CALICUT UNIVERSITY PG ADMISSION
കാലിക്കറ്റ് യൂണിവേഴ്സിറ്റി PGCAP അപേക്ഷ
PGCAP 2026 - തീയതി 08.06.2026, വൈകുന്നേരം 4.00 വരെ നീട്ടി |
2026 -2027 അദ്ധ്യയന വർഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ റജിസ്ട്രേഷൻ ഓൺലൈൻ രജിസ്ട്രേഷൻ തീയതി 05.06.2026, വൈകുന്നേരം 5.00 വരെ നീട്ടി. ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് : ജനറൽ -520- രൂപ. എസ്.സി/എസ്.ടി 220 രൂപ. പ്രവേശന വിജ്ഞാപനത്തിനും പ്രോസ്പക്ടസിനും വെബ്സൈറ്റ് https://admission.uoc.ac.in സന്ദർശിക്കുക.
ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്ന വിദ്യാർത്ഥികൾ അവരുടെതോ, അല്ലെങ്കിൽ രക്ഷിതാവിന്റെയോ ഫോൺ നമ്പർ നൽകി ഓ.ടി.പി വെരിഫിക്കേഷൻ നടത്തുകയും തുടർന്ന് മൊബൈലിൽ ലഭിക്കുന്ന CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കേണ്ടതുമാണ്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം റീ ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിൻ്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രൻ്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളൂ.
അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷ final submit ചെയ്യുന്നത് വരെ edit സൗകര്യം ഉണ്ടായിരിക്കുന്നതാണ്. Final Submission ചെയ്തതിനു ശേഷം പ്രിൻ്റൗട്ട് എടുത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയ്യതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള One Time Edit (ഒറ്റത്തവണ മാത്രം) സൗകര്യം സ്റ്റുഡന്റ്റ് ലോഗിനിൽ തന്നെ ലഭ്യമായിരിക്കും. എഡിറ്റ് ചെയ്യുന്ന വിദ്യാർത്ഥികൾ പുതുക്കിയ അപേക്ഷയുടെ പ്രിൻ്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്.
ഓൺലൈൻ അപേക്ഷയുടെ പ്രിൻ്റ്ഔട്ട് യൂണിവേഴ്സിറ്റിയിൽ സമർപ്പിക്കേണ്ടതില്ല. എന്നാൽ അഡ്മിഷൻ ലഭിക്കുന്ന അവസരത്തിൽ അപേക്ഷയുടെ പ്രിൻ്റ്ഔട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതാത് കോളേജുകളിൽ സമർപ്പിക്കേണ്ടതാണ്. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (ജനറൽ, മാനേജ്മെന്റ്റ്, കമ്മ്യൂണിറ്റി ക്വോട്ട, സ്പോർട്ട്സ്, ഭിന്നശേഷി വിഭാഗക്കാർ, വിവിധ സംവരണ വിഭാഗക്കാർ ഉൾപ്പടെ) ഓൺലൈനായി അപേക്ഷാസമർപ്പണം നടത്തി അപേക്ഷയുടെ പ്രിൻ്റ് എടുക്കേണ്ടതാണ്. മാനേജ്മെന്റ്, സ്പോർട്ട്സ്, എൻ.ആർ.ഐ എന്നീ ക്വോട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സമർ ഓൺലൈൻ റജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലും പ്രത്യേക അപേക്ഷ പ്പിക്കേണ്ടതാണ്. സർവകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സെൻ്ററുകളിൽ സ്പോർട്സ് ക്വാട്ടയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ, ഓൺലൈൻ രജിസ്ട്രേഷൻ്റെ അവസാന തീയതിക്ക് മുമ്പ്, സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പ് (ഡിപിഇ) തയ്യാറാക്കുന്ന സ്പോർട്‌സ് ക്വാട്ട റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ രേഖകൾ സഹിതം, സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പിൽ പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതാണ്
ഓൺലൈൻ റജിസ്ട്രേഷന് വിദ്യാർത്ഥികൾക്ക് 15 ഓപ്ഷൻ വരെ നൽകാവുന്നതാണ്. കമ്മ്യൂണിറ്റി ക്വോട്ടയിൽ പ്രവേശനം ലഭിക്കേണ്ട വിദ്യാർത്ഥികളെ, അവർ തിരഞ്ഞെടുക്കുന്ന 15 (പതിനഞ്ച് ) കോളേജ് ഓപ്ഷനുകളിൽ ഉൾപ്പെടുന്ന എയ്‌ഡഡ് കോളേജുകളിലെ അർഹമായ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. ഓരോ കമ്മ്യൂണിറ്റിക്കും അർഹമായ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന കോളേജുകൾ വിദ്യാർത്ഥി തിരഞ്ഞെടുത്ത 15 കോളേജ് ഓപ്ഷനുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. വിവരങ്ങൾ കോളേജുകളുടെ ഗവ., എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് ഏറ്റവും താൽ പര്യമുള്ള/ആഗ്രഹിക്കുന്ന ഓപ്ഷനുകൾ മുൻഗണന ക്രമത്തിൽ സമർപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
അലോട്ട്മെന്റ്, അഡ്മിഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ അതത് സമയത്ത് https://admission.uoc.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഈ നിർദ്ദേശങ്ങൾ / സർവ്വകലാശാല വാർത്തകൾ എന്നിവ ശ്രദ്ധിക്കേണ്ടതാണ്. അലോട്ട്മെന്റ് / അഡ്മിഷൻ എന്നിവയുമായി ബന്ധപ്പെട്ട് സർവ്വകലാശാല വ്യക്തിഗത അറിയിപ്പുകൾ നൽകുന്നതല്ല.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 ജൂൺ 8
Official Website: https://admission.uoc.ac.in
കൂടുതൽ വിവരങ്ങൾക്ക്: Centralised Admission Process PG (PGCAP)
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Centralised Admission Process PG (PGCAP)
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








