INSPIRE FELLOWSHIP
ഇൻസ്പയർ ഫെലോഷിപ്പ്
ശാസ്ത്ര ഗവേഷണത്തിന് കേന്ദ്ര സർക്കാരിന്റെ ഇൻസ്പയർ (INSPIRE) ഫെലോഷിപ്പ്: ശാസ്ത്രങ്ങളിൽ ഗവേഷണത്തിൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനുമായി ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ (DST) ആഭിമുഖ്യത്തിൽ INSPIRE (Innovation in Science Pursuit for Inspired Research) പദ്ധതിക്ക് കീഴിൽ ഫെലോഷിപ്പുകൾ നൽകുന്നു. സയൻസ്, എഞ്ചിനീയറിംഗ്, മെഡിസിൻ തുടങ്ങിയ മേഖലകളിൽ പിഎച്ച്.ഡി (Ph.D.) ഗവേഷണം നടത്തുന്നതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് (DST) നൽകുന്ന ഇൻസ്പയർ ഫെലോഷിപ്പിന് (INSPIRE Fellowship) അപേക്ഷ ക്ഷണിച്ചു. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET) പാസായവർക്ക് ലഭിക്കുന്നതിന് തുല്യമായ ഫെലോഷിപ്പാണ് ഇതിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.
ആർക്കൊക്കെ അപേക്ഷിക്കാം? (യോഗ്യതകൾ)
- ബേസിക്/അപ്ലൈഡ് സയൻസ്, എഞ്ചിനീയറിംഗ്, ഫാർമസി, അഗ്രികൾച്ചർ, മെഡിസിൻ, വെറ്ററിനറി സയൻസ് എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദ (PG) തലത്തിൽ ഒന്നാം റാങ്ക് നേടിയവർക്ക് അപേക്ഷിക്കാം. ഇതിൽ കുറഞ്ഞത് 70% മാർക്കോ തത്തുല്യ ഗ്രേഡോ ഉണ്ടായിരിക്കണം. മാത്രമല്ല, കുറഞ്ഞത് 7 വിദ്യാർത്ഥികളെങ്കിലും ഉള്ള ബാച്ചിൽ നിന്നായിരിക്കണം ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.
- ബിരുദ തലത്തിൽ പഠിക്കുമ്പോൾ ഇൻസ്പയർ സ്കോളർഷിപ്പ് (INSPIRE Scholar) ലഭിച്ചിട്ടുള്ള, എം.എസ്.സി (M.Sc) അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് എം.എസ്/എം.എസ്.സി കോഴ്സുകളിൽ 70% മാർക്ക് നേടിയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
- എഞ്ചിനീയറിംഗ്, മെഡിസിൻ ഉൾപ്പെടെയുള്ള ബിരുദ (UG) കോഴ്സുകളിൽ 75% മാർക്കോടെ ഒന്നാം റാങ്ക് നേടിയവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്.
- 2024, 2025, 2026 വർഷങ്ങളിൽ യോഗ്യത നേടിയ ഇന്ത്യൻ പൗരന്മാർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.
- M.Sc. അല്ലെങ്കിൽ Integreated M.S./M.Sc. പഠനത്തിൽ കുറഞ്ഞത് 70% മാർക്ക്. ,
- B.Sc. (Hons.) (4 വർഷം) അല്ലെങ്കിൽ കുറഞ്ഞത് 4 വർഷം / 8 സെമസ്റ്റർ ദൈർഘ്യമുള്ള B.Sc. with Research കോഴ്സിൽ 75% മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ് നേടിയിരിക്കണം.
- സാക്ഷ്യപത്രങ്ങൾ
- റിസർച്ച് പ്രൊപ്പോസൽ
- സൂപ്പർവൈസറുടെ പ്രോഫൈൽ.(Phd ക്ക് ജോയിൻ ചെയ്തവർ)
ഫെലോഷിപ്പ് ആനുകൂല്യങ്ങൾ
- യോഗ്യരായ 1000 വിദ്യാർത്ഥികൾക്കാണ് ഈ വർഷം ഇൻസ്പയർ ഫെലോഷിപ്പ് ലഭിക്കുന്നത്.
- പരമാവധി 5 വർഷത്തേക്കോ അല്ലെങ്കിൽ പിഎച്ച്.ഡി (Ph.D) പൂർത്തിയാകുന്നത് വരെയോ ആയിരിക്കും ഫെലോഷിപ്പ് ലഭിക്കുക.
- കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ജൂനിയർ/സീനിയർ റിസർച്ച് ഫെലോഷിപ്പും (JRF/SRF), അതോടൊപ്പം റിസർച്ച് ഗ്രാന്റും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതാണ്
എങ്ങനെ അപേക്ഷിക്കാം?
താല്പര്യമുള്ള വിദ്യാർത്ഥികൾ https://online-inspire.gov.in/എന്ന ഔദ്യോഗിക വെബ് പോർട്ടൽ വഴി ഓൺലൈനായി മാത്രമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷിക്കുന്നതിന് മുൻപായി പത്താം ക്ലാസ് സർട്ടിഫിക്കറ്റ് (ജനനത്തീയതി തെളിയിക്കാൻ), മാർക്ക് ലിസ്റ്റുകൾ, ഫസ്റ്റ് റാങ്ക് സർട്ടിഫിക്കറ്റ് തുടങ്ങിയവ നിർദ്ദിഷ്ട ഫോർമാറ്റിൽ സ്കാൻ ചെയ്ത് ഓൺലൈനായി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 0124-6690020, 0124-6690021 എന്നീ ഹെൽപ്പ്‌ലൈൻ നമ്പറുകളിലോ inspire.prog-dst@nic.in എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്. പിഎച്ച്.ഡി ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുകകൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 മെയ് 23
Official Website : https://online-inspire.gov.in/
കൂടുതൽ വിവരങ്ങൾക്ക് : INSPIRE Fellowship Website
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : INSPIRE Fellowship Website
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







