PRAVASI WELFARE FUND UPDATES - KERALA
പ്രവാസി ക്ഷേമനിധി അറിയിപ്പുകൾ
കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് അറിയിപ്പ്, 11.02.2026 കേരള പ്രവാസി ക്ഷേമനിധിയിൽ പെൻഷൻ തീയതിയിക്ക് മുമ്പ് ഒരു വർഷം വരെ അംശദായം ഒടുക്കുന്നതിൽ മുടക്കം വരുത്തി അംഗത്വം റദ്ദായി പെൻഷൻ അർഹത നഷ്ടപ്പെട്ടവർക്ക് പെൻഷൻ അർഹത നേടാൻ അവസരമൊരുക്കി കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ്.
അംശദായ കുടിശ്ശിക അടച്ച് തീർക്കാൻ ബോർഡ് താത്കാലികമായി അനുവദിച്ചിരുന്ന 2 വർഷത്തെ ഇളവ് 2025 നവംബർ 1 ന് അവസാനിച്ചതിനെ തുടർന്ന് അർഹത നഷ്ടപ്പെട്ട അംഗങ്ങൾ സമർപ്പിച്ച നിവേദനങ്ങളിൽ മാനുഷിക പരിഗണന നൽകിയാണ് 52-ാമത് ഡയറക്ടർ ബോർഡ് യോഗ തീരുമാന പ്രകാരം “2024 നവംബർ 1 മുതൽ പെൻഷൻ തിയതിയിൽ ഒരു വർഷം വരെ അംശദായ കുടിശ്ശികയും പിഴയും ഉള്ളവർക്ക് അവരുടെ കുടിശ്ശിക തുക പൂർണ്ണമായും അടച്ചു തീർത്ത് പെൻഷൻ അർഹത നേടുന്നതിനായി ഒറ്റത്തവണ തീർപ്പാക്കലിന് 2026 മാർച്ച് 31 വരെയുള്ള കാലാവധി അനുവദിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട് എന്ന വിവരം അറിയിക്കുന്നു.
അവസരം പ്രവാസികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പ്രസ്തുത കാലയളവിൽ കുടിശിക പൂർണമായി ഒടുക്കാത്തവരുടെ പെൻഷൻ അർഹത പുനഃസ്ഥാപിക്കാൻ കഴിയാത്ത വിധം നഷ്ടപ്പെടുന്നതാണെന്നും ചെയർമാൻ അറിയിച്ചു. അതോടൊപ്പം അംശദായ കുടിശ്ശികയിന്മേലുള്ള പിഴപലിശ നിരക്കിൽ നിലവിൽ അനുവദിച്ചിട്ടുള്ള താൽക്കാലിക ഇളവ് 2026 മാർച്ച് മാസത്തോടെ അവസാനിക്കുന്നതാണെന്നും, ആയതിനാൽ കുടിശ്ശിക നിലവിലുള്ള എല്ലാ ക്ഷേമ നിധി അംഗങ്ങളും ഇളവിൻ്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി ആയത് നിലനിൽക്കുന്ന 2026 മാർച്ച് 31 ന് മുൻപ് എല്ലാ കുടിശ്ശികകളും അടച്ച് തീർക്കുവാനും, പെൻഷൻ തീയതിയ്ക്ക് മുൻപ് കുടിശ്ശികകൾ എല്ലാം കൃത്യമായി അടച്ച് തീർക്കുവാനും അറിയിക്കുന്നു.
പെൻഷൻ തീയതിക്കു മുൻപായി തന്നെ എല്ലാ അംഗങ്ങളും പെൻഷൻ തീയതിക്ക് മുൻപായി എല്ലാ കുടിശ്ശികയും ഒടുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക : 0471 2465500 , info@keralapravasi.org
Official Website : https://pravasikerala.org/
കൂടുതൽ വിവരങ്ങൾക്ക് : Kerala Pravasi Welfare Fund Website
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Kerala Pravasi Welfare Board
Download Detiles
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








