SGOU PRE REGISTRATION

SREE NARAYANA GURU OPEN UNIVERSITY (SGOU) PRE REGISTRATION

Pre-Registration for Admission to the Academic Year 2026-2027 has now started on the Admission Portal.
Sreenarayanaguru University Admission

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി യു ജി/പി ജി അഡ്മിഷൻ

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല 2026 ജൂൺ-ജൂലായ് പ്രവേശനത്തിന് മുന്നോടിയായി പ്രീ-രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു.

വിവിധ യു.ജി., പി.ജി. പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് https://erp.sgou.ac.in/ ലെ രജിസ്ട്രേഷൻ പോർട്ടൽ വഴി പ്രീ-രജിസ്ട്രേഷൻ പൂർത്തിയാക്കാം. മറ്റു വിവരങ്ങൾ ഇ-മെയിൽ വഴി പഠിതാക്കളെ അറിയിക്കും. ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് മോഡിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

മൂന്നുവർഷ ബിരുദപ്രോഗ്രാമുകൾ (ആറ്് സെമസ്റ്ററുകൾ): അറബിക്,
സംസ്കൃതം, ഹിന്ദി, അഫ്‌സൽ ഉൽ ഉലമ, ഇക്കണോമിക്‌സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, നാനോ ഓൺട്രപ്രനേർഷിപ്പ്, ബി.എസ്‌സി. ഡേറ്റാ സയൻസ് ആൻഡ് അനലിറ്റിക്‌സ്, ബി.സി.എ.

നാലുവർഷ ബിരുദ പ്രോഗ്രാമുകൾ (എട്ട് സെമസ്റ്ററുകൾ-ഓണേഴ്സ്):
ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി, ബി.കോം., ബി.ബി.എ.

രണ്ടുവർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ (നാല് സെമസ്റ്ററുകൾ): ഇംഗ്ലീഷ്, മലയാളം, അറബിക്, ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്‌മിനിസ്ട്രേഷൻ, എം.കോം., എം.ബി.എ., എം.സി.എ.

യോഗ്യത

നിശ്ചിത മിനിമം യോഗ്യതയുള്ള ആർക്കും പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ ഇഷ്‌ടമുള്ള വിഷയത്തിൽ ഉപരിപഠനം നടത്താം. പ്ലസ്‌ടു/തത്തുല്യ യോഗ്യത അല്ലെങ്കിൽ പത്താംക്ലാസ് കഴിഞ്ഞ് സർക്കാർ അംഗീകൃത രണ്ട് അല്ലെങ്കിൽ മൂന്നു വർഷ ഡിപ്ലോമ യോഗ്യതയുള്ളവർക്കും ഈ അധ്യയനവർഷംമുതൽ നേരിട്ട് ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാം. ഏത് വിഷയത്തിൽ ബിരുദമുള്ളവർക്കും ഇഷ്‌ടമുള്ള വിഷയത്തിൽ ബിരുദാനന്തര ബിരുദത്തിനു ചേരാം. പ്രവേശനത്തിന് ട്രാൻസ്ഫ‌ർ സർട്ടിഫിക്കറ്റ് നിർബന്ധമല്ല.

സർവകലാശാല ഔദ്യോഗിക വെബ്സൈറ്റായ https://sgou.ac.in/ വഴിയാ ണ് അപേക്ഷ സമർപ്പിക്കേണ്ടത്. വി വരങ്ങൾക്ക്: 0474 2966841

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 മാർച്ച് 20

Official Website: https://sgou.ac.in/

കൂടുതൽ വിവരങ്ങൾക്ക് : SGOU Website

ഫോൺ: 9188909901, 9188909902

ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് :  Sreenarayanaguru Open University Admission Portal



Download Detiles 

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal