KERALA UNIVERSITY FYUGP CSS
കേരള സർവകലാശാലയിൽ FYUGP CSS പ്രവേശനം
കേരള സർവകലാശാലയിൽ നാലുവർഷ ബിരുദ കോഴ്‌സുകളിലേക്ക് (FYUGP) അപേക്ഷ ക്ഷണിച്ചു
കേരള സർവകലാശാലയുടെ ക്യാമ്പസ് പഠന വകുപ്പുകളിൽ 2026-27 അധ്യയന വർഷത്തേക്കുള്ള നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് (Four Year Under Graduate Programmes - FYUGP) പ്രവേശന നടപടികൾക്ക് തുടക്കമായി. ഇതിനായുള്ള ഔദ്യോഗിക പ്രോസ്പെക്ടസ് സർവകലാശാല പ്രസിദ്ധീകരിച്ചു. ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം (CSS) അടിസ്ഥാനമാക്കിയാണ് ഈ കോഴ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.
കേരളസർവകലാശാലയിലെ പഠനവകുപ്പുകളിൽ നാലുവർഷ ബിരുദ പ്രവേശന പരീക്ഷയ്ക്ക് ഏപ്രിൽ 30 വരെ അപേക്ഷിക്കാം
2026 - 27 അക്കാദമിക വർഷത്തിൽ 16 മേജർ വിഷയങ്ങളിൽ നാല് വർഷ ഓണേഴ്സ‌് വിത്ത് റിസർച്ച് പ്രോഗ്രാമുകളാണുള്ളത്.
മേജർ വിഷയങ്ങളായി മലയാളവും കേരളപഠനവും, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, എക്കണോമിക്സ‌്, പൊളിറ്റിക്സ് & ഇന്റർനാഷണൽ റിലേഷൻസ്, ഫിസിക്സ‌്, കെമിസ്ട്രി, ബയോളജി, ജിയോളജി, കമ്പ്യൂട്ടർ സയൻസ്, സൈക്കോളജി, മാത്തമാറ്റിക്‌സ്, ബി.ബി.എ, ബികോം എന്നിവയാണ് ഉള്ളത്.
ഇതോടൊപ്പം ലോകത്താകമാനം സ്വീകാര്യതയുള്ള നൂതനമായ വിഷയങ്ങളുൾപ്പെടെ വിദ്യാർത്ഥികൾക്ക് മൈനർ വിഷയങ്ങളായും പഠിക്കാം. ഡാറ്റാസയൻസ്, ഡാറ്റാ അനലിറ്റിക്സ്, Applied Linguistics, സൈബർ സെക്യൂരിറ്റി, സപ്ലൈ ചെയിൻ, നാനോ സയൻസ്, ബയോടെക്നോളജി, ബയോകെമിസ്ട്രി, ക്ലൈമറ്റ് ചേഞ്ച്, ഫങ്ങ്ഷണൽ മെറ്റീരിയൽസ്, മെഷീൻലേർണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി അൻപതിലധികം വിഷയങ്ങൾ മൈനർ ആയി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു നിശ്ചിത ക്രെഡിറ്റ് മൈനർ വിഷയത്തിൽ വിദ്യാർത്ഥി കരസ്ഥമാക്കിയാൽ ആ വിഷയത്തിൻ്റെ തന്നെ ബിരുദാനന്തര ബിരുദവും ഗവേഷണവും തുടരുന്നതിനുള്ള അവസരമുണ്ടെന്നതും പ്രത്യേകതയാണ്. മൂന്ന് വർഷത്തിൽ ഒരു നിശ്ചിത ക്രെഡിറ്റ് കരസ്ഥമാക്കി പഠനം അവസാനിപ്പിക്കുന്ന വർക്ക് ആവശ്യമെങ്കിൽ BA/BSc/BBA/BCom ഡിഗ്രി നേടി പുറത്തു പോകാനും അവസരമുണ്ട്.
ബിരുദ പഠനത്തിൻ്റെ മൂന്നാം വർഷത്തിൽ എഴുപത്തഞ്ചു ശതമാനം (CGPA-7.5) കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് നാലാം വർഷം തുടർന്നു പഠിക്കാം. നാലു വർഷ ഡിഗ്രി വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് "ഓണേഴ്സ് വിത്ത് റിസർച്ച്" ബിരുദമാണ് ലഭിക്കുന്നത്. സർവകലാശാലയുടെ പഠന-ഗവേഷണ വകുപ്പുകളിൽ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി എന്നിവക്ക് ഇത് ആദ്യ കാൽവയ്പ്പ് ആകും.
തൊഴിൽ തല്പരരേയും ഗവേഷണ അഭിരുചിയുള്ളവരേയും കണ്ടെത്തി അവർക്ക് കൃത്യമായ ദിശാബോധം നൽകുന്നതിന് പഠന-ഗവേഷണ വകുപ്പുകൾ രൂപകല്പനചെയ്‌ത ഈ പ്രോഗ്രാമ്മുകൾക്കു കഴിയുമെന്നുറപ്പാണ്.
ഓൺലൈൻ ആയിട്ടാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
അപേക്ഷാഫീസ് : ജനറൽ - ₹1500, എസ്.സി/എസ്.ടി - 750.
യോഗ്യത:ഹയർ സെക്കണ്ടറി/തത്തുല്യം. പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.ഈ കോഴ്സുകളിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രവേശന നടപടികളുടെ സുപ്രധാന തീയതികൾ താഴെ നൽകുന്നു:
കേരള സർവകലാശാലയുടെ ക്യാമ്പസ് പഠന വകുപ്പുകളിൽ 2026-27 അധ്യയന വർഷത്തേക്കുള്ള നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് (Four Year Under Graduate Programmes - FYUGP) പ്രവേശന നടപടികൾക്ക് തുടക്കമായി. ഇതിനായുള്ള ഔദ്യോഗിക പ്രോസ്പെക്ടസ് സർവകലാശാല പ്രസിദ്ധീകരിച്ചു. ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം (CSS) അടിസ്ഥാനമാക്കിയാണ് ഈ കോഴ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.
2026 - 27 അക്കാദമിക വർഷത്തിൽ 16 മേജർ വിഷയങ്ങളിൽ നാല് വർഷ ഓണേഴ്സ‌് വിത്ത് റിസർച്ച് പ്രോഗ്രാമുകളാണുള്ളത്.
മേജർ വിഷയങ്ങളായി മലയാളവും കേരളപഠനവും, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, എക്കണോമിക്സ‌്, പൊളിറ്റിക്സ് & ഇന്റർനാഷണൽ റിലേഷൻസ്, ഫിസിക്സ‌്, കെമിസ്ട്രി, ബയോളജി, ജിയോളജി, കമ്പ്യൂട്ടർ സയൻസ്, സൈക്കോളജി, മാത്തമാറ്റിക്‌സ്, ബി.ബി.എ, ബികോം എന്നിവയാണ് ഉള്ളത്.
ഇതോടൊപ്പം ലോകത്താകമാനം സ്വീകാര്യതയുള്ള നൂതനമായ വിഷയങ്ങളുൾപ്പെടെ വിദ്യാർത്ഥികൾക്ക് മൈനർ വിഷയങ്ങളായും പഠിക്കാം. ഡാറ്റാസയൻസ്, ഡാറ്റാ അനലിറ്റിക്സ്, Applied Linguistics, സൈബർ സെക്യൂരിറ്റി, സപ്ലൈ ചെയിൻ, നാനോ സയൻസ്, ബയോടെക്നോളജി, ബയോകെമിസ്ട്രി, ക്ലൈമറ്റ് ചേഞ്ച്, ഫങ്ങ്ഷണൽ മെറ്റീരിയൽസ്, മെഷീൻലേർണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി അൻപതിലധികം വിഷയങ്ങൾ മൈനർ ആയി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു നിശ്ചിത ക്രെഡിറ്റ് മൈനർ വിഷയത്തിൽ വിദ്യാർത്ഥി കരസ്ഥമാക്കിയാൽ ആ വിഷയത്തിൻ്റെ തന്നെ ബിരുദാനന്തര ബിരുദവും ഗവേഷണവും തുടരുന്നതിനുള്ള അവസരമുണ്ടെന്നതും പ്രത്യേകതയാണ്. മൂന്ന് വർഷത്തിൽ ഒരു നിശ്ചിത ക്രെഡിറ്റ് കരസ്ഥമാക്കി പഠനം അവസാനിപ്പിക്കുന്ന വർക്ക് ആവശ്യമെങ്കിൽ BA/BSc/BBA/BCom ഡിഗ്രി നേടി പുറത്തു പോകാനും അവസരമുണ്ട്.
ബിരുദ പഠനത്തിൻ്റെ മൂന്നാം വർഷത്തിൽ എഴുപത്തഞ്ചു ശതമാനം (CGPA-7.5) കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് നാലാം വർഷം തുടർന്നു പഠിക്കാം. നാലു വർഷ ഡിഗ്രി വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് "ഓണേഴ്സ് വിത്ത് റിസർച്ച്" ബിരുദമാണ് ലഭിക്കുന്നത്. സർവകലാശാലയുടെ പഠന-ഗവേഷണ വകുപ്പുകളിൽ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി എന്നിവക്ക് ഇത് ആദ്യ കാൽവയ്പ്പ് ആകും.
തൊഴിൽ തല്പരരേയും ഗവേഷണ അഭിരുചിയുള്ളവരേയും കണ്ടെത്തി അവർക്ക് കൃത്യമായ ദിശാബോധം നൽകുന്നതിന് പഠന-ഗവേഷണ വകുപ്പുകൾ രൂപകല്പനചെയ്‌ത ഈ പ്രോഗ്രാമ്മുകൾക്കു കഴിയുമെന്നുറപ്പാണ്.
ഈ കോഴ്സുകളിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രവേശന നടപടികളുടെ സുപ്രധാന തീയതികൾ താഴെ നൽകുന്നു:
പ്രധാന തീയതികൾ (Important Dates)
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 30 ഏപ്രിൽ 2026.
പ്രവേശന പരീക്ഷാ തീയതികൾ: 18 മെയ് 2026 മുതൽ 24 മെയ് 2026 വരെ.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്: 15 ജൂൺ 2026.
അഡ്മിഷൻ നടപടികൾ ആരംഭിക്കുന്നത്: 23 ജൂൺ 2026.
ക്ലാസ്സുകൾ ആരംഭിക്കുന്ന തീയതി: 01 ജൂലൈ 2026.

പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് സർവകലാശാലയുടെ ഹെൽപ്പ് ഡെസ്കുമായി താഴെ പറയുന്ന നമ്പറുകളിലോ ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്:
ഫോൺ: 0471-2308328, 9188 524 612.
ഇമെയിൽ: cssfyugphelp2026@gmail.com.
കേരള സർവകലാശാലയുടെ കീഴിൽ മികച്ച രീതിയിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അവസാന തീയതിക്ക് മുൻപായി തന്നെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
ഓൺലൈൻ അപേക്ഷയ്ക്കുള്ള അവസാന തീയതി: 2026 ഏപ്രിൽ 30Official Website: https://admissions.keralauniversity.ac.in/
കൂടുതൽ വിവരങ്ങൾക്ക്: University Of Kerala FYUGP CSS | University Of Kerala FYUGP CSS Malayalam
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: University Of Kerala FYUGP CSS
പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് സർവകലാശാലയുടെ ഹെൽപ്പ് ഡെസ്കുമായി താഴെ പറയുന്ന നമ്പറുകളിലോ ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്:
ഫോൺ: 0471-2308328, 9188 524 612.
ഇമെയിൽ: cssfyugphelp2026@gmail.com.
കേരള സർവകലാശാലയുടെ കീഴിൽ മികച്ച രീതിയിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അവസാന തീയതിക്ക് മുൻപായി തന്നെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
Official Website: https://admissions.keralauniversity.ac.in/
കൂടുതൽ വിവരങ്ങൾക്ക്: University Of Kerala FYUGP CSS | University Of Kerala FYUGP CSS Malayalam
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: University Of Kerala FYUGP CSS
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."