NEET UG NATIONAL ELIGIBILITY CUM ENTRANCE TEST (UG) REGISTRATION
NEET UG നീറ്റ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
NEET (UG) 2026: എം.ബി.ബി.എസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ തീയതി നീട്ടി
നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് [NEET (UG)] - 2026 ന് ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 2026 മാർച്ച് 11 (രാത്രി 09.00) വരെ നീട്ടിയിരിക്കുന്നു. ഫീസ് അടയ്ക്കൽ 11.03.2026 ന് രാത്രി 11:50 വരെ നടത്താം.
രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ് (MBBS), ബി.ഡി.എസ് (BDS), ആയുഷ് (AYUSH), വെറ്ററിനറി തുടങ്ങിയ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് യുജി (NEET UG) 2026-ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അപേക്ഷ.
ഫെബ്രുവരി 8, 2026-ന് പുറത്തിറങ്ങിയ വിജ്ഞാപന പ്രകാരം യോഗ്യരായ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പ്രധാന വിവരങ്ങൾ
നാഷണൽ മെഡിക്കൽ കമ്മീഷൻ ആക്ട് (2019) പ്രകാരം ഇന്ത്യയിലെ എല്ലാ മെഡിക്കൽ സ്ഥാപനങ്ങളിലെയും ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. എം.ബി.ബി.എസ്, ബി.ഡി.എസ് എന്നിവയ്ക്ക് പുറമെ ബി.എ.എം.എസ് (BAMS), ബി.യു.എം.എസ് (BUMS), ബി.എസ്.എം.എസ് (BSMS) തുടങ്ങിയ ഇന്ത്യൻ ചികിത്സാ സമ്പ്രദായങ്ങളിലെ കോഴ്സുകൾക്കും നീറ്റ് സ്കോർ നിർബന്ധമാണ്.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ എൻ.ടി.എയുടെ ഔദ്യോഗിക വെബ്സൈറ്റായ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒരു അപേക്ഷ മാത്രം: ഒരു വിദ്യാർത്ഥി ഒരു തവണ മാത്രമേ അപേക്ഷ സമർപ്പിക്കാൻ പാടുള്ളൂ. ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കുന്നത് അപേക്ഷ നിരസിക്കപ്പെടാൻ കാരണമാകും.
രേഖകൾ: പാസ്പോർട്ട് സൈസ് ഫോട്ടോ, മേൽവിലാസം തെളിയിക്കുന്ന രേഖ, സ്കാൻ ചെയ്ത ഒപ്പ് തുടങ്ങിയവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
മൊബൈൽ & ഇമെയിൽ: അപേക്ഷയിൽ നൽകുന്ന മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും വിദ്യാർത്ഥിയുടെയോ രക്ഷിതാക്കളുടെയോ സ്വന്തമായിരിക്കണം. പരീക്ഷയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ (OTP, വിവരങ്ങൾ) ഇവ വഴിയാണ് ലഭിക്കുക.
ഇൻഫർമേഷൻ ബുള്ളറ്റിൻ: അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വെബ്സൈറ്റിൽ ലഭ്യമായ ഇൻഫർമേഷൻ ബുള്ളറ്റിൻ (Information Bulletin) ശ്രദ്ധാപൂർവ്വം വായിക്കുക.
ഹെൽപ്പ്ലൈൻ
അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് എൻ.ടി.എ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാം:
ഫോൺ: 011-40759000 / 011-69227700
ഇമെയിൽ: neetug2026@nta.ac.in
മെഡിക്കൽ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും അവസാന തീയതിക്ക് കാത്തുനിൽക്കാതെ എത്രയും വേഗം അപേക്ഷ നടപടികൾ പൂർത്തിയാക്കുക.
NEET UG : യോഗ്യതാ മാനദണ്ഡം
NEET UG പരീക്ഷ എഴുതാന്‍ യോഗ്യത നേടുന്നതിന് അപേക്ഷകർക്ക് 2024 ഡിസംബർ 31-ന് പ്രവേശന സമയത്ത് കുറഞ്ഞത് 17 വയസ് പ്രായമുണ്ടായിരിക്കണം. ഒരു അംഗീകൃത ബോർഡിൽ നിന്ന് അപേക്ഷകർ 12-ാം ക്ലാസ് പരീക്ഷ എഴുതിയിരിക്കണം. ഇംഗ്ലീഷ്, കെമിസ്ട്രി, ബയോളജി, ഫിസിക്സ് എന്നിവയിരിക്കണം പ്രധാന വിഷയങ്ങള്‍.
NEET-UG ആവിശ്യമായ രേഖകൾ
- പാസ്പോർട്ട് സൈസ് ഫോട്ടോ & പോസ്റ്റ് കാർഡ് സൈസ് (കളർ ഫോട്ടോ വെള്ള ബാക്ക് ഗ്രൗണ്ട് നിറത്തിലും & അപേക്ഷകൻറെ പേരും, ഫോട്ടോ എടുത്ത് തീയതി ഉൾപ്പെടെ ഉള്ളത് അഭികാമ്യം)
- ഒപ്പ് (കറുത്ത മഷിയിൽ)
- പത്തു കൈ വിരലുകളുടെ അടയാളം
- Category Certificate OBC-NCL/SC-ST/EWS
- ആധാർ കാർഡ്
- ഇമെയിൽ
- മൊബൈൽ നമ്പർ
- SSLC ബുക്ക്/ പ്ലസ് ടു സർട്ടിഫിക്കറ്റ്
NEET UG : എങ്ങനെ അപേക്ഷിക്കാം
മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് ചുവടെ ലിസ്റ്റുചെയ്തിരിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് അപേക്ഷിക്കാവുന്നതാണ്.
ഘട്ടം 1: NEET ഔദ്യോഗിക വെബ്‌സൈറ്റായ https://neet.nta.nic.in/ സന്ദര്‍ശിക്കുക
ഘട്ടം 2: NEET UG -ന്‍റെ രജിസ്ട്രേഷൻ ലിങ്ക് തിരഞ്ഞെടുക്കുക.
ഘട്ടം 3: "പുതിയ രജിസ്ട്രേഷൻ" തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക.
ഘട്ടം 4: ലോഗിൻ വിവരങ്ങൾ സൃഷ്ടിച്ച് ആപ്ലിക്കേഷൻ പൂരിപ്പിക്കുക.
ഘട്ടം 5: NEET UG അപേക്ഷ ഓൺലൈനായി പൂർത്തിയാക്കുക.
ഘട്ടം 6: അപേക്ഷാ ഫീസ് അടച്ചതിന് ശേഷം NEET UG ന്‍റെ അന്തിമ സമർപ്പണത്തിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക.
NEET UG അപേക്ഷാ നടപടിക്രമം പൂർത്തിയാക്കിയതിന് ശേഷം, വിദ്യാർത്ഥികൾക്ക് അവരുടെ അപേക്ഷകൾ ആവശ്യാനുസരണം എഡിറ്റ് ചെയ്യുന്നതിനായി NTA ഒരു വിൻഡോ തുറക്കും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ അപ്‌ലോഡ് ചെയ്‌ത ഡോക്യുമെന്‍റുകൾ, പരീക്ഷാ നഗരം, ലിംഗഭേദം, മറ്റ് ഫീൽഡുകൾ എന്നിവ പിന്നീട് പരിഷ്‌ക്കരിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. കൂടുതല്‍ അപ്‌ഡേറ്റുകൾക്കായി വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുന്നത് തുടരാൻ NTA ശുപാർശ ചെയ്യുന്നു.
NEET UG പരീക്ഷയിലൂടെയാണ് MBBS, BDS, BSc നഴ്സിംഗ്, ആയുഷ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ലഭിക്കുക. അതായത്, രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കാന്‍ നീറ്റ് നിര്‍ബന്ധമാണ്.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 മാർച്ച് 11
Official Website : https://neet.nta.nic.in/
കൂടുതൽ വിവരങ്ങൾക്ക്: NEET UG Information Bulletin
ഫോൺ : 18004253800
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply NEET UG
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."











