PENSION FOR NUNS OR SANNYASINS

SOCIAL SECURITY PENSION FOR NUNS OR SANNYASINS

Pension for Nuns or Sannyasins

കന്യാസ്ത്രീ / സന്യാസിനിമാർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ

കേരളത്തിലെ കോൺവെന്റുകൾ, മഠങ്ങൾ, ആശ്രമങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾക്കും സന്യാസിനിമാർക്കും സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയുണ്ട്.

മത സ്ഥാപനങ്ങളുടെ കീഴിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെൻ്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാ സ്ത്രീ / സന്യാസിനി മാർക്കുള്ള പ്രത്യേക സാമൂഹ്യ സുരക്ഷാ പെൻഷന്  അപേക്ഷിക്കാം

കേരളത്തിൽ സ്ഥിര താമസമുള്ള 50 വയസ്സ് കഴിഞ്ഞ അവിവാഹിതർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്


അർഹത മാനദണ്ഡങ്ങൾ (Eligibility) ✅

  1. പ്രായം: 50 വയസ്സോ അതിനു മുകളിലോ പ്രായമുണ്ടായിരിക്കണം.

  2. താമസം: കേരളത്തിൽ സ്ഥിരതാമസക്കാരിയായിരിക്കണം.

  3. മറ്റ് പെൻഷനുകൾ: സർവീസ് പെൻഷനോ മറ്റ് സാമൂഹിക സുരക്ഷാ പെൻഷനുകളോ (വാർദ്ധക്യ കാല പെൻഷൻ, വികലാംഗ പെൻഷൻ തുടങ്ങിയവ) കൈപ്പറ്റുന്നവർക്ക് ഇതിന് അർഹതയുണ്ടായിരിക്കില്ല.

  4. മറ്റ് നിബന്ധനകൾ: സർക്കാർ ധനസഹായം നൽകുന്ന സ്ഥാപനങ്ങളിലോ വൃദ്ധസദനങ്ങളിലോ താമസിക്കുന്നവർക്ക് അർഹത ഉണ്ടായിരിക്കില്ല.


ആവശ്യമായ രേഖകൾ (Required Documents) 📄

അപേക്ഷ തയ്യാറാക്കുമ്പോൾ താഴെ പറയുന്ന രേഖകൾ സ്കാൻ ചെയ്ത് കരുതിയിരിക്കണം:

  • ആധാർ കാർഡ്.

  • സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം (കോൺവെന്റുകൾ, മഠങ്ങൾ, ആശ്രമങ്ങൾ എന്നിവിടങ്ങളിൽ നിന്നോ ലഭിച്ചത്.)

  • വയസ്സ് തെളിയിക്കുന്ന രേഖ: സ്കൂൾ സർട്ടിഫിക്കറ്റ്, ബർത്ത് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആധാർ കാർഡ്.

  • ബാങ്ക് പാസ്ബുക്ക്: ആധാറുമായി ലിങ്ക് ചെയ്ത അക്കൗണ്ട് വിവരങ്ങൾ.

  • മത സ്ഥാപന മേധാവിയുടെ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ്

  • മത സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം


അപേക്ഷിക്കേണ്ട വിധം (How to Apply) 💻

ഈ പെൻഷൻ അപേക്ഷകൾ സേവന (Sevana) പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കാം.

  1. പോർട്ടൽ സന്ദർശിക്കുക: Sevana Pension Website E Filing

  2. Pension Applications: 'New Pension Request' ക്ലിക്ക് ചെയ്യുക.

  3. പെൻഷൻ തരം: ഇതിൽ 'Pകന്യാസ്ത്രീകൾ/സന്യാസിനിമാർക്കുള്ള പെൻഷന് അപേക്ഷിക്കുന്നതിന് സെലക്ട് ചെയ്യുക എന്നത് തിരഞ്ഞെടുക്കുക. (ക്ലിക്ക് ബോക്സ് ടിക്ക് മാർക്ക്)

  4. വിവരങ്ങൾ നൽകുക: അപേക്ഷകയുടെ പേര്, വിലാസം, ആധാർ, ബാങ്ക് വിവരങ്ങൾ എന്നിവ തെറ്റുകൂടാതെ പൂരിപ്പിക്കുക.
  5. രേഖകൾ അപ്‌ലോഡ് ചെയ്യുക: ആവശ്യമായ സർട്ടിഫിക്കറ്റുകൾ നിശ്ചിത സൈസിൽ അപ്‌ലോഡ് ചെയ്യുക.

  6. സമർപ്പിക്കുക: അപേക്ഷ സബ്മിറ്റ് ചെയ്ത ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ട് വാർഡ് മെമ്പറുടെ ഒപ്പോടു കൂടി അതത് പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസിൽ നേരിട്ട് എത്തിക്കണം.


പെൻഷൻ തുകയും വിതരണവും 💰

  • നിലവിൽ പ്രതിമാസം 1,600 രൂപയാണ് പെൻഷൻ തുക.

  • തുക നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കോ (DBT) അല്ലെങ്കിൽ മണിയോർഡർ വഴിയോ ലഭിക്കും.


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ⚠️

  • മസ്റ്ററിംഗ് (Mustering): എല്ലാ വർഷവും നിശ്ചിത സമയത്ത് ബയോമെട്രിക് മസ്റ്ററിംഗ് ചെയ്യേണ്ടത് നിർബന്ധമാണ്. ഇല്ലെങ്കിൽ പെൻഷൻ തടസ്സപ്പെടും.

  • അന്വേഷണം: അപേക്ഷ നൽകിക്കഴിഞ്ഞാൽ പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ നേരിട്ടോ അല്ലെങ്കിൽ വാർഡ് മെമ്പർ വഴിയോ അന്വേഷണം നടത്തി ബോധ്യപ്പെട്ടാൽ മാത്രമേ പെൻഷൻ അനുവദിക്കൂ.


വിധവ പെന്‍ഷന്‍ സ്കീം അനുവദിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട


കൂടുതൽ വിവരങ്ങൾക്ക് : Social Security Pensions FAQ


ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Sevana Pension Website E Filing


ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal