POST BASIC DIPLOMA COURSES

ADMISSION TO POST BASIC DIPLOMA COURSES IN SPECIALITY NURSING

Post Basic Diploma Courses In Nursing


പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശനം


തിരുവനന്തപുരം ഗവണ്മെന്റ് നഴ്സിംഗ് കോളേജിൽ 2026 അധ്യയന വർഷത്തെ പോസ്റ്റ് ബേസിക് സ്പെഷ്യലിറ്റി നഴ്സിംഗ് കോഴ്സുകൾക്ക് ഓൺലൈൻ മുഖേനയോ ചെല്ലാൻ ഉപയോഗിച്ചോ 25-07-2026 വരെ അപേക്ഷ ഫീസ് ഒടുക്കാവുന്നതാണ്.

അപേക്ഷ സമർപ്പണത്തിന്റെ അവസാന ദിവസം 27.7.2026


തിരുവനന്തപുരം ഗവൺമെൻ്റ് നഴ്സിംഗ് കോളേജിൽ നടത്തിവരുന്ന കാർഡിയോ തൊറാസിക്ക് നഴ്സിംഗ്, ക്രിറ്റിക്കൽ കെയർ നഴ്‌സിംഗ്, എമർജൻസി & ഡിസാസ്റ്റർ നഴ്സിംഗ്. നിയോനേറ്റൽ നഴ്സ‌ിംഗ്, നഴ്‌സസ് & മിഡ്‌വൈഫറി പ്രാക്റ്റീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിംഗ് കോഴ്സുകൾക്ക് 2026-27 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. പ്രോസ്പെക്‌ടസ്സ് https://lbscentre.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എൽ.ബി.എസ് സെൻ്റർ ഡയറക്‌ടറുടെ വെബ്സൈറ്റ് വഴി ഓൺലൈനായി 2026 ജൂലൈ 25 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 1000 രൂപയും പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷാ ഫീസ്. 2026 ജൂലൈ 25 നകം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിലൂടെ ലഭി ക്കുന്ന ചെല്ലാൻഫോറം ഉപയോഗിച്ച് കേരളത്തിലെ ഏതെങ്കിലും ഫെഡറൽ ബാങ്കിന്റെ ശാഖ കളിലൂടെയോ അപേക്ഷാഫീസ് ഒടുക്കാവുന്നതാണ്. തുടർന്ന് അപേക്ഷാനമ്പർ, ചെല്ലാൻ നമ്പർ ഇവ ഉപയോഗിച്ച് അപേക്ഷാഫോറം ഓൺലൈനായി സമപ്പിക്കേണ്ടതാണ്. അപേക്ഷകർ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസ്സായിരിക്കണം കുടാതെ റഗുലർ ആയി പഠിച്ച ഇൻഡ്യൻ നഴ്‌സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച GNM കോഴ്‌സ് അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്‌സിംഗ്/ ബി.എസ്.സി. നഴ്‌സിംഗ് 50% മാർക്കോടെ പാസ്സായി രിക്കണം. അപേക്ഷകർ കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിലിൻ്റെ രജിസ്ട്രേ ഷൻ സർട്ടിഫിക്കറ്റ് പ്രവേശന സമയത്ത് ഹാജരാക്കേണ്ടതാണ്. അപേക്ഷകർക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല. സർവ്വീസ് ക്വോട്ടയിലേയ്ക്കുള്ള അപേ ക്ഷാർത്ഥികൾക്ക് 49 വയസ്സാണ്. പ്രായപരിധി കണക്കാക്കുന്നത് കോഴ്‌സ് വിജ്ഞാപന തീയതിയെ അടിസ്ഥാനമാക്കിയായിരിക്കും. എൽ.ബി.എസ്സ് ഡയറക്‌ടർ തിരുവനന്തപുരം പരീക്ഷാ കേന്ദ്രത്തിൽ വച്ച് നടത്തുന്ന ഒരു പൊതു പ്രവേശന പരീക്ഷയുടെയും അതിനു ശേഷം നടത്തുന്ന ഒരു സ്‌കിൽ ടെസ്റ്റിൻ്റെയും മാനദണ്‌ഡത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും പ്രത്യേക/നിർദ്ദേശാനുസൃത സംവരണത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് 04712560361, 362, 363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.


കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്പോർട്ടൽ സന്ദർശിക്കുക.


Official Website : https://lbscentre.in


കൂടുതൽ വിവരങ്ങൾക്ക് : Admission to Post Basic Diploma Courses in Speciality Nursing


ഫോൺ : 04712560363, 364


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Admission to Post Basic Diploma Courses in Speciality Nursing



ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal