IFTK 2025- APPLICATION INVITED FOR BDES (FASHION TECHNOLOGY) COURSE MALAYALAM
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള, ബാച്‌ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
കേരള സർക്കാരിനു കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള, ബാച്‌ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അപേക്ഷകർ ഏതെങ്കിലും അംഗീകൃത പരീക്ഷ ബോർഡിൻ്റെ പ്ലസ് ടു യോഗ്യതാപരീക്ഷ വിജയിച്ചിരിക്കണം. എൽ.ബി.എസ് സെൻ്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ ബാചർ ഓഫ് ഡിസൈൻ കോഴ്സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ പരീക്ഷ കേന്ദ്രങ്ങളിൽ വച്ചാണ് പ്രവേശന പരീക്ഷ നടത്തുന്നത്. പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതാണ്. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക്ലിസ്റ്റിൻ്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്‌സിലേക്കുള്ള പ്രവേശനം നടത്തുന്നത്. https://iftk.ac.in/ അല്ലെങ്കിൽ https://lbscentre.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി 2025 മാർച്ച് 17 മുതൽ മേയ് 31 വരെ അപേക്ഷാ ഫീസ് ഓൺലൈനായി ഒടുക്കി അപേക്ഷ സമർപ്പിക്കാവുന്നതാണ്. പൊതുവിഭാഗത്തിന് 1500 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 750 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ മേൽപ്പടി വെബ്സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേന അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യേണ്ടതാണ്.
അക്കാദമിക് ഫീസ്
ട്യൂഷൻ ഫീസ് പ്രതി സെമസ്റ്ററിന് 48000 രൂപ
പ്രവേശന സമയത്ത് ഒറ്റത്തവണ ഫീസ് :
സെക്യൂരിറ്റി ഡെപ്പോസിറ്റ് 5000 രൂപ (ഒറ്റത്തവണ റീഫണ്ട് ചെയ്യാവുന്നതാണ്)
രജിസ്ട്രേഷൻ ഫീസ് 2000 രൂപ.
കോഴ്സ് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്ക് 0474-2547775, 9447710275 എന്ന നമ്പറിലും അപേക്ഷ സമർപ്പിക്കൽ സംബന്ധിച്ചു സംശയങ്ങൾക്ക് 0471-2560327 എന്ന നമ്പറിലും ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക്: Institute Of Fashion Technology Kerala Prospectus
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Institute Of Fashion Technology Kerala Registration
Download Detiles
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."