KERALA SSLC PLUS TWO EXAMINATION RESULT DATE PUBLISHED
എസ്എസ്എൽസി , പ്ലസ് ടു റിസൾട്ട്
എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 15ന്, പ്ലസ് ടു ഫലം മെയ് 26 ന്
ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26ന്
10, 12 ക്ലാസുകളിലെ ഫലമറിയാൻ കൈറ്റിന്റെ പോർട്ടലും സഫലം ആപ്പും
എസ്.എസ്.എൽ.സി, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാഫലങ്ങളും വിശകലനവും അറിയാൻ കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനമേർപ്പെടുത്തി. www.results.kite.kerala.gov.in എന്ന ക്ലൗഡധിഷ്ഠിത പോർട്ടലും 'Sabhalam KITE' എന്ന മൊബൈൽ ആപ്പും വഴി പ്രഖ്യാപനം നടന്ന ഉടനെ ഫലങ്ങളറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ Saphalam KITEഎന്ന് നൽകി പരിഷ്‌കരിച്ച മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യാം. വ്യക്തിഗത റിസൽട്ടുകൾക്കു പുറമെ സ്‌കൂൾ-വിദ്യാഭ്യാസ ജില്ലാ-റവന്യൂജില്ലാ തലങ്ങളിലുള്ള റിസൽട്ട് അവലോകനം, വിഷയാധിഷ്ഠിത വിശകലനം തുടങ്ങി വിവിധ റിപ്പോർട്ടുകൾ അടങ്ങുന്ന 'Result Analysis' സൗകര്യവും പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്. റിസൽട്ടുകൾ നേരെ ചിത്രമായോ പിഡിഎഫ് ആയോ സോഷ്യൽമീഡിയ വഴി പങ്കുവെയ്ക്കാനും ഈ വർഷം പുതുതായി സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.
SSLC ഫലം എങ്ങനെ അറിയാം
Step: 1
- ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക- keralaresults.nic.in അല്ലെങ്കില്‍ https://results.kite.kerala.gov.in
- ഹോംപേജില്‍, 'Kerala SSLC Result'എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Step: 2
- പുതിയൊരു ലോഗിൻ വിൻഡോ സ്ക്രീനിൽ തെളിഞ്ഞ് വരും.
- രജിസ്ട്രേഷൻ നമ്പറും, ജനന തിയതിയും നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക.
Step: 3
- പരീക്ഷാ ഫലം കാണാൻ സാധിക്കും.
- ശേഷം അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
മൊബൈൽ ആപ്പ് വഴി എങ്ങനെ ഫലം അറിയാം
- ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'Saphalam' എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക.
- ആപ്പ് ഓപ്പൺ ചെയ്ത് വിദ്യാർത്ഥിയുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകുക.
- ശേഷം ഓപ്പൺ ആകുന്ന വിൻഡോയിൽ ഫലം കാണാൻ സാധിക്കും
വിദ്യാഭ്യാസ മന്ത്രിയുടെ ഫല പ്രഖ്യാപനത്തിന് ശേഷം ഒരുരുത്തരുടേയും ഫലം അറിയാനായി നമ്മളെല്ലാവരും പോകുന്നത് ഒരേ സൈറ്റിലേക്കാണെങ്കിൽ ഫലം അറിയാൻ കുറച്ചു വൈകിയേക്കും. അതുകൊണ്ടുതന്നെ എസ്എസ്എൽസി ഫലം അറിയാൻ വിദ്യാഭ്യാസ വകുപ്പ് ഒന്നിലധികം വെബ്സൈറ്റ് തന്നിട്ടുണ്ട്. അതേ... നിങ്ങൾക്ക് ഈ കാണുന്ന ഏഴ് വെബ്സൈറ്റിൽ ഈതിൽ നിന്നെങ്കിലും ഫലം അറിയാം കഴിയും. ആ സൈറ്റുകൾ ചുവടെ ചേർക്കുന്നു....
Official Website: https://results.kite.kerala.gov.in
Mobile App Link: Saphalam
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








