CENSUS SELF ENUMERATION

CENSUS SELF ENUMERATION - KERALA

Census Self Enumeration

ദേശീയ സെൻസസ് സെൽഫ് എന്യൂമറേഷൻ

സെൻസസ് 2027-ൻ്റെ ഭാഗമായി പൊതുജനങ്ങൾക്ക് കുടുംബവിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യൂമറേഷൻ സൗകര്യം ജൂൺ 16 മുതൽ 30 വരെ ലഭ്യമാകും. മൊബൈൽ ഫോണോ കംപ്യൂട്ടറോ ഉപയോഗിച്ച് https://se.census.gov.in/പോർട്ടലിലൂടെ വിവരങ്ങൾ സമർപ്പിക്കാം. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപടികൾ നടക്കുക. ആദ്യഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും ഭവന സെൻസസുമാണ് നടത്തുക. കേരളത്തിൽ ജൂലായ് ഒന്ന് മുതൽ 30 വരെയാണ് ഈ ഘട്ടം. രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയോടെയാകും നടക്കുക. ആദ്യഘട്ടത്തിൽ എന്യൂമറേറ്റർമാർ ഓരോ വീടുപട്ടിക ബ്ലോക്കിലെയും കെട്ടിടങ്ങൾ, പ്രധാന ലാൻഡ്‌മാർക്കുകൾ എന്നിവ ഉൾപ്പെടുത്തി ലേഔട്ട് മാപ്പ് തയ്യാറാക്കും. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വിവരശേഖരണം. എന്യൂമറേറ്റർമാർ വീടുകളിലെത്തുന്നതിന് മുൻപുതന്നെ കുടുംബനാഥനോ പ്രായപൂർത്തിയായ മറ്റേതെങ്കിലും അംഗത്തിനോ ഓൺലൈനായി വിവരങ്ങൾ സമർപ്പിക്കാം.

സെൻസസ് സെൽഫ് എന്യൂമറേഷൻ ഓൺലൈനായി സമർപ്പിക്കാം

  • പോർട്ടലിൽ രജിസ്റ്റർചെയ്‌ത്‌ സംസ്ഥാനം, ജില്ല, വീടിൻ്റെ സ്ഥാനം എന്നിവ രേഖപ്പെടുത്തണം. തുടർന്ന് ഡിജിറ്റൽ മാപ്പിൽ സ്വന്തം വീടിൻ്റെ സ്ഥാനം അടയാളപ്പെടുത്തി വിവരങ്ങൾ നൽകാം
  • വിവരങ്ങൾ സമർപ്പിച്ചശേഷം 11 അക്കങ്ങളുള്ള എസ്.ഇ. ഐ.ഡി., എസ്.എം.എസ്. വഴിയും ഇ-മെയിൽ വഴിയും ലഭിക്കും. എന്യൂമറേറ്റർ സന്ദർശിക്കുമ്പോൾ ഈ നമ്പർ കൈമാറിയാൽ മതിയാകും.
  • കെട്ടിട നമ്പർ, സെൻസസ് ഹൗസ് നമ്പർ, സെൻസസ് വീടിന്റെ ഉപയോഗം, കുടുംബ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകേണ്ടതില്ല. ഇവ ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ചാണ് രേഖപ്പെടുത്തുക, തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ എന്യൂമറേറ്ററെ അറിയിക്കാനും അവസരമുണ്ടാകും
  • ആദ്യഘട്ട സെൻസസിൽ ആകെ 34 ചോദ്യങ്ങളാണുള്ളത്. വീടിൻന്റെ നിലം, ഭിത്തി, മേൽക്കൂര എന്നിവയുടെ നിർമാണസാമഗ്രികൾ, വീടിന്റെ അവസ്ഥ, കുടുംബാംഗങ്ങളുടെ എണ്ണം, കുടുംബനാഥൻ്റെ പേര്, ലിംഗം, സാമൂഹികവിഭാഗം, വീടിൻ്റെ ഉടമസ്ഥാവകാശം, താമസമുറികളുടെ എണ്ണം, ദമ്പതിമാരുടെ എണ്ണം എന്നിവ ഇതിൽ ഉൾപ്പെടും
  • കുടിവെള്ളത്തിൻ്റെ ഉറവിടവും ലഭ്യതയും, വൈദ്യുതി, കക്കൂസ്, കുളിമുറി, അടുക്കള, എൽ.പി.ജി./പി.എൻ.ജി. കണക്‌ഷൻ, പാചക ഇന്ധനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിവരം, റേഡിയോ, ടെലിവിഷൻ, ഇൻ്റർനെറ്റ്, ലാപ്ടോപ്, കംപ്യൂട്ടർ, മൊബൈൽ ഫോൺ, സ്മാർട്ട്ഫോൺ എന്നിവയുടെ ലഭ്യത, സൈക്കിൾ, സ്കൂട്ടർ, മോട്ടോർസൈക്കിൾ, കാർ, ജീപ്പ്, വാൻ തുടങ്ങിയ വാഹനങ്ങളുടെ ലഭ്യത, കുടുംബം പ്രധാനമായി ഉപയോഗിക്കുന്ന ധാന്യം, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങളും ചോദ്യാവലിയിലുണ്ട്

Official Website: https://se.census.gov.in/

കൂടുതൽ വിവരങ്ങൾക്ക് : Self-Enumeration Census Process


ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Self-Enumeration Census Website




ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal