JIPMER ADMISSION

JIPMER ADMISSION (Jawaharlal Institute of Postgraduate Medical Education & Research) 

JIPMER Admission

ജിപ്മർ പ്രവേശനം

ജിപ്മറിൽ ബിഎസ്‌സി നഴ്‌സിങ്, അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകൾ

ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്‌മർ-പുതുച്ചേരി) വിവിധ നാലുവർഷ ബിഎസ്സി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിഎസ്‌സി നഴ്സിങ്, ബിഎസ്സി അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.

അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകൾ 11 എണ്ണം. ബാച്ചർ ഓഫ്/ബിഎസ്സി: മെഡിക്കൽ ലബോറട്ടറി സയൻസസ്, അനസ്തീസ്യ ടെക്നോളജി, ഒപ്ടോമെട്രി, കാർഡിയാക് ലബോറട്ടറി ടെക്നോളജി, ഡയാലിസിസ് തെറപ്പി ടെക്നോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഇൻ ബ്ലഡ് ബാങ്കിങ്, മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്നോളജി, ന്യൂറോ ടെക്നോളജി, ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജി, പെർഫ്യൂഷൻ ടെക്നോളജി, റേഡിയോതെറപ്പി ടെക്നോളജി. എല്ലാ കോഴ്‌സുകളുടെ ദൈർഘ്യം നാലുവർഷമാണ്.

ബിഎസ്‌സി നഴ്‌സിങ്ങിൽ 24 ആഴ്‌ച ദൈർഘ്യമുള്ള പെയ്‌ഡ് ഇൻ്റേൺഷിപ്പും ഉൾപ്പെടും. ബാച്ചർ ഓഫ് മെഡിക്കൽ ലബോറട്ടറി സയൻസസിൽ മൂന്നരവർഷത്തെ തിയറി, പ്രാക്‌ടിക്കൽ ക്ലാസുകളും ആറുമാസത്തെ നിർബന്ധിത ഇൻ്റേൺഷിപ്പും ഉണ്ടാകും. മറ്റ് അലൈഡ് ഹെൽത്ത് സയൻസസ് കോഴ്സുകൾക്ക് മൂന്നുവർഷത്തെ തിയറി, പ്രാക്‌ടിക്കൽ ക്ലാസുകളും ഒരുവർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പും.

യോഗ്യത

ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആൻഡ് സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് ഓരോന്നും ജയിച്ച്, പ്ലസതല പരീക്ഷ ജയിച്ചിരിക്കണം. ഫിസിക്സ‌്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആൻഡ് സുവോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്ക് വേണം (പട്ടിക, ഒബിസി വിഭാഗക്കാർക്ക് 40 ശതമാനം, ജനറൽ യുആർ, ഇഡബ്ല്യുഎസ് വിഭാഗ ഭിന്നശേഷിവിഭാഗക്കാർക്ക് 45 ശതമാനം).

2025 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം (2009 ജനുവരി ഒന്നിനോ മുൻപോ ജനിച്ചവരായിരിക്കണം). ഉയർന്ന പ്രായപരിധിയില്ല. നീറ്റ്-യുജി 2025 യോഗ്യത നേടിയിരിക്കണം.

അപേക്ഷ

വിശദാംശങ്ങൾ അടങ്ങുന്ന പ്രോസ്പെക്ടസ് https://jipmer.edu.in/whats-new ലെ വിജ്ഞാപന ലിങ്കിൽ ലഭിക്കും. രജിസ്ട്രേഷൻ ഇതേ വെബ്സൈറ്റിലെ ലിങ്ക് വഴി സെപ്റ്റംബർ 22-ന് വൈകീട്ട് നാലുവരെ നടത്താം. നീറ്റ് യുജി 2025 റാങ്ക്/മെറിറ്റ് അടിസ്ഥാനമാക്കി കൗൺസലിങ്ങിന് അർഹത നേടുന്നവരുടെ പട്ടിക ഒക്ടോബർ എട്ടിനകം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ക്ലാസുകൾ ഒക്ടോബർ 27-ന് തുടങ്ങിയേക്കും.

സീറ്റ് ഉപേക്ഷിച്ചാൽ പിഴ

ആദ്യ സീറ്റ് അലോട്‌മെൻ്റ് കഴിഞ്ഞ് അന്തിമ കൗൺസലിങ്ങിനുമുൻപ് സീറ്റ് വേണ്ടെന്നുവെച്ചാൽ പിഴയായി പതിനായിരം രൂപ അടയ്ക്കണം.

ഫൈനൽ കൗൺസലിങ് കഴിഞ്ഞ് ആദ്യ അക്കാദമിക് വർഷത്തിന് അവസാനംവരെ സീറ്റ് ഒഴിഞ്ഞാൽ ഇരുപത്തയ്യായിരം രൂപയും രണ്ടാം അക്കാദമിക് വർഷംമുതൽ നാലാം അക്കാദമിക് വർഷംവരെ സീറ്റ് ഒഴിഞ്ഞാൽ അൻപതിനായിരം രൂപയും പിഴ അടയ്ക്കേണ്ടിവരും. അടച്ച ഫീ ആർക്കും തിരികെലഭിക്കുന്നതല്ല.

ഫീ ഘടന

ഒറ്റത്തവണ നൽകേണ്ടവ: അഡ്‌മിഷൻ ഫീ -2500 രൂപ, ഐഡൻ്റിറ്റി കാർഡ് -150 രൂപ, കോഷൻ ഡിപ്പോസിറ്റ് -3000 രൂപ. പ്രതിവർഷം നൽകേണ്ട ഫീ: അക്കാദമിക്/ട്യൂഷൻ ഫീ -1200 രൂപ; ജിപ്‌മർ സ്റ്റുഡൻ്റ്സ് അസോസിയേഷൻ ഫീ -1000 രൂപ, ലേണിങ് റിസോഴ്‌സ് ഫീ -2000 രൂപ, കോർപസ് ഫണ്ട് ഓൺ അക്കാദമിക് ഫീ -60 രൂപ, സ്റ്റുഡൻ്റ് ഇൻഫർമേഷൻ ഡിറ്റെയിൽസ് -1500 രൂപ.

അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ

  • ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: Entrance Examinations / Admissions
  • ഹോംപേജിലെ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • ലോഗിൻ ക്രെഡൻഷ്യലുകൾ സൃഷ്ടിക്കുന്നതിന് ആവശ്യമായ വിശദാംശങ്ങൾ നൽകുക
  • നിങ്ങളുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക
  • പൂരിപ്പിച്ച അപേക്ഷാ ഫോം സമർപ്പിക്കുക
  • കൂടുതൽ വിവരങ്ങൾക്കു പ്രിന്റ് ഔട്ട് ഡൗൺലോഡ് ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കണ്ട അവസാന തീയതി : 2025 സെപ്റ്റംബർ 22

Official Website: https://jipmer.edu.in/


കൂടുതൽ വിവരങ്ങൾക്ക്: BSc (Nursing / AHS) Courses counselling– 2025-26 Academic Year


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: BSc (Nursing / AHS) Courses counselling– 2025-26 Academic Year


JIPMER Admission Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal