KERALA MADRASA TEACHERS CHILDREN MERIT AWARD APPLICATION
മദ്രസാധ്യാപകരുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ മെറിറ്റ് അവാർഡ്
എസ്.എസ്.എല്‍.സി, പ്ലസ് ടു, തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം https://www.kmtboard.in/ ല്‍ ലഭിക്കും. അപേക്ഷയും അനുബന്ധ രേഖകളും സഹിതം ജൂലൈ 31- നകം ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍, കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആര്‍.ഡി.എഫ്.സി ബില്‍ഡിംഗ്, രണ്ടാം നില ചക്കോരത്ത്കുളം, വെസ്റ്റ്ഹില്‍ കോഴിക്കോട്-673005 വിലാസത്തില്‍ സമര്‍പ്പിക്കണം.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ മെറിറ്റ് അവാർഡ് നൽകുന്നതിനായി മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ രണ്ട് വർഷം പൂർത്തിയായ അംഗത്തിന്റെ മക്കൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
- ക്ഷേമനിധി അംഗത്വ കാർഡിന്റെ പകർപ്പ്.
- ജൂലൈ 2026 വരെയുള്ള അംഗത്വ വിഹിതം അടവാക്കിയ രസീതിയുടെ പകർപ്പ്
- റേഷൻ കാർഡിന്റെ പകർപ്പ്.
- അംഗത്തിന്റെ ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ്.
- വിദ്യാർത്ഥിയുടെ പരീക്ഷ ഫലത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
- അംഗത്തിന്റെയും വിദ്യാർഥിയുടെയും ആധാർ കാർഡിന്റെ പകർപ്പ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2026 ജൂലൈ 31
Official Website: https://www.kmtboard.in/
കൂടുതൽ വിവരങ്ങൾക്ക് : ഫോണ്‍.0495 2966577, 9188230577.
അപേക്ഷാഫോം ലിങ്ക് : KMTBOARD Merit Award Application Form Pdf
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







