MILMA RECRUITMENT

MILMA NOTIFICATION

MILMA Recruitment

മിൽമയിൽ ജോലി നേടാം

മിൽമയിൽ ജോലി, 24 തസ്‌തികളിലായി 338 ഒഴിവുകൾ മിൽമ എന്നത് മലയാളികൾക്ക് ഒരു ജനപ്രിയ വിളിപ്പേരാണ്. അത് കേരളം കണി കണ്ടുണരുന്ന നന്മ. മിൽമയിൽ ജോലി ചെയ്യാൻ അവസരം. മിൽമ -കേരള സഹകരണ പാൽ മാർക്കറ്റിങ് ഫെഡറേഷന്റെ ആഭിമുഖ്യത്തിലുള്ള തിരുവനന്തപുരം, മലബാർ എന്നീ റീജിയണൽ യൂണിയനുകൾ 24 വിവിധ തസ്തികളിലേക്ക് ജോലി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആകെ 338 ഒഴിവുകൾ. തിരുവനന്തപുരം റീജിയണിൽ 20 തസ്ത‌ികളിലായി 198 ഒഴിവുകളും മലബാർ റീജിയണിൽ 23 തസ്‌തികളിലായി 140 ഒഴിവുകളുമാണ് ഉള്ളത്. അപേക്ഷകൾ നവംബർ ആറിന് രാവിലെ 11 മണി മുതൽ ഓൺലൈനിൽ നൽകാം. നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.

എ. ഓഫിസർ കാറ്റഗറി

അസിസ്റ്റ‌ന്റ് എൻജിനീയർ ( മെക്കാനിക്കൽ/ ഇലക്ട്രിക്കൽ) 8, അസിസ്റ്റ‌ന്റ് മാർക്കറ്റിങ് ഓഫിസർ 11, അസിസ്‌റ്റൻ്റ് ഡയറി ഓഫിസർ 22, അസിസ്‌റ്റന്റ് എച്ച്ആർഡി ഓഫിസർ 3, അസിസ്‌റ്റന്റ് ഫിനാൻസ് ഓഫിസർ 1, അസിസ്‌റ്റ‌ൻ്റ് ക്വാളിറ്റി അഷ്വറൻസ് ഓഫിസർ 7, അസിസ്‌റ്റന്റ് വെറ്റിറിനറി ഓഫിസർ 5, അസിസ്‌റ്റൻ്റ് പർച്ചേസ് ഓഫിസർ 3, അസിസ്‌റ്റൻ്റ് എൻജിനീയർ ഇൻസ്ട്രുമെന്റേഷൻ 1, അസിസ്റ്റ‌ന്റ് എൻജിനീയർ ( മെക്കാനിക്കൽ) പ്രൊജക്റ്റുകൾ 1, അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) പ്രൊജക്റ്റുകൾ 4, അസിസ്റ്റന്റ് ഡയറി ഓഫിസർ (പ്രൊജക്റ്റുകൾ) 4 എന്നിങ്ങനെയാണ് ഒഴിവുകൾ

ബി. നോൺ ഓഫിസർ കാറ്റഗറി

സിസ്‌റ്റം സൂപ്പർവൈസർ 7, മാർക്കറ്റിങ് ഓർഗനൈസർ 3, ജൂനിയർ അസിസ്റ്റന്റ് 36, ജൂനിയർ സൂപ്പർവൈസർ 33, മാർക്കറ്റിങ് അസിസ്റ്റന്റ് 4, ലാബ് അസിസ്‌റ്റൻ്റ് 8, ടെക്‌നിഷ്യൻ ഗ്രേഡ് രണ്ട് (ഇലക്ട്രിഷ്യൻ/ ഇലക്ട്രോണിക്‌സ്/ എംആർഎസി/ ബോയിലർ ഫിറ്റർ)34 എണ്ണം ഇങ്ങനെ ഒഴിവുകൾ. സി. പ്ലാന്റ് അസിസ്‌റ്റന്റ് കാറ്റഗറി ഡ്രൈവർ കം ഓഫിസ് അറ്റൻഡൻ്റ് 1, പ്ലാൻ്റ് അസിസ്‌റ്റന്റ് 140 ഒഴിവുകൾ.

അപേക്ഷ യോഗ്യത

വിവിധ തസ്തികകളിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത മാനദണ്ഡങ്ങൾക്ക് വ്യത്യാസമുണ്ട്. മിൽമ തിരുവനന്തപുരം/ മലബാർ യൂണിയനുകൾ നൽകിയ ജോലി വിജ്‌ഞാപനത്തിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഉണ്ട്. ചില തസ്തികകളിൽ പ്രവർത്തിപരിചയം ആവശ്യമാണ്.

പ്രായം

അപേക്ഷകരുടെ പ്രായം 01-01-2025 തീയതി കണക്കാക്കി 18 നും 40 ഇടയിലായിരിക്കണം. വിമുക്‌തഭടന്മാർ/ പിന്നോക്ക വിഭാഗക്കാർക്ക് മൂന്നു വയസ്സും പട്ടിക വിഭാഗക്കാർക്ക് അഞ്ച് വയസ്സും ഉയർന്ന പ്രായ പരിധിയിൽ ഇളവു ലഭിക്കും. മിൽമ അഫിലിയേറ്റഡ് പാൽ സഹകരണ സംഘങ്ങളിൽ ജോലി ചെയ്യുന്നവർക്ക് 50 വയസ്സുവരെ അപേക്ഷിക്കാം. ഇവർക്ക് മൂന്നുവർഷത്തെ തുടർച്ചയായ സർവീസ് ഉണ്ടായിരിക്കണം.

സെലക്ഷൻ രീതി

എഴുത്ത് പരീക്ഷ, സ്‌കിൽ ടെസ്‌റ്റ്, ഗ്രൂപ്പ് ഡിസ്‌കഷൻ, ഇന്റർവ്യൂ എന്നീ ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ്. തസ്തികകൾക്കനുസരിച്ച് ഇതിനുള്ള വ്യതാസങ്ങളും, മറ്റു വിശദാംശങ്ങളും വിജ്‌ഞാപനത്തിൽ ഉണ്ട്. അഫിലിയേറ്റ് ചെയ്ത സംഘങ്ങളിൽ അംഗങ്ങളായ ക്ഷീര കർഷകർക്കും ആശ്രിതർക്കും എഴുത്തുപരീക്ഷയിൽ ആകെ നേടിയ മാർക്കിൻ്റെ 10% വെയ്‌റ്റേജ് ആയും നൽകും. ശമ്പളം ഓഫിസർ കാറ്റഗറിയിൽ ഉൾപ്പെട്ട തസ്‌തികകൾക്കുള്ള ശമ്പള സ്കെയിൽ 50320-101560 രൂപ. നോൺ ഓഫിസർ കാറ്റഗറിക്ക് 39640-101560/34640-93760/29490-85160 രൂപ എന്നിങ്ങനെ. മറ്റുള്ളവർക്ക് 28660-71160/23000- 56240 രൂപ. ക്ഷാമബത്ത വീട്ടുവാടക അലവൻസ് എന്നിവ പുറമെ. എല്ലാ വിഭാഗക്കാർക്കും ഇപിഎഫ്, ഗ്രാറ്റ്വിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ ഉണ്ട്. ഒഴിവുകളിൽ 50% ആനന്ദ് മാതൃകയിൽ അഫിലിയേറ്റ് ചെയ്ത പാൽ സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് തസ്‌തികക്ക് നിർദ്ദേശിച്ച യോഗ്യതയും മൂന്നുവർഷത്തെ തുടർച്ചയായ സേവന പരിചയവും വേണം. വിജ്ഞാപനത്തിൽ പറഞ്ഞ എല്ലാ രേഖകളും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ ഫീസ് കാറ്റഗറി എ 1000 രൂപ, കാറ്റഗറി ബി 700 രൂപ, മറ്റു കാറ്റഗറി 500 രൂപ. പട്ടിക വിഭാഗക്കാർക്ക് 500 രൂപ, 350 രൂപ,250 രൂപ. ഒന്നിലേറെ അപേക്ഷ നൽകുമ്പോൾ അതിനനുസരിച്ച് ഫീസ് നൽകണം. റാങ്ക് ലിസ്‌റ്റിന് രണ്ടു വർഷത്തെ കാലാവധിയുണ്ട്.

പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III, കാറ്റഗറി നമ്പർ: 14(a)

മിൽമ റിക്രൂട്ട്‌മെന്റ് വിജ്ഞാപനത്തിലെ പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III, കാറ്റഗറി നമ്പർ: 14(a) തസ്തികയെക്കുറിച്ചുള്ള വിവരങ്ങൾ താഴെ നൽകുന്നു.

ഈ വിജ്ഞാപനം തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് (TRCMPU Ltd.) ആണ് 2025-ലെ റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്നത്.

പ്രധാന വിവരങ്ങൾ

  • തസ്തികയുടെ പേര്: പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III

  • കാറ്റഗറി നമ്പർ: 14(a)

  • ആകെ ഒഴിവുകൾ: 93

  • ശമ്പള സ്കെയിൽ: ₹23,000 – ₹56,240/-

  • അപേക്ഷാ കാലയളവ്: 6 നവംബർ 2025 മുതൽ 27 നവംബർ 2025 വരെ


ഒഴിവുകളുടെ വിശദാംശങ്ങൾ

ഈ തസ്തികയിലേക്ക് ആകെ 93 ഒഴിവുകൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. അത് താഴെ പറയുന്ന രീതിയിൽ തരംതിരിച്ചിരിക്കുന്നു:

  • ജനറൽ: 77

  • SC/ST: 11

  • ഭിന്നശേഷിക്കാർ: 5

യോഗ്യതാ മാനദണ്ഡങ്ങൾ

1. വിദ്യാഭ്യാസ യോഗ്യത:

  • ഉദ്യോഗാർത്ഥികൾ SSLC (പത്താം ക്ലാസ്) പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.

2. പ്രായപരിധി (01-01-2025 പ്രകാരം):

  • കുറഞ്ഞ പ്രായം: 18 വയസ്സ്

  • കൂടിയ പ്രായം: 40 വയസ്സ്

  • (ഉദ്യോഗാർത്ഥികൾ 1985 ജനുവരി 2-നും 2007 ജനുവരി 1-നും ഇടയിൽ ജനിച്ചവരായിരിക്കണം).

  • സർക്കാർ നിയമങ്ങൾക്കനുസൃതമായി അർഹരായ ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവ് ബാധകമാണ്.

3. പ്രവൃത്തിപരിചയം:

  • ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻകാല പ്രവൃത്തിപരിചയം ആവശ്യമില്ല.


അപേക്ഷിക്കേണ്ട വിധം

അപേക്ഷാ തീയതികൾ:

  • ആരംഭിക്കുന്ന തീയതി: 6 നവംബർ 2025

  • അവസാന തീയതി: 27 നവംബർ 2025

എങ്ങനെ അപേക്ഷിക്കാം:

  1. TRCMPU-യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ: milmatrcmpu.com

  2. തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ പോർട്ടലിൽ ഒറ്റത്തവണ രജിസ്ട്രേഷൻ (One-Time Registration) പൂർത്തിയാക്കിയിരിക്കണം.

  3. വ്യക്തിഗതവും വിദ്യാഭ്യാസപരവുമായ എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തുകയും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്യുക.

അപേക്ഷാ ഫീസ്:

  • ജനറൽ / OBC / വിമുക്തഭടന്മാർ: ₹500/-

  • SC / ST: ₹250/-


അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 നവംബർ 27

Official Website : https://www.milma.com/

കൂടുതൽ വിവരങ്ങൾക്ക് : Milma Website


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Milma Website

പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

MILMA Recruitment Malayalam Poster

Download Detiles 

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal