ITI ADMISSION

ITI ADMISSION KERALAITI Admission

കേരള ഐ ടി ഐ (ITI) പ്രവേശനം


ഐടിഐ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂൺ 30 വരെ നീട്ടി.


കേരളത്തിലെ 104 സർക്കാർ ഐടിഐകളിലായി 72 ഏകവത്സര ദ്വിവത്സര ട്രേഡുകളിലേക്ക് അപേക്ഷ ആരംഭിച്ചു. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. പ്രോസ്പെക്ടസും മാർഗ്ഗനിർദേശങ്ങളും വെബ്സൈറ്റിലും പോർട്ടലിലും ലഭ്യമാണ്. പോർട്ടലിൽ തന്നെ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഓൺലൈനായി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐടിഐകളിലേയ്ക്കും അപേക്ഷിക്കാം. നിശ്ചിത തിയതിയിൽ ഓരോ ഐടിഐയുടെയും വെബ്സൈറ്റിൽ റാങ്ക് ലിസ്റ്റ് അഡ്മിഷൻ തീയതി എന്നിവ പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റുകൾ ഐടിഐകളിലും പ്രസിദ്ധീകരിക്കും.


അപേക്ഷാ സമർപ്പണം പൂർത്തിയായാലും അപേക്ഷകന് ലഭിക്കുന്ന യൂസർ ഐഡിയും പാസ് വേർഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ സമർപ്പിച്ച അപേക്ഷയിൽ മാറ്റങ്ങൾ വരുത്താനുള്ള അവസരമുണ്ട്. അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുള്ള വിവരങ്ങൾ എസ്എംഎസ് മുഖേനയും ലഭ്യമാകും. പ്രവേശനത്തിന് അർഹത നേടുന്നവർ നിശ്ചിത തീയതിക്കുള്ളിൽ അഡ്മിഷൻ ഫീസ് ഒടുക്കണം. കേരളം മുഴുവൻ ഒരേ സമയത്ത് അഡ്മിഷൻ നടക്കുന്നതിനാൽ മുൻഗണന അനുസരിച്ചുള്ള സ്ഥാപനങ്ങൾ വിദ്യാർത്ഥികൾ സ്വയം തിരഞ്ഞെക്കേണ്ടതാണ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി 2025 ജൂൺ 30 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.


ആവശ്യമായ രേഖകൾ

  • SSLC Certificate
  • Plus Two Certificate / Mark List (പ്ലസ് ടു ഉള്ളവർക്ക്)
  • Aadhaar Card
  • Non Creamy Layer
  • Caste-Community
  • Nativity Certificate
  • NCC/NSS etc. (ഉള്ളവർക്ക്)
  • Birth Certificate
  • Email ID
  • Phone number
  • Photo and Sign

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

  • https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോം പേജിൽ ITI ADMISSION 2025 എന്നതിൽ നിന്നും APPLY ONLINE എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം വരുന്ന വിൻഡോയിൽ ഡീറ്റെയിൽസ് കൊടുക്കുക. 

  1. Personal & qualification details
  2. Communication details
  3. Other details
  4. Document upload
  5. Self-declaration

  • ശേഷം save & opt your trade choice എന്നതിൽ ക്ലിക്ക് ചെയ്ത്, trade choice സെലക്ട് ചെയ്യുക.
  • പിന്നീട് preview your application എന്നതിൽ ക്ലിക്ക് ചെയ്ത് അപ്ലിക്കേഷൻ ശരിയല്ലേയെന്ന് പരിശോധിക്കുക.
  • ശേഷം submit your application & make payment എന്നതിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി പണം അടക്കുക.
  • പിന്നീട് അപ്ലിക്കേഷൻ പ്രിന്റ് പ്രിന്റൗട്ട് എടുക്കുക
  • ലഭ്യമായ പ്രിന്റ് ഔട്ടും അപേക്ഷ സമയത്ത് നൽകിയ രേഖകളും അടുത്തുള്ള ഐടിഐ സന്ദർശിച്ചു വെരിഫിക്കേഷൻ ചെയ്യേണ്ടതുണ്ട് വെരിഫിക്കേഷൻ ചെയ്താൽ മാത്രമാണ് അലോട്ട്മെൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തുക

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

ITI Admission Dates Kerala

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി : 2025 ജൂൺ 30


കൂടുതൽ വിവരങ്ങൾക്ക്: ITI Admission User Manual


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply ITI Admission


ITI Admission Kerala


Download Detiles 


പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

kerala iti admission poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal