WIDOW / SINGLE PENSION SCHEME UPDATE

WIDOW / SINGLE PENSION SCHEME UPDATEWidow Pension Scheme Update


വിധവ/അവിവാഹിത പെൻഷൻ വാങ്ങുന്നവർ ശ്രദ്ധിക്കുക


വിധവ/അവിവാഹിത പെൻഷൻ വാങ്ങുന്നവർ ശ്രദ്ധിക്കുക: നിങ്ങൾ അർഹതയുള്ളവരാണെന്ന് ഉറപ്പാക്കാൻ വാർഷിക വരുമാനപരിധി, പുനർവിവാഹം ചെയ്യാത്ത അവസ്ഥ, മറ്റ് പെൻഷനുകൾ ഇല്ലായ്മ എന്നിവ ഉറപ്പുവരുത്തണം


വിധവ പെൻഷൻ ഗുണഭോക്താക്കൾക്കും 50 വയസ്സ് കഴിഞ്ഞ അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾക്കും പുനർ വിവാഹിത/വിവാഹിത അല്ലാത്ത സർട്ടിഫിക്കേറ്റ് 2026 ജനുവരി ഒന്നാം തീയതി മുതൽ മാർച്ച്‌ 31 വരെ ചേർക്കാവുന്നതാണ്


വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കായി പുനർവിവാഹം കഴിച്ചില്ല/വിവാഹിതയല്ല (Non-Marriage/Remarriage) എന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട കാലാവധി 2026 ജനുവരി 1 മുതൽ മാർച്ച് 31 വരെ നിശ്ചയിച്ചിട്ടുണ്ട്. പെൻഷൻ മുടങ്ങാതെ ലഭിക്കുന്നതിനായി ഗുണഭോക്താക്കൾ ഗസറ്റഡ് ഓഫീസർ/വാർഡ് മെമ്പർ/കൗൺസിലർ സാക്ഷ്യപ്പെടുത്തിയ അപേക്ഷ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ കാലയളവിനുള്ളിൽ സമർപ്പിക്കേണ്ടതാണ്. 


പ്രധാന വിവരങ്ങൾ:


ആർക്കൊക്കെ: വിധവ പെൻഷൻ ഗുണഭോക്താക്കൾ, 50 വയസ്സ് കഴിഞ്ഞ അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾ.

സമയപരിധി: 2026 ജനുവരി 1 - മാർച്ച് 31.


ആവശ്യമായ രേഖ: പുനർവിവാഹിതയല്ല/വിവാഹിതയല്ല എന്ന ഗസറ്റഡ് ഓഫീസർ/ജനപ്രതിനിധി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം.

 

സമയപരിധിക്ക് ശേഷം നൽകുന്ന സർട്ടിഫിക്കറ്റുകൾ പെൻഷൻ തുടരുന്നതിന് തടസ്സമാകും എന്നതിനാൽ കൃത്യസമയത്ത് തന്നെ സമർപ്പിക്കാൻ ശ്രദ്ധിക്കുക


ആർക്കൊക്കെയാണ് ബാധകം?

  • വിധവ പെൻഷൻ വാങ്ങുന്നവർ (പുനർ വിവാഹിതയല്ല എന്ന സർട്ടിഫിക്കറ്റ്).
  • അവിവാഹിത പെൻഷൻ വാങ്ങുന്നവർ (വിവാഹിതയല്ല എന്ന സർട്ടിഫിക്കറ്റ്)

പുനർ വിവാഹിത വിവാഹിത അല്ല എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം


അവിവാഹിത പെൻഷൻ/ വിധവ പെൻഷൻ വാങ്ങുന്ന ഗുണ ഭോക്താക്കൾ പുനർ വിവാഹിത/വിവാഹിത അല്ല സർട്ടിഫിക്കറ്റ് ഹാജരാക്കണം.


ആവശ്യമായ രേഖകൾ:


1. ആധാർ കാർഡ്

2. റേഷൻ കാർഡ്

3. മരണ സർട്ടിഫിക്കറ്റ്

4. കൗൺസിലറുടെ സാക്ഷ്യപത്രം

5. ബന്ധുവിൻറെ സമ്മതപത്രം


ശ്രദ്ധിക്കുക:


50 വയസ്സ് കഴിഞ്ഞ അവിവാഹിത പെൻഷൻ വാങ്ങുന്ന ഗുണ ഭോക്താക്കൾ പ്രസ്‌തുത സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം.


ഓർക്കുക:


അപേക്ഷകൾ പൂർണ്ണമായും ഓൺ‌ലൈനായിട്ടാണ് നൽകേണ്ടത്. നേരിട്ട് കോർപ്പറേഷൻ/മുൻസിപ്പാലിറ്റി/പഞ്ചായത്ത് ഓഫീസിൽ പോകേണ്ടതില്ല. (ഇപ്പോൾ Ksmart വഴി ഓൺലൈനായി നൽകാം.)


Ksmart ---> New Application ---> Others ---> Citizen Welfare ---> Social security pension - Non remarriage certificate


വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിത പെൻഷൻ എന്നിവ വാങ്ങി വരുന്ന 60 വയസ് പൂർത്തിയാകാത്ത മുഴുവൻ ഗുണഭോക്താക്കളും പുനർ വിവാഹിതയല്ല എന്നു തെളിയിക്കുന്ന സാക്ഷ്യപത്രം പഞ്ചായത്ത് / മുനിസിപ്പാലിറ്റി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് (ഇപ്പോൾ Ksmart വഴി ഓൺലൈനായി നൽകാം.)



കൂടുതൽ വിവരങ്ങൾക്ക് : Ksmart Services


ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Ksmart Website



നോൺ റീമാര്യേജ് സർട്ടിഫിക്കറ്റിന് (വിഡോ/വിഡോവർ) സർട്ടിഫിക്കറ്റ്

വേണ്ടി അപേക്ഷ സമർപ്പിക്കാം


Widow or Single Pension Schemes

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal