FREE COURSE FOR DIFFERENTLY ABLED PERSONS - KERALA
ഭിന്നശേഷിക്കാർക്ക് സൗജന്യ പരിശീലനം
ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും കമ്പ്യൂട്ടറോൺ ട്രൈനിംഗ് സൊല്യൂഷനും സംയുക്തമായി ഭിന്നശേഷിക്കാർക്ക് നടപ്പിലാക്കുന്ന "സൗജന്യ മൊബൈൽ ഫോൺ ചിപ്പ് ലെവൽ സർവീസ് " കോഴ്സിനായുള്ള അപേക്ഷകൾ ഗൂഗിൾ ഫോം വഴി സമർപ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20-09-2025. വൈകുന്നേരം 5 മണി വരെ. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
നിബന്ധനകൾ
- 18 വയസ്സ് പൂർത്തിയായിരിക്കണം. 40 ശതമാനമോ അതിനുമുകളിലോ ഭിന്നശേഷിത്വം ഉള്ളവരിയിരിക്കണം.
- കാഴ്ച്ച പരിമിതി ഉള്ളവർക്കും, ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കും, തീവ്ര കേൾവി പരിമിതിയുള്ളവർക്കും ചിപ്പ് ലെവൽ കോഴ്സ് പഠിക്കാനും തുടർന്ന് മൊബൈൽ ഫോൺ സർവീസിംഗ് നടത്തുന്നതിനും പ്രയാസം ആയതിനാൽ അപേക്ഷിക്കേണ്ടതില്ല.
- കേൾവി പരിമിതി ഉളളവർ ശ്രവണ സഹായിയുടെ സഹായത്തോടെ ക്ലാസുകൾ മനസിലാക്കാനും പ്രായോഗിക ക്ലാസുകൾ കൈകാര്യം ചെയ്യാനും സാധിക്കുമെങ്കിൽ മാത്രം അപേക്ഷ സമർപ്പിക്കുക
- SSLC പാസ്സായ വ്യക്തി ആയിരിക്കണം.
- യാത്ര ചിലവുകൾ അവരവർ തന്നെ വഹിക്കണം.
- താമസിച്ചു പരിശീലനം നേടുന്നവരുടെ താമസച്ചിലവുകൾ അവരവർ തന്നെ വഹിക്കണം.
- വിജയകരമായി പരിശീലനം പൂര്‍ത്തിയക്കുന്നര്‍ക്ക് സ്വന്തം ചെലവില്‍ പരീക്ഷ അറ്റന്‍ഡ് ചെയ്യാവുന്നതും വിജയിക്കപ്പെടുന്നവര്‍ക്ക് NACTET സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമാണ്
- ഗൂഗിള്‍ ഫോം വഴി അല്ലാതെയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല
- അപേക്ഷ സമര്‍പ്പിക്കുന്നവരുമായി കൂടിക്കാഴ്ച നടത്തി ആവും പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുക
- സൗജന്യ പരിശീലനം ഒഴികെ മറ്റു സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതല്ല
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20-09-2025. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
Official Website: https://hpwc.kerala.gov.in
എസ്എസ്എൽസി വിദ്യാർത്ഥികൾക്കുള്ള അപേക്ഷ ഫോം: Free Course : Google Form Link
പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അപേക്ഷ ഫോം: Application form for free mobile chip level training for differently abled persons
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."