MINORITY SCHOLARSHIP APPLICANTS UPDATE
ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുളള സ്‌കോളർഷിപ്പ്
2025-25 സാമ്പത്തിക വർഷത്തെ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുളള സ്‌കോളർഷിപ്പ്
2025 - 2 6 സാമ്പത്തിക വർഷത്തെ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ക്കുള്ള വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20.01.2026 - വരെ ദീർഘിപ്പിച്ചിരിക്കുന്നു
2025–26 അധ്യയന വർഷത്തിൽ ന്യൂനപക്ഷ വിദ്യാർഥികൾക്കായുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ്, സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ്, സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് (പുതുക്കൽ), ഐ റ്റി സി ഫീ റീഇമ്പേഴ്സ്മെന്റ് സ്കോളർഷിപ്പ്, സിഎ / സിഎംഎ / സി.എസ് സ്കോളർഷിപ്പ്, എ പി ജെ അബ്ദുൾ കലാം സ്കോളർഷിപ്പ്, സിവിൽ സർവീസ് സ്കോളർഷിപ്പ്, മദർ തെരേസ സ്കോളർഷിപ്പ്, സി എം റിസർച്ച് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റീസ് എന്നീ സ്കോളർഷിപ്പുക്കൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 20 വരെയും, സ്ഥാപനമേധാവികൾ ഓൺലൈനായി അപ്രൂവൽ നൽകേണ്ട തീയതി ജനുവരി 22 വരെയും ദീർഘിപ്പിച്ചു.
2025-26 അദ്ധ്യയന വർഷത്തിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള " പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ്, സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് (Fresh), സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് (Renewal), ഐ റ്റി സി ഫീ റീ ഇമ്പേഴ്സ്മെന്റ് സ്കോളർഷിപ്പ്, സിഎ/സിഎം.എ/സി.എസ് സ്കോളർഷിപ്പ്, എ പി ജെ അബ്ദുൾ കലാം സ്കോളർഷിപ്പ്, സിവിൽ സർവ്വീസ് സ്കോളർഷിപ്പ്, മദർ തെരേസ സ്കോളർഷിപ്പ് എന്നീ സ്കോളർഷിപ്പുകൾക്കുള്ള അവസാന തിയതി 09/01/2026 തീയതി വരെയും സി എം റിസർച്ച് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റിസ് സ്കോളർഷിപ്പിനുള്ള അവസാന തിയതി 15/01/2026 വരെയും നിശ്ചയിച്ച് അപേക്ഷകൾ സമർപ്പിക്കുന്നതിനായി അറിയിപ്പ് നലകിയിരുന്നു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ(എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് പ്രസ്തുത സ്കോളർഷിപ്പുകൾ ലഭിക്കുന്നത്.
എന്നാൽ അപേക്ഷകൾ ലഭിച്ചതിൽ ഗണ്യമായ കുറവ് ശ്രദ്ധയിൽപ്പെട്ടതിനാൽ അപേക്ഷകൾ സമർ പ്പിക്കുന്നതിനായുള്ള അവസാന തീയതി 20/01/2026 വരെയുംസ്ഥാപനമേധാവികൾ പ്രസ്തുത അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി ഓൺലൈനായി അപ്രൂവൽ നൽകേണ്ട അവസാന തീയതി 22.01.2026 വരെയും
ദീർഘിപ്പിക്കുന്നു. https://mwdscholarship.kerala.gov.in/ എന്ന വെബ് സൈറ്റിലെ സ്കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 20.01.2026.
- പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ്
- സി. എച്ച്. മുഹമ്മദ്കോയ സ്കോളർഷിപ്പ്
- എ.പി.ജെ. അബ്ദുൾ കലാം സ്കോളർഷിപ്പ്
- സി.എ/ഐ.സി.ഡബ്ല്യു.എ സി.എം.എ/സി.എസ് സ്കോളർഷിപ്പ്
- ഐ.ടി.സി/ഐ.ടി.ഐ ഫീസ് റീഇംബേഴ്സ്മെന്റ്
- മദർ തെരേസ സ്കോളർഷിപ്പ്
- സിവിൽ സർവീസ് ഫീസ് റീഇംബേഴ്സ്മെന്റ്
- സി. എച്ച്. മുഹമ്മദ്കോയ സ്കോളർഷിപ്പ്-പുതുക്കൽ
അപേക്ഷിക്കേണ്ട വിധം
https://mwdscholarship.kerala.gov.in/എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
One-time registration ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.
ലോഗിൻ ചെയ്ത് വിവരങ്ങൾ നൽകി
Apply for scholarshipവഴി അപേക്ഷ സമർപ്പിക്കുക.
വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 20-01-2026.
പ്രിന്റൗട്ടും രേഖകളും കോളേജിൽ സമർപ്പിക്കേണ്ട അവസാന തീയതി:
Official Website : https://mwdscholarship.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക്: Minority Scholarship Guidelines
ഫോൺ : 0471 2300524, 0471-2302090.
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Minority Scholarship Website
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







