APPLY BTECH LATERAL ENTRY

B.TECH LATERAL ENTRY ADMISSION

B.TECH Lateral Entry / Working Professional Admission 2026

BTech Lateral Entry

ബി.ടെക് ലാറ്ററൽ എൻട്രി അപേക്ഷ


2026-27 ലെ എഞ്ചിനിയറിംഗ് ഡിഗ്രി (ലാറ്ററൽ എൻട്രി/ വർക്കിംഗ് പ്രൊഫഷണൽ) കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനം കേരളത്തിലെ എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2026-27 വർഷത്തെ എഞ്ചിനിയറിംഗ് ഡിഗ്രി (B.Tech through Lateral Entry) കോഴ്സു‌കളിലേയ്ക്ക് ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർക്ക് https://lbscentre.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി 2026 ഏപ്രിൽ 29 മുതൽ മെയ് 25 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷാ സമർപ്പണം 2026 മെയ് 26 വരെ. അപേക്ഷാ ഫീസ് പൊതു വിഭാഗത്തിന് 1100 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 550 രൂപയുമാണ്. ബി.ടെക് വർക്കിംഗ് പ്രൊഫഷണൽ പ്രവേശനം താല്പര്യമുള്ളവരും ഈ പ്രവേശന പരീക്ഷ എഴുതി യോഗ്യത നേടേണ്ടതാണ്. അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. (വിശദവിവരങ്ങൾക്ക് പ്രോസ്പെക്ട്സ് സന്ദർശിക്കുക).

വിദ്യാഭ്യാസ യോഗ്യത:

3 വർഷം/2 വർഷം(ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എഞ്ചിനിയറിംഗ് ടെക്നോളജി ഡിപ്ലോമ

അല്ലെങ്കിൽ

10+2 തലത്തിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച്, യു.ജി.സി. അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ബി.എസ്.സി ബിരുദം.

അല്ലെങ്കിൽ

സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ഇന്ത്യാ ഗവൺമെൻ്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/-എ.ഐ.സി.റ്റി.ഇ അംഗീകൃത സ്ഥാപനങ്ങൾ നിന്ന് നേടിയ ബി.വോക് /3 വർഷ ഡി.വോക്ക്.

  • അപേക്ഷകർ മുകളിൽ പറഞ്ഞിട്ടുള്ള വിദ്യാഭ്യാസ യോഗ്യത പ്രോസ്പെക്ടസ്സിലെ ഖണ്ഡിക 4. 1/4.1.1/ 4.1.2 പ്രകാരം പാസ്സായിരിക്കുകയും അതോടൊപ്പം ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയിൽ യോഗ്യത നേടുകയും വേണം. (വിശദാംശങ്ങൾക്കു പ്രോസ്പെക്ട്സ് പരിശോധിക്കുക).
  • വ്യത്യസ്ത മേഖലകളിൽ നിന്നും യോഗ്യത നേടിയവർക്ക് യൂണിവേഴ്‌സിറ്റി തലത്തിൽ നിർദ്ദേശിക്കുന്ന ഒരു ബ്രിഡ്‌ജ് കോഴ്സിൽ യോഗ്യത നേടേണ്ടതായിവരും.
  • മേൽപ്പറഞ്ഞ യോഗ്യത പരീക്ഷയ്ക്കുള്ള അവസാന വർഷ പരീക്ഷ ഈ വർഷം എഴുതുന്നവർക്കും/എഴുതി ഫലം കാത്തിരിക്കുന്നവർക്കും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. പ്രവേശന സമയത്ത് അപേക്ഷാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കേണ്ടതാണ്.
  • UGC അംഗീകാരമുള്ള യൂണിവേഴ്‌സിറ്റികളിൽ നിന്നും യോഗ്യത നേടിയവർക്ക് Equivalency/Eligibility സർട്ടിഫിക്കറ്റ് ആവശ്യമില്ല.
  • പ്രത്യേക ശ്രദ്ധയ്ക്ക്: ബി. ടെക് വർക്കിംഗ് പ്രൊഫഷണൽ കോഴ്‌സിലേക്കുള്ള പ്രവേശനം പ്രോസ്പെക്ടസിലെ സെക്ഷൻ 9 പ്രകാരമുള്ള നിബന്ധനകളും വ്യവസ്ഥകളും പ്രകാരം ആയിരിക്കും. ബി.ടെക് വർക്കിംഗ് പ്രൊഫഷണൽ കോഴ്‌സിലേക്ക് കേന്ദ്രികൃത അലോട്ട്മെന്റ്റ് ഉണ്ടാകുന്നതല്ല.

കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 മെയ് 26


Official Website: https://lbscentre.kerala.gov.in/


കൂടുതൽ വിവരങ്ങൾക്ക്: BTech Lateral Entry


ഫോൺ : 0472324396. 2560327, 2560363, 2560364


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply BTech Lateral Entry


ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal