KANNUR UNIVERSITY DEGREE PROGRAMS ADMISSION
കണ്ണൂർ സർവകലാശാലയിലെ യു.ജി/പി.ജി/അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം
ADMISSION FOR FYUGP in colleges & FYIMP in University Teaching Departments 2026.
കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/സെല്ഫ് ഫിനാൻസിങ് കോളേജുകളിലെ നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്കും സർവകലാശാല പഠനവകുപ്പുകളിലെ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും SC/ST വിഭാഗത്തിലുൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കുമുള്ള സപ്പ്ളിമെന്ററി അഡ്മിഷനിൽ പങ്കെടുക്കുന്നതിന് 2026 ജൂലൈ 24 മുതൽ 29 വരെ വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇത് വരെ രജിസ്റ്റർ ചെയ്യാത്തവർക്ക് രജിസ്ട്രേഷൻ നടത്താവുന്നതുമാണ്.ലോഗിൻ ചെയ്ത് പരമാവധി 15 ഓപ്ഷൻസ് വരെ കൊടുക്കാവുന്നതാണ് . Date & Time : 24/07/2026 10:30 AM to 29/07/2026 5 PM വിദ്യാർത്ഥികൾ സപ്പ്ളിമെൻ്ററി അഡ്മിഷന് വേണ്ടി അപേക്ഷകൾ അതത് കോളേജുകളിൽ നേരിട്ട് ഹാജരാക്കുകയോ, ഇ മെയിൽ അയക്കുകയോ ചെയ്യേണ്ടതില്ല. അപേക്ഷകർ ഓൺലൈനായി സമർപ്പിച്ച അപേക്ഷയിൽ നിലവിൽ ഓപ്ഷനുകളൊന്നും ഉണ്ടാവുകയില്ല. പ്രൊഫൈലിൽ ലോഗിൻ ചെയ്ത് 200/- രൂപ കറക്ഷൻ ഫീ ഒടുക്കിയതിനു ശേഷം സപ്പ്ളിമെൻ്ററി അഡ്മിഷന് ആവശ്യമായ 15 ഓപ് ഷനുകൾ അപേക്ഷയിൽ ഉൾപ്പെടുത്താവുന്നതാണ്. കറക്ഷൻ ഫീസിനത്തിൽ 200/- രൂപ ഒരു തവണ ഒടുക്കിയിട്ടുള്ളവരും, ഇത് വരെ അലോട് മെൻ്റ് ലഭിക്കാത്തവരും, പുതിയതായി രജിസ്റ്റർ ചെയ്യുന്നവരും സപ്പ്ളിമെന്ററി അഡ്മിഷന് വേണ്ടി കറക്ഷൻ ഫീ ഒടുക്കേണ്ടതില്ല. വേക്കൻസി ലിസ്റ്റ് സർവ്വകലാശാല അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. വിവിധ കാരണങ്ങളാൽ അലോട്ട്മെന്റിൽ നിന്ന് പുറത്തായവർക്കും, നിലവിൽ പ്രവേശനം ലഭിച്ചവർക്കും, പ്രവേശനം ലഭിക്കാത്തവർക്കും സപ്പ്ളിമെൻ്ററി അഡ്മിഷന് അവസരമുണ്ട്. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. സപ്പ്ളിമെൻ്ററി അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും പ്രൊഫൈലിൽ ലോഗിൻ ചെയ്ത് നിർബന്ധമായും ഓപ്ഷനുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം സപ്പ്ളിമെന്റ്ററി അഡ്മിഷനിൽ ഉൾപ്പെടുന്നതായിരിക്കില്ല. സംവരണ വിഭാഗത്തിൽപ്പെട്ടവർ ഇൻഡക്സ് മാർക്കിൻറെ അടിസ്ഥാനത്തിൽ ജനറൽ മെറിറ്റ് കാറ്റഗറിയിലേക്ക് മാറാൻ സാധ്യതയുള്ളതിനാൽ ജനറൽ മെറിറ്റ് കാറ്റഗറിയിൽ ഉള്ള ഒഴിവുകളുടെ എണ്ണത്തിൽ കുറവ് വരാൻ സാധ്യതയുണ്ട്.
കണ്ണൂർ സർവകലാശാല വെബ്സൈറ്റ് മുഖേന ഓൺലൈനായി മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 ജൂലൈ 29 വൈകിട്ട് 5 മണി വരെ
കൂടുതൽ വിവരങ്ങൾക്ക്: Kannur University Admission Website
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Kannur University Admission Website
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Kannur University Admission Website
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








