KERALA SIR DRAFT LIST PUBLISHED

KERALA SIR DRAFT LIST PUBLISHED

Kerala Sir Draft List Published

എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു 

എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു ; 24.08 ലക്ഷം പേർ പുറത്ത്; പേരുകൾ പരിശോധിക്കാം സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. 24.08 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്തായതായും അദ്ദേഹം അറിയിച്ചു. 2,78,50856 ആയിരുന്നു വോട്ടർമാർ. 2,5442352 എന്യൂമറേഷൻ ഫോം തിരികെ ലഭിച്ചു. 91.35% പൂരിപ്പിച്ച് ലഭിച്ചു. 8.65% അഥവാ 2480503 എണ്ണം തിരികെ കിട്ടാനുണ്ട്. മരിച്ചവരുടെ എണ്ണം 649885. കണ്ടെത്താനുള്ളവർ - 645548. 6.45 ലക്ഷം പേരെ കണ്ടെത്താൻ കഴിഞ്ഞില്ല. മരിച്ചവർ 6.49 ലക്ഷം പേർ. 8.16 ലക്ഷം പേർ താമസം മാറി. ഒന്നിൽ കൂടുതൽ തവണ പേരുള്ളവർ 1.36 ലക്ഷം പേർ. ഇനിയും പേര് ചേർക്കാൻ യോഗ്യരായവരുണ്ടെങ്കിൽ ഫോം പൂരിപ്പിച്ച് തന്നാൽ ചേർക്കാനാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസർ അറിയിച്ചു. പുതുതായി ചേർക്കാനുള്ളവരും പ്രവാസികളായവരും ഫോം - 6എ പൂരിപ്പിച്ച് നൽകണം. കരട് പട്ടികയിലുണ്ടോ എന്ന് എല്ലാവരും പരിശോധിക്കണം. എഎസ്ഡി ആയവരെ (ആബ്‌സന്റ്, ഷിഫ്റ്റഡ്, ഡിലീറ്റഡ്) നേരത്തേ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമസഭാ മണ്ഡലങ്ങൾ അടിസ്ഥാനമാക്കി എല്ലാ രാഷ്ട്രീയപാർട്ടികളുടെ കൈയിലും വോട്ടർപട്ടിക എത്തിക്കാൻ നീക്കം ആരംഭിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

കരട് പട്ടികയിൽ പേരുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

ഹോംപേജിലെ 'Search your name in E-roll' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ വോട്ടർ ഐഡി (EPIC) നമ്പറോ വ്യക്തിഗത വിവരങ്ങളോ നൽകി പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം.

പ്രധാന തീയതികൾ
  • ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള സമയം: 2025 ഡിസംബർ 23 മുതൽ 2026 ജനുവരി 22 വരെ.
  • പരാതികൾ തീർപ്പാക്കുന്നത്: 2026 ഫെബ്രുവരി 14-നകം.
  • അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്: 2026 ഫെബ്രുവരി 21. 

ഉപയോഗപ്രദമായ ലിങ്കുകൾ

  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഉള്ള form ഓൺലൈൻ ആയി ചെയ്യുന്നതിന് ഉള്ള സൗകര്യം വന്നിട്ടുണ്ട്. Online Enumeration Form ഓൺലൈൻ ആയി Enumeration Form Fill ചെയ്യാൻ : https://voters.eci.gov.in/enumeration-form-new |
  • Download CURRENT (2025) voters list PDF നിലവിൽ (2025) ഉള്ള വോട്ടർ പട്ടിക ഡൗൺലോഡ് ചെയ്യാൻ : https://voters.eci.gov.in/download-eroll?stateCode=S11


Kerala Sir Draft List Published


Download Detiles 

ONE CLICK POSTER DOWNLOADING TOOL

USK login

{getButton} $text={USK Login} $icon={https://usklogin.com/} $color={273679}

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal