ONLINE APPLICATION FOR AKSHAYA CENTRE
അക്ഷയ സംരംഭകരാകാൻ അവസരം.
ജില്ലയില്‍ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് 19 വരെ നീട്ടി. https://lbsedp.lbscentre.in/akshaya26/ ല്‍ അപേക്ഷ സമര്‍പ്പിക്കാം. മാര്‍ച്ച് 21 വരെ അപേക്ഷ ഫീസ് സ്വീകരിക്കും. വിവരങ്ങള്‍ക്ക്: https://akshaya.kerala.gov.in/ഫോണ്‍: 0471 2560311, 312, 9400923669, 0474 2767605.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി, 14 ജില്ലകളിൽ 1037 അംഗീകൃത ലൊക്കേഷനിലേക്ക് അക്ഷയ സംരംഭകരെ പട്ടികജാതി 880 തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തിൽ വിഭാഗത്തിൽ 103, ലൊക്കേഷനിലേക്കും ㎡ 18 വയസ് തികഞ്ഞവരും 50 54 വയസ് വിഭാഗത്തിലേക്ക് പട്ടിക വർഗ്ഗ ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള, 01-01-2026 കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം.(എല്ലാ വിഭാഗക്കാർക്കും ഈ പ്രായപരിധി ബാധകമാണ്) ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. (ലൊക്കേഷൻ പട്ടിക അനുബന്ധമായി ചേർക്കുന്നു).
അടിസ്ഥാന യോഗ്യത: പ്ലസ് ടു / പ്രീഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകൾക്കും വനിത, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സ്വന്തം / വാടക മുറി സൗകര്യമുള്ളവർക്കും വെയ്‌റ്റേജ് (അധിക മാർക്ക്) ലഭിക്കും. പട്ടികജാതി വർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷകൾ LBS വെബൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ് https://lbsedp.lbscentre.in/akshaya26/ അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് LBS ൻ്റെ Help line: 0471 2560311, 312, Whatsapp: 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. വിജ്ഞാപനവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ അതാത് അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ് / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കൂടാതെ അക്ഷയ പദ്ധതിയുടെ https://akshaya.kerala.gov.in/ എന്ന വെബ് സൈറ്റിലും ലഭ്യമാണ്. 2026 ഫെബ്രുവരി 21 മുതൽ 2026 മാർച്ച് 19 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള നിശ്ചിത പ്രായപരിധിയിൽ വരുന്നവർക്ക് അക്ഷയയുടെ സംരംഭകരാകാൻ അപേക്ഷിക്കാം. സംസ്ഥാനത്തെ 14 ജില്ലകളിലായി 1037 ലൊക്കേഷനുകളിലേക്കാണ് അക്ഷയ സംരംഭകരെ നിയമിക്കുന്നത്.
സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള നിശ്ചിത പ്രായപരിധിയിൽ വരുന്നവർക്ക് അക്ഷയയുടെ സംരംഭകരാകാൻ അപേക്ഷിക്കാം. സംസ്ഥാനത്തെ 14 ജില്ലകളിലായി 1037 ലൊക്കേഷനുകളിലേക്കാണ് അക്ഷയ സംരംഭകരെ നിയമിക്കുന്നത്.
സർക്കാരിന്റെ ഇ-ഗവേർണൻസ്, സേവനങ്ങൾ, പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് സംസ്ഥാന വിവരസാങ്കേതിക വകുപ്പിന് കീഴിലുള്ള സംസ്ഥാന ITമിഷൻ അക്ഷയപദ്ധതി വഴിയാണ് നടപ്പാക്കി വരുന്നത്. ഇ-ഡിസ്ട്രിക്ട്, കെ- സ്മാർട്ട്, ഭക്ഷ്യസുരക്ഷ, ആധാർ, ഡിജിറ്റൽ സർവേ, ക്ഷേമപെൻഷൻ മസ്റ്ററിങ്, വിവിധ പ്രവേശന പരീക്ഷകളുടെ അപേക്ഷ സമർപ്പിക്കൽ, സ്ത്രീ സുരക്ഷ, കണക്ട് ടു ഹോം, ഡിജിറ്റൽ വർക്ക് ഫോർ മാനേജെന്റ് സിസ്റ്റം, ഡിജിറ്റൽ സർവ്വെ ആൻ്റ് ലാൻഡ് റേക്കോർഡ്‌സ് തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി നൽകി വരുന്നുണ്ട്.
യോഗ്യത:
അപേക്ഷകർക്ക് പ്ലസ് ടു /പ്രീഡിഗ്രി - നിർബന്ധമാണ്, കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകൾക്കും, വനിത, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും അപേക്ഷിക്കുന്ന ലൊക്കേഷനിൽ താഴത്തെ നിലയിലുള്ള 300 sq.ft ൽ കുറയാത്ത സ്വന്തം / വാടക മുറി സൗകര്യമുള്ളവർക്കും പ്രത്യേക വെയ്റ്റേജ് (അധിക മാർക്ക്) ലഭിക്കും. എന്നിരുന്നാലും, ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് കെട്ടിട സംബന്ധമായ വിവരങ്ങൾ നിർബന്ധമില്ല. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും ചെയ്തിട്ടുണ്ട്. പട്ടികജാതി-വർഗ വിഭാഗങ്ങളിൽപ്പെട്ടവർ ജാതി സംവരണം സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്.
പ്രധാന അറിയിപ്പ് (Malayalam)
- മൊബൈൽ നമ്പർ രജിസ്ട്രേഷൻ: സജീവമായ (Active) മൊബൈൽ നമ്പർ മാത്രം നൽകുക. എല്ലാ ഭാവി ആശയവിനിമയങ്ങളും ഈ നമ്പറിലേക്കാണ് അയയ്ക്കുന്നത്.
- അടിസ്ഥാന രജിസ്ട്രേഷൻ: അടിസ്ഥാന രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ Registration IDയും Site Access Keyയും ലഭിക്കും. തുടർ ലോഗിന് ഇത് നിർബന്ധമാണ്. (പിന്നീട് മാറ്റാൻ സാധിക്കില്ല.)
- ഫോട്ടോ & ഒപ്പ്: ഫോട്ടോയും ഒപ്പും JPG ഫോർമാറ്റിൽ തയ്യാറാക്കുക. ഓരോ ഫയലും 40 KB-ൽ താഴെ ആയിരിക്കണം. ഫോട്ടോ 6 മാസത്തിനുള്ളിൽ എടുത്തത് ആയിരിക്കണം
- രേഖകൾ: വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, റെസിഡൻസ് സർട്ടിഫിക്കറ്റ് ,ബിൽഡിങ് സർട്ടിഫിക്കറ്റ് തുടങ്ങിയവ PDF അല്ലെങ്കിൽ JPG ഫോർമാറ്റിൽ തയ്യാറാക്കുക. ഓരോ ഫയലും 200 KB-ൽ താഴെ ആയിരിക്കണം.
- വെയ്റ്റേജ് മാർക്ക്:അപേക്ഷകരുടെ പ്രൊഫഷണൽ ഡിഗ്രി / പി.ജി / ഡിഗ്രി / പ്ലസ് ടു എന്നീ വിദ്യാഭ്യാസ യോഗ്യതകൾ അടിസ്ഥാനമാക്കി വെയ്റ്റേജ് മാർക്ക് നൽകുന്നതാണ്: .
- കമ്പ്യൂട്ടർ യോഗ്യത: സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കമ്പ്യൂട്ടർ പി.ജി / പി ജി ഡിപ്ലോമ/ ഡിഗ്രി / ഡിപ്ലോമ / സർട്ടിഫിക്കറ്റ് യോഗ്യത ഉള്ളവർക്ക് വെയ്റ്റേജ് മാർക്ക് ലഭിക്കും.
- പ്രത്യേക വെയ്റ്റേജ്: വനിതാ അപേക്ഷകർക്കും SC/ST അപേക്ഷകർക്കും പ്രത്യേക വെയ്റ്റേജ് മാർക്ക് ലഭിക്കും.
- അംഗീകൃത ഏജൻസികളിൽ നിന്നുള്ള Entrepreneur Development Programme പൂർത്തിയാക്കിയവർക്ക് വെയ്റ്റേജ് മാർക്ക് ലഭിക്കും.
- SC/ST അപേക്ഷകർ: SC/ST അപേക്ഷകർ കാലാവധി കഴിഞ്ഞിട്ടില്ലാത്ത സാധുവായ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.
- പ്രായപരിധി: അപേക്ഷകരുടെ പ്രായപരിധി 1/1/2026 ൽ 18 നും 50 നും ഇടയിൽ.
- നിലവിൽ അക്ഷയ കേന്ദ്രങ്ങൾ നടത്തിവരുന്ന സംരംഭകർക്ക് പുതിയ കേന്ദ്രങ്ങൾ അനുവദിക്കുന്നതല്ല
- ലൊക്കേഷൻ തിരഞ്ഞെടുപ്പ്: ഒരു അപേക്ഷകന് പരമാവധി 3 ലൊക്കേഷനുകൾ തിരഞ്ഞെടുക്കാം. അവയെ മുൻഗണനക്രമത്തിൽ 1, 2, 3 എന്നിങ്ങനെ ക്രമീകരിക്കുക. അപേക്ഷകരുടെ LSGD, ബ്ലോക്ക്, ജില്ല അടിസ്ഥാനത്തിൽ വെയ്റ്റേജ് നൽകുന്നതാണ്.
- പരീക്ഷാ കേന്ദ്രം : അപേക്ഷകന് കേരളത്തിലെ ഏതെങ്കിലും ഒരു ജില്ല പരീക്ഷാ കേന്ദ്രമായി തെരെഞ്ഞെടുക്കാം
- അപേക്ഷാ ഫീസ് 750/- രൂപയാണ്. ഒരിക്കൽ അടച്ച ഫീസ് തിരികെ ലഭിക്കില്ല.
- അംഗീകൃത കറസ്പോണ്ടൻസ് കോഴ്സുകൾ/ഓപ്പൺ യൂണിവേഴ്സിറ്റികൾ വഴി യോഗ്യത നേടിയവരും കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിൽ നിന്ന് യോഗ്യത നേടിയവരും കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റികളിൽ നിന്നോ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ തുല്യത സർട്ടിഫിക്കറ്റുകളും വാങ്ങി സമർപ്പിക്കണം. ഇവർ യോഗ്യത സർട്ടിഫിക്കറ്റും തുല്യത സർട്ടിഫിക്കറ്റും കൂടി ഒറ്റ pdf ഫയൽ രൂപത്തിൽ അപ്‌ലോഡ് ചെയ്യുക .
- വിജ്ഞാപനം വായിക്കുക: അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഔദ്യോഗിക വിജ്ഞാപനം നിർബന്ധമായും വായിക്കുക.
- ഡിജിറ്റൽ കോപ്പികൾ തയ്യാറാക്കുക: അപേക്ഷ ആരംഭിക്കുന്നതിന് മുൻപ് ആവശ്യമായ രേഖകളുടെ ഡിജിറ്റൽ കോപ്പികൾ തയ്യാറാക്കി സൂക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കണ്ട അവസാന തീയതി : 2026 മാർച്ച് 19
Official Website: https://akshaya.kerala.gov.in/ | https://lbsedp.lbscentre.in/akshaya26/
കൂടുതൽ വിവരങ്ങൾക്ക്: Online Application Akshaya Centre
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Online Application Akshaya Centre
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







