ADMISSION M.SC. COURSES INTERDISCIPLINARY ACADEMIC SESSION NIA (NATIONAL INSTITUTE OF AYURVEDA)
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ എം.എസ്‌സി. കോഴ്‌സുകളുടെ ഇന്റർ ഡിസിപ്ലിനറി അക്കാദമിക് സെഷനിലേക്കുള്ള പ്രവേശനം
ആയുർവേദത്തിൽ എംഎസ്‌സി പ്രോഗ്രാമുകൾ: ഓൺലൈൻ അപേക്ഷ 2025 ഓഗസ്റ്റ് 24, 05:00 PM വരെ
ആയുഷ് മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിലുള്ള കൽപിത സർവകലാശാലയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (NIA) 6 വിഷയങ്ങളിലെ എംഎസ്‌സി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2025 ഓഗസ്റ്റ് 24, 05:00 PM ആണ്.
സ്ഥാപനം സ്ഥിതി ചെയ്യുന്നത്: National Institute of Ayurveda, Jorawar Singh Gate, Amer Road, Jaipur 302002.
ബന്ധപ്പെടാനുള്ള വിവരങ്ങൾ: ഫോൺ: 0141-263 6476, 9079232908; ഇമെയിൽ: dean_ids@nia.edu.in / nia-rj@nic.in; വെബ്സൈറ്റ്: https://www.nia.nic.in/
പ്രോഗ്രാമുകൾ
എംഎസ്സി ആയുർവേദ ഡയറ്റ് & ന്യൂട്രിഷൻ, ആയുർവേദ മാനുസ്ക്രിപ്റ്റോളജി, ആയുർ-യോഗ പ്രിവൻ്റീവ് കാർഡിയോളജി, മർമചികിത്സയും സ്പോട്‌സ് മെഡിസിനും, സൗന്ദര്യ ആയുർവേദ (കോസ്‌മറ്റോളജി), വൃക്ഷായുർവേദ (ഔഷധസസ്യങ്ങൾ സംബന്ധിച്ച പഠനം). ആകെ 12 സീറ്റ്. സംവരണമുണ്ട്. ആയുർവേദ, ഹോമിയോ, യൂനാനി, സിദ്ധ, നാച്യുറോപ്പതി, ഡയറ്ററ്റിക്‌സ്, ഫുഡ് & ന്യൂട്രീഷൻ, എക്സർസൈസ്& ഹെൽത്ത്, ഫിസിയോതെറപ്പി, സ്പോർട്സ് മെഡിസിൻ, സ്കിൻ കെയർ & ഈസ്മെറ്റിക് മെഡിസിൻ, അഗ്രികൾചർ, ഹോർട്ടികൾചർ, നാച്യുറോപ്പതി & യോഗിക് സയൻസസ്, ഫോറസ്ട്രി ഇവയൊന്നിലെ ബിരുദം, എംബിബിഎസ്, എംഎ സംസ്കൃതം എന്നീ യോഗ്യതകളുള്ളവർക്ക് അവസരമുണ്ട്.
അപേക്ഷാഫീ ഓരോ പ്രോഗ്രാമിനും 500 രൂപ; പട്ടിക, സാമ്പത്തിക പിന്നാക്ക വിഭാഗക്കാർ 300 രൂപ. ഒന്നിലേറെ പ്രോഗ്രാമുകളിൽ താൽപര്യമുള്ളവർ ഓരോന്നിനും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. സിലക്‌ഷന്റെ ഭാഗമായി ജയ്‌പുരിൽ ടെസ്‌റ്റ് /ഇന്റർവ്യൂ നടത്തും. 8000 രൂപ ഡിപ്പോസിറ്റടക്കം 2 വർഷത്തേക്ക് ആകെ 64,300 രൂപ ഫീസടയ്ക്കണം. ഹോസ്റ്റലുണ്ട്. അധ്യയനത്തിന് ഇംഗ്ലിഷ്, ഹിന്ദി, സംസ്‌കൃതം എന്നീ ഭാഷകളുപയോഗിക്കും. പൂർണവിവരങ്ങൾ സൈറ്റിലെ പ്രോസ്പെക്ടസിൽ
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ഓഗസ്റ്റ് 24, 05:00 PM
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."