THOZHILALI SHRESHTA AWARD
തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷിക്കാം
സംസ്ഥാനത്തെ വിവിധ തൊഴിലുകൾ ചെയ്തുവരുന്ന തൊഴിലാളികളിൽ നിന്നും ഏറ്റവും മികച്ച തൊഴിലാളിയെ കണ്ടെത്തി, പ്രോത്സാഹിപ്പിക്കുന്ന തൊഴിലാളിശ്രേഷ്ഠ അവാർഡ് പദ്ധതിയുടെ പുതിയ അപേക്ഷകളുടെ എൻട്രികൾ ക്ഷണിക്കുന്നു.
ചുവടെയുള്ള ലിങ്ക് മുഖേന 26.12.25 മുതൽ 06.01.26 വരെ എൻട്രികൾ സ്വീകരിക്കുന്നതാണ്
തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടു-നിര്‍മ്മാണ തൊഴിലാളി, കള്ള് ചെത്ത്, മരംകയറ്റ, തയ്യല്‍, കയര്‍, കശുവണ്ടി, മോട്ടോര്‍ തൊഴിലാളികള്‍, സെയില്‍മാന്‍/സെയില്‍സ് വുമണ്‍, നഴ്‌സ്, ഗാര്‍ഹിക തൊഴിലാളി, ടെക്‌സ്റ്റെല്‍ മില്‍ തൊഴിലാളി, കരകൗശല വൈവിധ്യ പാരമ്പര്യ തൊഴിലാളികള്‍ (ഇരുമ്പ്പ്പണി, മരപ്പണി, കല്‍പ്പണി, വെങ്കലപണി, കളിമണ്‍ പാത്ര നിര്‍മ്മാണം, കൈത്തറി വസ്ത്ര നിര്‍മാണം, ആഭരണ നിര്‍മാണം, ഈറ്റ-കാട്ടവള്ളി പാരമ്പര്യ തൊഴിലാളി), മാനുഫാക്ച്ചറിങ് പ്രോസസിങ് മേഖലയിലെ തൊഴിലാളികള്‍ (മരുന്ന് നിര്‍മ്മാണം, ഓയില്‍ മില്‍, ചെരുപ്പ് നിര്‍മാണം, ഫിഷ് പീലിങ്) മത്സ്യബന്ധന -വില്‍പന തൊഴിലാളികള്‍, ഐ.ടി, ബാര്‍ബര്‍-ബ്യൂട്ടിഷ്യന്‍, പാചക തൊഴിലാളികള്‍ എന്നീ മേഖലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. https://lc.kerala.gov.in/ ല്‍ 'തൊഴിലാളി ശ്രേഷ്ഠ' എന്ന ലിങ്കിലൂടെ 2026 ജനുവരി 6 വരെ അപേക്ഷിക്കാം
സംസ്ഥാനത്തെ വിവിധ മേഖലകളിലുള്ള തൊഴിലാളികളുടെ ഉത്പാദന ക്ഷമതയും തൊഴില്‍പരമായ കഴിവും പ്രോത്സാഹിപ്പിക്കുന്നതിന് അവരുടെ മികവിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കുതിന് സര്‍ക്കാര്‍ തീരുമാനിച്ചു. താഴെ പറയുന്ന മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് മികച്ച തൊഴിലാളികളെ തെരഞ്ഞെടുക്കുന്നത്.
- തൊഴില്‍ സംബന്ധമായ നൈപുണ്യവും അറിവും
- തൊഴില്‍പരമായ അച്ചടക്കവും കൃത്യനിഷ്ഠയും
- സഹപ്രവര്‍ത്തകരോടുള്ള പെരുമാറ്റം
- ഉപഭോക്താക്കളോടുള്ള പെരുമാറ്റം
- ക്ഷേമപദ്ധതികളോടുള്ള സമീപനം
- കലാകായിക മേഖലയിലെ മികവ്
- സാമൂഹിക പ്രവര്‍ത്തനത്തിലുള്ള പങ്കാളിത്തം
- ശുചിത്വബോധം
- തൊഴിലില്‍ നൂതനമായ ആശയങ്ങള്‍ കൊണ്ടുവരാനുള്ള താല്‍പ്പര്യം
- നിത്യജോലികള്‍ക്ക് ഉപരിയായുള്ള കര്‍ത്തവ്യങ്ങള്‍ ഏറ്റെടുക്കാനുള്ള സദ്ധത
- തൊഴില്‍ നിയമങ്ങളിലുള്ള അവബോധം
- സെക്യൂരിറ്റി ഗാര്‍ഡ്,
- ചുമട്ടുതൊഴിലാളി
- നിര്‍മ്മാണ തൊഴിലാളി
- ചെത്ത് തൊഴിലാളി
- മരംകയറ്റ തൊഴിലാളി
- തയ്യല്‍ തൊഴിലാളി
- കയര്‍ തൊഴിലാളി
- കശുവണ്ടി തൊഴിലാളി
- മേട്ടോര്‍ തൊഴിലാളി
- തോട്ടം തൊഴിലാളി
- സെയില്‍സ് മാന്‍/വുമണ്‍
- നഴ്‌സ്
- ടെക്‌സ്റ്റൈല്‍ മിൽ തൊഴിലാളി
- ഗാര്‍ഹിക ജോലി
- കരകൗശല, വൈദഗ്ദ്ധ്യ, പാരമ്പര്യ തൊഴിലാളി
- മാനുഫാക്‌ചറിംഗ് / പ്രോസസ്സിംഗ് മേഖലയിലെ തൊഴിലാളി
- മത്സ്യത്തൊഴിലാളി (മത്സ്യബന്ധന, വില്പന തൊഴിലാളികൾ)
- ഐ ടി സെക്ടർ
- ബാർബർ & ബ്യൂട്ടീഷ്യൻ
- പാചക തൊഴിലാളി
Official Website : https://thozhilalishreshta.lc.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക്: Thozhilali Shreshta Award
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Thozhilali Shreshta Employee Registration
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








