REGISTRATION FOR EQUIVALENCY COURSES HAS STARTED
തുല്യതാ കോഴ്‌സുകളിൽ രജിസ്‌ട്രേഷൻ ആരംഭിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാമിഷൻ വഴി നടത്തുന്ന നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേയ്ക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.
കേരള സാക്ഷരതാ മിഷന്‍ നടത്തുന്ന അടിസ്ഥാന സാക്ഷരത, നാല്, ഏഴ്, പത്ത്, ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലേക്കുള്ള തുല്യത കോഴ്സുകള്‍, പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാക്ഷരത, നാല്, ഏഴ് എന്നിവക്ക് ഫീസ് ഇല്ല. അപേക്ഷകര്‍ക്ക് 15 വയസ്സ് പൂര്‍ത്തിയായിരിക്കണം. പത്താംതരം തുല്യതാ കോഴ്സിന് 100 രൂപ രജിസ്ട്രേഷന്‍ ഫീസ് ഉള്‍പ്പടെ 1,950 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ രജിസ്ട്രേഷന്‍ ഫീസായ 100 രൂപ മാത്രം അടച്ചാല്‍ മതി. അപേക്ഷകര്‍ക്ക് 2025 മാര്‍ച്ച് ഒന്നിന് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം.
ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സിന് 300 രൂപ രജിസ്ട്രേഷന്‍ ഫീസ് ഉള്‍പ്പടെ 2,600 രൂപയാണ് അടക്കേണ്ടത്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് രജിസ്ട്രേഷന്‍ ഫീസായ 300 രൂപ അടച്ചാല്‍ മതി. 2025 മാര്‍ച്ച് ഒന്നിന് 22 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സിന് കോമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ ഗ്രൂപ്പുകള്‍ മാത്രമാണുള്ളത്. പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്സുകള്‍ക്ക് ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും സമ്പര്‍ക്ക ക്ലാസുകള്‍ ഉണ്ടാകും. ആറ് മാസത്തെ പച്ചമലയാളം അടിസ്ഥാന കോഴ്സിന് 500 രൂപ രജിസ്ട്രേഷന്‍ ഫീസ് ഉള്‍പ്പടെ 4,000 രൂപയാണ് അടക്കേണ്ടത്. രജിസ്ട്രേഷന്‍ സമയത്ത് 17 വയസ്സ് പൂര്‍ത്തിയാകണം.
പച്ചമലയാളം കോഴ്സിന് ഏപ്രില്‍ 12 വരെയും മറ്റു കോഴ്സുകള്‍ക്ക് ഏപ്രില്‍ 30 വരെയും kslma.ketlron.in വഴി അപേക്ഷിക്കാം. ജില്ലാ പഞ്ചായത്തിലെ സാക്ഷരതാമിഷന്‍ ജില്ലാ ഓഫീസ് മുഖേനയും ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കോര്‍പറേഷനിലും പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാര്‍ മുഖേനയും അപേക്ഷിക്കാനും അവസരമുണ്ട്. ഫോണ്‍: 0474-2798020, 9447561920, 9539928507.
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന വിവിധ തുല്യതാ കോഴ്സുകളിലെ പ്രവേശനത്തിന് അവസരം. അടിസ്ഥാന സാക്ഷരത കോഴ്‌സിലേക്കും 4, 7, 10, ഹയർ സെക്കന്ററി ക്ലാസുകളിലെ തുല്യത കോഴ്‌സുകളിലേക്കുമാണ് പ്രവേശനം. പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 10 മുതൽ ആരംഭിക്കും. പിഴയില്ലാതെ 2025 ഏപ്രിൽ 30 വരെ രജിസ്ട്രേഷൻ നടത്താം. വിവരങ്ങൾക്ക് https://literacymissionkerala.org/ സന്ദർശിക്കുക. ഏത് പ്രായക്കാർക്കും അപേക്ഷിക്കാം.
Instructions( നിർദ്ദേശങ്ങൾ )
- Online registration ചെയ്യുന്നതിന് മുമ്പ് അപേക്ഷകർ prospectus നിർബന്ധമായും വായിച്ചിരിക്കണം .
- Mandatory fields (*) നിർബന്ധമായും പൂരിപ്പിക്കേണ്ടതാണ് .
- അപേക്ഷകന്റെ / അപേക്ഷകയുടെ ഫോട്ടോ jpg/jpeg/png format -ൽ പരമാവധി 50 KB ഉള്ളത് മാത്രമേ upload ചെയ്യാൻ പാടുള്ളൂ .
- 40% മോ അതിലധികമോ അംഗവൈകല്യം ഉള്ളവർ ഫീസ് അടയ്‌ക്കേണ്ടതില്ല .
- രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെയുള്ള ഫീസ് അടച്ചതിന്റെ 'KSLMA-copy ' എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ചെല്ലാൻ അപേക്ഷ ഫോറത്തിന്റെ പ്രിന്റൗട്ടിനോടൊപ്പം സാക്ഷരതാമിഷൻ ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടതാണ് . ചെലാൻ ഫോറം സാക്ഷരതാമിഷന്റെ വെബ്‌സൈറ്റിൽ നിന്നും download ചെയ്യാവുന്നതാണ്.
- ജനനതീയതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷ ഫോറത്തിന്റെ പ്രിന്റൗട്ടിനോടൊപ്പം സാക്ഷരതാമിഷൻ ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടതാണ് .
- പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽപെട്ട അപേക്ഷകർ ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷ ഫോറത്തിന്റെ പ്രിന്റൗട്ടിനോടൊപ്പം സാക്ഷരതാമിഷൻ ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടതാണ് .
- മേൽ പറഞ്ഞ 5 ,6 ,7 എന്നിവ upload ചെയ്യേണ്ടതില്ല
- ഏതെങ്കിലും വിവരം തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അപേക്ഷ നിരസിക്കുന്നതാണ്.
- കോഴ്‌സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാ മിഷനും പരീക്ഷ, മൂല്യനിർണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷാഭവനുമാണ്.പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവർക്ക് ഉന്നത പഠനത്തിനും, പ്രൊമോഷനും, പി.എസ്.സി നിയമനത്തിനും അർഹതയുണ്ട്.
- വിശദ വിവരങ്ങൾക്ക് ജില്ലാ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ വിവിധ ഗ്രാമ / ബ്ലോക്ക് / നഗരസഭകളിൽ പ്രവർത്തിക്കുന്ന സാക്ഷരത തുടർ/ വികസന വിദ്യാകേന്ദ്രങ്ങളേയോ സമീപിക്കാവുന്നതാണ്. https://literacymissionkerala.org/ എന്ന വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ വിവരങ്ങൾ ലഭിക്കും.
- Online registration ചെയ്യുന്നതിന് മുമ്പ് അപേക്ഷകർ prospectus നിർബന്ധമായും വായിച്ചിരിക്കണം .
- Mandatory fields (*) നിർബന്ധമായും പൂരിപ്പിക്കേണ്ടതാണ് .
- അപേക്ഷകന്റെ / അപേക്ഷകയുടെ ഫോട്ടോ jpg/jpeg/png format -ൽ പരമാവധി 50 KB ഉള്ളത് മാത്രമേ upload ചെയ്യാൻ പാടുള്ളൂ .
- 40% മോ അതിലധികമോ അംഗവൈകല്യം ഉള്ളവർ ഫീസ് അടയ്‌ക്കേണ്ടതില്ല .
- രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെയുള്ള ഫീസ് അടച്ചതിന്റെ 'KSLMA-copy ' എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ചെല്ലാൻ അപേക്ഷ ഫോറത്തിന്റെ പ്രിന്റൗട്ടിനോടൊപ്പം സാക്ഷരതാമിഷൻ ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടതാണ് . ചെലാൻ ഫോറം സാക്ഷരതാമിഷന്റെ വെബ്‌സൈറ്റിൽ നിന്നും download ചെയ്യാവുന്നതാണ്.
- ജനനതീയതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷ ഫോറത്തിന്റെ പ്രിന്റൗട്ടിനോടൊപ്പം സാക്ഷരതാമിഷൻ ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടതാണ് .
- പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽപെട്ട അപേക്ഷകർ ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷ ഫോറത്തിന്റെ പ്രിന്റൗട്ടിനോടൊപ്പം സാക്ഷരതാമിഷൻ ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടതാണ് .
- മേൽ പറഞ്ഞ 5 ,6 ,7 എന്നിവ upload ചെയ്യേണ്ടതില്ല
- ഏതെങ്കിലും വിവരം തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അപേക്ഷ നിരസിക്കുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഏപ്രിൽ 30 (ഫൈനില്ലാതെ)
Official Website : https://literacymissionkerala.org/
കൂടുതൽ വിവരങ്ങൾക്ക്:
- Equivalency Course Prospectus (4th)
- Equivalency Course Prospectus (7th)
- Equivalency Course Prospectus(10th)
- Equivalency Course Prospectus(12th)
ഫോൺ : 0471 - 2472254 , 95264 13455 , 9947528616
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply Equivalency Course Kerala
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."