SPORTS QUOTA JOB

SPORTS QUOTA APPOINTMENT IN GOVERNMENT SERVICE

Sports Quota Jobs

സർക്കാർ സർവീസിൽ സ്പോർട്സ് ക്വാട്ട നിയമനം

കായികതാരങ്ങൾക്ക് സർക്കാർ ജോലി, 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ ഏഴിനകം അപേക്ഷിക്കണം

കായികരംഗത്തെ നേട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിയമനത്തിന് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്.

കായികതാരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2020-2024 വർഷങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. 

വിജ്ഞാപനത്തിന്റെ പകർപ്പ് Sports Quota Appointment In Government Service ൽ ലഭിക്കും. 

കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും കായിക യുവജനകാര്യ ഡയറക്ടറേറ്റിന്റെയും വെബ്സൈറ്റുകളിലും ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിലും ജില്ലാ സ്പോർട്സ് കൗൺസിലുകളിലും വിജ്ഞാപനത്തിന്റെ പകർപ്പ് പരിശോധയ്ക്ക് ലഭ്യമാണ്. അപേക്ഷാ ഫാറം, അപേക്ഷ സമർപ്പിക്കേണ്ട വിലാസം, മറ്റ് മാനദണ്ഡങ്ങൾ എന്നിവ വിജ്ഞാപനത്തിൽ വിശദമാക്കിയിട്ടുണ്ട്. അപേക്ഷകളും അനുബന്ധരേഖകളും പൊതുഭരണ വകുപ്പിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 7 വൈകുന്നേരം 5..

അപേക്ഷ പരിഗണിക്കേണ്ട വർഷം അപേക്ഷയുടെ മുൻപേജിൽ മുകളിലായി രേഖപ്പെടുത്തി മുൻ പേജിൽത്തന്നെ ഫോട്ടോ ഒട്ടിച്ച് ആവശ്യമായ രേഖകൾ സഹിതം 07/04/2026 വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം താഴെ കാണുന്ന വിലാസത്തിൽ അയയ്ക്കണം.

മികച്ച നേട്ടങ്ങൾ കൈവരിച്ച കായികതാരങ്ങൾക്ക് സർക്കാർ ജോലി നൽകുന്ന പദ്ധതി പ്രകാരം 2020 മുതൽ 2024 വരെ ഉള്ള കാലയളവിൽ ഒഴിവുള്ള തസ്തകകളിൽ നിയമനം നടത്തുന്നതിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷകൾ ഏപ്രിൽ ഏഴ് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിച്ചിരിക്കണം.

കലണ്ടർ വർഷത്തിൽ 50 ഒഴിവുകൾ വീതമാണ് ഉള്ളത്. ഇതിൽ 2020 കലണ്ടര്‍ വര്‍ഷത്തില്‍ നിന്നും അഞ്ച് ഒഴിവുകളും 2023, 2024 വര്‍ഷങ്ങളില്‍ നിന്നും ഓരോ ഒഴിവുകളും കുറച്ച് ആകെ 243 ഒഴിവുകളിലേക്കാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തുന്നത്.

കായിക യോഗ്യതകൾ

അംഗീകൃത അന്താരാഷ്ട്ര ഫെഡറേഷനുകള്‍ നടത്തിയിട്ടുള്ള ഒളിമ്പിക്സ്, ലോക കപ്പ്, ലോക യൂണിവേഴ്സിറ്റി ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, സാഫ് ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പ്, സൗത്ത്ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ലോകകപ്പ് / ഒളിമ്പിക്സ് / ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങള്‍ തുടങ്ങിയവയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ടീമിലെ അംഗമായിരിക്കുകയും വ്യക്തിഗത ഇനങ്ങളിലോ ടീം ഇനങ്ങളിലോ ഒന്നോ, രണ്ടോ, മൂന്നോ സ്ഥാനം നേടി വിജയികളാകുകയും ചെയ്തവര്‍.

ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ഇപ്പറഞ്ഞ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ളവര്‍.

സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളുടെ ഔദ്യോഗിക ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പ്, ദേശീയ ഗെയിംസ്, അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പ്, ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് തുടങ്ങിയവയില്‍ പങ്കെടുത്ത് ഒന്നോ, രണ്ടോ, മൂന്നോ സ്ഥാനം നേടി വിജയികളായ കേരള സംസ്ഥാന / സര്‍വകലാശാല ടീമിലെ അംഗങ്ങള്‍

മൗണ്ടനീയറിങ്, കളരിപ്പയറ്റ് എന്നീ കായിക ഇനങ്ങളിൽ കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച അസോസിയേഷന്‍ നടത്തുന്ന സീനിയര്‍ സംസ്ഥാന മത്സരങ്ങളില്‍ വ്യക്തിഗതയിനങ്ങളിലോ ടീമിനങ്ങളിലോ ഒന്നാം സ്ഥാനം നേടി വിജയികളായവര്‍.

തെരഞ്ഞെടുപ്പും അപേക്ഷിക്കേണ്ട രീതിയും

കായികരംഗത്തെ നേട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിയമനത്തിന് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്.

ഓരോ കലണ്ടര്‍ വര്‍ഷത്തേയും ഒഴിവുകളിലേക്കും, കായിക താരങ്ങള്‍ അതിനു തൊട്ടുമുമ്പുള്ള രണ്ട് സാമ്പത്തിക വര്‍ഷം കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.

ഓരോ വര്‍ഷത്തേക്കുമുള്ള 50 ഒഴിവുകളില്‍ 25 എണ്ണം വ്യക്തിഗത ഇനങ്ങള്‍ക്കും, 25 എണ്ണം ടീം ഇനങ്ങള്‍ക്കുമായി നീക്കിവച്ചിരിക്കുന്നു.

ഒന്നില്‍ കൂടുതല്‍ തസ്തികകള്‍ ക്ക് അപേക്ഷിക്കുന്നവര്‍ പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതില്ല. അപേക്ഷയില്‍ മുന്‍ഗണനാ ക്രമത്തില്‍ തസ്തികകളുടെ പേര് രേഖപ്പെടുത്തിയാല്‍ മതിയാകും

എന്നാൽ,ഓരോ വര്‍ഷത്തേക്കും പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.

പ്രായപരിധി: 

18- 36 വയസ് (ഓരോ വര്‍ഷത്തെയും ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവര്‍ പിൻതുടർന്നുവരുന്ന വര്‍ ഷത്തെ ജനുവരി മാസം ഒന്നാം തീയതി 18 വയസ്സ് പൂര്‍ത്തിയായിരിക്കേണ്ടതും 36 വയസ്സ് കഴിഞ്ഞിട്ടില്ലാത്തവരും ആയിരിക്കണം (ഉദാ:- 2020 വര്‍ഷത്തെ ഒഴിവിലേയ്ക്ക് നിയമനത്തിനായി അപേക്ഷിക്കുന്നവര്‍ക്ക് 2021 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയായിരിക്കേണ്ടതും 36 വയസ്സ് കഴിഞ്ഞിട്ടില്ലാത്തവരും ആയിരിക്കണം)

അപേക്ഷ സമർപ്പിക്കേണ്ട രീതിയും വിലാസവും

അപേക്ഷ പരിഗണിക്കേണ്ട വർഷം അപേക്ഷയുടെ മുൻപേജിൽ മുകളിലായി രേഖപ്പെടുത്തി മുന്‍ പേജില്‍ത്തന്നെ ഫോട്ടോ ഒട്ടിച്ച് ആവശ്യമായ രേഖകള്‍ സഹിതം ഏപ്രിൽ ഏഴിന് ( 07/04/2026 )വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം അയക്കണം

അപേക്ഷ അയക്കേണ്ട വിലാസം

സെക്രട്ടറി
പൊതുഭരണ (സര്‍വീസസ്-ഡി) വകുപ്പ്,
ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്,
തിരുവനന്തപുരം - 695 001.
ഫോണ്‍ : 0471-2518544

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 ഏപ്രിൽ 4



കൂടുതൽ വിവരങ്ങൾക്ക്: Sports Quota Appointment In Government Service

അപേക്ഷാഫോം ലിങ്ക്: Sports Quota Appointment In Government Service


ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal