POLYTECHNIC ADMISSION UPDATES

SINGLE WINDOW ADMISSION TO POLYTECHNIC COLLEGES UPDATES

Single Window Admission to Polytechnic Colleges 2025-26
Polytechnic Admission kerala

കേരള പോളിടെക്‌നിക്‌ കോളേജുകളിൽ റഗുലർ ഡിപ്ലോമ പ്രവേശനം

2025-26 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ ഫൈനൽ റാങ്ക്ലിസ്റ്റും ഒന്നാം അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു.

2025-26 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റും ജൂൺ 25 ന് പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് https://polyadmission.org ൽ ആപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തിയതിയും നൽകി 'Check your allotment', 'Check your Rank ലിങ്കുകൾ വഴി നിലവിൽ ലഭിച്ച അലോട്ട്‌മെന്റ്‌റും അന്തിമ റാങ്കും പരിശോധിക്കാം. ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്ന അപേക്ഷകർ അവർക്ക് അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ചു അഡ്മിഷൻ നേടണം. അപ്രകാരം ചെയ്യാത്ത അപേക്ഷകരുടെ അലോട്ട്‌മെന്റ് റദ്ദാകുന്നതും തുടർന്നുള്ള അലോട്ടുമെന്റുകളിൽ നിന്നും ഒഴിവാക്കുന്നതുമാണ്. എന്നാൽ അലോട്‌മെന്റിനു ശേഷം വരുന്ന കൗൺസലിംഗ്/സ്‌പോട്ട് അഡ്മിഷൻ എന്നിവയിൽ പങ്കെടുക്കാം. നിലവിൽ ലഭിച്ച അലോട്ട്‌മെന്റിൽ തൃപ്തരായ അപേക്ഷകർക്ക് അത് ഒന്നാമത്തെ ഓപ്ഷൻ അല്ലെങ്കിലും ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ ഹാജരായി ഫീസ് അടച്ചു അഡ്മിഷൻ നേടാം. ഇപ്പോൾ ലഭിച്ച അലോട്ട്‌മെന്റ് നിലനിർത്തുകയും എന്നാൽ ഉയർന്ന ഓപ്ഷനുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നതുമായ അപേക്ഷകർ ഏറ്റവുമടുത്തുള്ള ഏതെങ്കിലും ഗവൺമെന്റ്/എയ്ഡഡ്/IHRD/CAPE പോളിടെക്‌നിക്കുകളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി (സർട്ടിഫിക്കറ്റുകൾ തിരികെ നൽകുന്നതാണ്) ഹാജരായി വെരിഫിക്കേഷൻ നടത്തി രജിസ്റ്റർ ചെയ്യണം. അങ്ങനെയുള്ള അപേക്ഷകർ രണ്ടാമത്തെ അലോട്ട്‌മെന്റിൽ അഡ്മിഷൻ എടുക്കണം.അല്ലാത്ത പക്ഷം അലോട്ട്‌മെന്റ് റദ്ദാകും. ഇപ്പോൾ ലഭിച്ച അലോട്ട്‌മെന്റിൽ താല്പര്യമില്ലാത്തവരും ഉയർന്ന ഓപ്ഷൻ മാത്രം പരിഗണിക്കുന്നവരും നിലവിൽ ഒന്നും ചെയ്യേണ്ടതില്ല. അവർക്ക് നിലവിൽ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടും. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് അവരുടെ നിലവിലെ ഓപ്ഷനുകൾ പുന:ക്രമീകരണം ചെയ്യുന്നതിനോ ഒഴിവാക്കുന്നതിനോ അഡ്മിഷൻ പോർട്ടലിലെ PARTIAL CANCELLATION/ RE-ARRANGEMENT OF OPTIONS ലിങ്കിലൂടെ കഴിയും. അഡ്മിഷൻ എടുക്കാനോ രജിസ്റ്റർ ചെയ്യാനോ താൽപര്യമുള്ളവർ ജൂൺ 30 ന് വൈകിട്ട് നാലു മണിക്ക് മുമ്പ് പൂർത്തീകരിക്കണം. അലോട്ട്മെന്റ് ലഭിച്ചവർക്ക് അവരുടെ ഉയർന്ന ഓപ്ഷനുകൾ ഓൺലൈനായി പുനക്രമീകരണം നടത്താം.

അലോട്ട്മെൻറ് ചെക്ക് ചെയ്യുന്നതിന് ആവശ്യമായ രേഖകൾ

  • അപേക്ഷാ നമ്പർ/ഒറ്റത്തവണ രജിസ്റ്റർ നമ്പർ/മൊബൈൽ
  • ജനന തീയതി

DIPLOMA ADMISSION -2025- 26 - IMPORTANT DATES

1 One time registration fee remittance and Online Submission of
Application begins 21.05.2025
2 Last date for One time registration fee remittance 16.06.2025
3 Online Submission of Application ends 12.06.2025
4 Publication of Provisional Rank list and Trial Allotment 18.06.2025
5 Last date for online correction of Applications 21.06.2025
6 Publication of Final Rank List and First Allotment 25.06.2025
7 Last Date of Reporting/Joining based on allotment list 30.06.2025
8 Second allotment 05.07.2025
9 Last date of reporting/ joining based on 2nd allotment 10.07.2025
10 District wise counseling at Nodal Polytechnic Colleges 15.07.2025 to
21.07.2025
11 Commencement of First semester class & Induction Programme 23.07.2025
12 First Spot admission at institutions (if any) 28.07.2025 to
01.08.2025
13 Second Spot admission at institutions (if any) 07.08.2025 to
12.08.2025
14 Admission closes 14.08.2025

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

ഗൂഗിൾ ക്രോമിൽ വെബ്സൈറ്റ് ലഭ്യമായില്ലെങ്കിൽ മോസില്ല ഫയർഫോക്സ് ഉപയോഗിച്ചു നോക്കുക


അപേക്ഷകൾ ഓൺലൈനായി തിരുത്താനുള്ള അവസാന തീയതി 21.06.2025



Official Website: https://polyadmission.org


കൂടുതൽ വിവരങ്ങൾക്ക്: Polytechnic Admission Portal


Polytechnic Colleges 2025-26 Prospectus


കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും : Contact Number


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Polytechnic Admission Portal


Polytechnic Allotment Updates

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal