KSEB RECRUITMENT

KSEB RECRUITMENT : KERALA PSC NOTIFICATION

Electricity Worker - Kerala State Electricity Board Ltd. (Cat.No.21/2026)
KSEB Recruitment

കെഎസ്ഇബി വര്‍ക്കര്‍ ആകാൻ അവസരം; കേരള PSC വിജ്ഞാപനം

കെഎസ്ഇബി വര്‍ക്കര്‍ : പത്താം ക്ലാസ് യോഗ്യത, 985 ഒഴിവുകൾ, അവസാന തീയതി ജൂൺ 6

കെഎസ്ഇബി വര്‍ക്കര്‍ (മസ്ദൂര്‍) തസ്തികയിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പി.എസ്.സി ഈ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. 2011 മാര്‍ച്ചിലായിരുന്നു ഇതിന് മുന്‍പ് മസ്ദൂര്‍ തസ്തികയിലേക്ക് നിയമനം നടന്നത്. അന്ന് 4020 പേര്‍ക്ക് നിയമനം ലഭിച്ചിരുന്നു. നിലവിൽ  985 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 6. വിശദമായി പരിശോധിക്കാം.

1. വകുപ്പ് : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്

2. ഉദ്യോഗപ്പേര് : ഇലക്ട്രിസിറ്റി വര്‍ക്കര്‍

3. ശമ്പളം : ₹ 24,400 – 43,600/-

4. ഒഴിവുകളുടെ എണ്ണം : ജില്ലാടിസ്ഥാനത്തിൽ

തിരുവനന്തപുരം- 101, കൊല്ലം– 49, പത്തനംതിട്ട – 24, ആലപ്പുഴ – 70, കോട്ടയം – 64, ഇടുക്കി – 96, എറണാകുളം – 139, തൃശുർ – 62, പാലക്കാട് – 68, മലപ്പുറം – 64, കോഴിക്കോട് – 117, വയനാട് – 26, കണ്ണൂർ – 73, കാസർഗോഡ് – 32

5. നിയമന രീതി : നേരിട്ടുള്ള നിയമനം.

6. പ്രായപരിധി : 18 - 40. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1986-നും 01.01.2008-നും (രണ്ടു തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍ക്കും മറ്റ് പിന്നാക്കവിഭാഗത്തിലുളളവര്‍ക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.

7. യോഗ്യതകള്‍ : (a) പത്താം ക്ലാസ്. അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയിരിക്കണം. കൂടാതെ (b) ഇലക്ട്രീഷ്യന്‍/വയര്‍മാന്‍ ട്രേഡിലുള്ള 2 വര്‍ഷത്തെ സര്‍ക്കാര്‍ അംഗീകൃത നാഷണല്‍/സ്റ്റേറ്റ് ട്രേഡ് സര്‍ട്ടിഫിക്കറ്റ് . ശാരീരിക ക്ഷമയുള്ളവരായിരിക്കണം. പോസ്റ്റില്‍ കയറാനുള്ള വൈദഗ്ദ്യം പരിശോധിക്കും. 

കൂടാതെ (c) ശാരീരിക യോഗ്യതകള്‍ :-

ഏറ്റവും കുറഞ്ഞ ഉയരം : (1) പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ : 5 അടി 2 ഇഞ്ച് (157.48 cm)

(2) സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ : 4 അടി 9 ഇഞ്ച് (144.78 cm)

(b) കാഴ്ച : സാധാരണ (വര്‍ണ്ണാന്ധത ഉണ്ടായിരിക്കരുത്)

(c) പുറം ജോലികള്‍ ചെയ്യുന്നതിനുള്ള ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. ശാരീരികക്ഷമത പോള്‍ ക്ലൈംബിംഗിലുള്ള വൈദഗ്ധ്യം പരിശോധിച്ച് വിലയിരുത്തുന്നതാണ്.

ഉദ്യോഗാര്‍ത്ഥികള്‍ 9 മീറ്റര്‍ ഉയരമുള്ള ഇലക്ട്രിക് പോസ്റ്റില്‍ 8 മിനിറ്റിനുള്ളില്‍ കയറുകയും ഇറങ്ങുകയും ചെയ്യണം. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പ്രായോഗിക പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥിയുടെ പ്രാവീണ്യം തെരഞ്ഞെടുപ്പ് സമയത്ത് വിലയിരുത്തുന്നതാണ്.

കുറിപ്പ് :- ശാരീരിക ക്ഷമത തെളിയിക്കാന്‍ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിലുള്ള ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. 


അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ജൂൺ 03

Category Number : 21/2026

Official Website: https://www.keralapsc.gov.in

കൂടുതൽ വിവരങ്ങൾക്ക്: PSC Notifications


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: PSC Thulasi Link


KERALA PSC ONE TIME REGISTRATION


ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal