CALICUT UNIVERSITY UPDATES

CALICUT UNIVERSITY UPDATES

Calicut University Updates

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അപ്ഡേറ്റുകൾ


കാലിക്കറ്റ് സർവകലാശാല 2025-26 വർഷത്തേക്കുളള ബിരുദ (FYUGP 2025) രണ്ടാമത്തെ അലോട്ട്മെൻ്റിനു ശേഷമുള്ള തിരുത്തലുകൾക്ക് 03.07.2025 - 04.07.2025, 5 മണി വരെ സമയമുണ്ടായിരിക്കും.

2025-26 വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിൻ്റെ രണ്ടാമത്തെ അലോട്ട്മെൻ്റിനു ശേഷമുള്ള തിരുത്തലുകൾക്ക് 03.07.2025 - 04.07.2025, 5 മണി വരെ സമയമുണ്ടായിരിക്കും.

ഫസ്റ്റ് ഓപ്ഷനിൽ അലോട്ട്മെന്റ്റ് ലഭിച്ച് പ്രസ്തുത ഓപ്ഷനിൽ പ്രവേശനം നേടിയവർ, ലഭിച്ച അല്ലോട്മെന്റിൽ തൃപ്തരായി ഹയർ ഓപ്ഷനുകൾ റദ്ദ് ചെയ്ത് പ്രവേശനം നേടിയവർ ഒഴികെ എല്ലാവർക്കും എഡിറ്റിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അഡ്മിഷൻ എടുത്തു ഹയർ ഓപ്ഷൻ നിലനിർത്തിയിരിക്കുന്നവർക്കും, Mandatory ഫീസ് അടക്കാതെ അലോട്ട്മെന്റ്റ് പ്രക്രിയയിൽ നിന്നും പുറത്തുപോയവർക്കും എഡിറ്റിംഗ് സൗകര്യം ഉപയോഗിച്ച് ഇനി വരുന്ന അലോട്ട്മെന്റ് പ്രക്രിയയിൽ ഉൾപ്പെടാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

കോളേജ്, കോഴ്സ് പുനഃക്രമീകരിക്കുന്നതിനും, പുതിയ കോളേജുകൾ, കോഴ്സുകൾ, കൂട്ടിചേർ ക്കുന്നതിനും ഈ ഘട്ടത്തിൽ അവസരം ഉണ്ടായിരിക്കുന്നതാണ്. പുതിയതായി രജിസ്ട്രേഷൻ ചെയ്യുന്നതിന് സൗകര്യം ഉണ്ടായിരിക്കുന്നതല്ല. എഡിറ്റിംഗ് ചെയ്യുന്നവർ നിർബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിൻ്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

നിലവിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്

  • നിലവിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾ പുതുതായി വീണ്ടും ഓപ്ഷനുകൾ കൂട്ടിച്ചേർ ക്കുകയാണെങ്കിൽ ആയതിൽ ഏതിലെങ്കിലും ഇനി വരുന്ന അലോട്‌മെന്റുകളിൽ അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ ആയത് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്." ഇതോടെ മുമ്പ് ലഭിച്ചിരുന്ന അഡ്മിഷൻ നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽ കുന്നതുമല്ല.
  • തങ്ങൾക്ക് അഡ്മിഷൻ ലഭിച്ച കോളേജ് -> പ്രോഗ്രാം വീണ്ടും നൽകുകയാണെങ്കിൽ അതിനു മുകളിലേക്കുള്ള ഹയർ ഓപ്ഷനുകളിലേക്ക് മാത്രമേ പരിഗണിക്കുകയുള്ളൂ. അതിനു താഴേക്ക് നൽകിയിട്ടുള്ള കോളേജുകളിലേക്ക് ഒരു കാരണവശാലും പരിഗണിക്കുകയില്ല.
  • ആയതിനാൽ ശ്രദ്ധാപൂർവം എഡിറ്റിംഗ് സൗകര്യം ഉപയോഗിക്കേണ്ടതാണ്.


Official Website: https://admission.uoc.ac.in


ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Calicut University Four Year Under Graduate Programme (FYUGP)


ബി എഡ്/ ബി എഡ് സ്പെഷ്യൽ - ഒന്നാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു


 2025- കാലിക്കറ്റ് സർവ്വകലാശാല 2025-26 അധ്യയന വർഷത്തിലേക്കുള്ള ബി.എഡ്. (കോമേഴ്സ് ഓപ് ഷൻ ഒഴികെ) & ബി.എഡ്. സ്പെഷ്യൽ എഡ്യൂക്കേഷൻ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 


അലോട്ട്മെന്റ്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും മാൻഡേറ്ററി ഫീസായ

1. എസ്.സി/ എസ് ടി/ ഒ ഇ സി ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർത്ഥികൾ :Rs.145/- രൂപ 2. മറ്റുള്ളവർ - Rs.575/- രൂപ, 05.07.2025 ന് പകൽ 4 മണിക്കകം അടച്ച ശേഷം മാൻ ഡേറ്ററി ഫീ റെസീപ് റ്റും, പുതിയ അപേക്ഷ പ്രിൻ്റൗട്ടും എടുത്തു സൂക്ഷിക്കേണ്ടതാണ്.


അലോട്ട്മെന്റ് ലഭിച്ചു നിർദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസ് അടക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും തുടർന്നുള്ള അലോട്ട്മെന്റ്റ് പ്രക്രിയയിൽ നിന്നും പുറത്താകുന്നതാണ്. ഒന്നാം അല്ലോട് മെന്റിന് ശേഷം തിരുത്തലുകൾ വരുത്തേണ്ടവർ രണ്ടാം അല്ലോട് മെൻ്റിന് ശേഷമുള്ള എഡിറ്റ് ഉപയോഗിക്കാവുന്നതാണ്.

ഒന്നാമത്തെ കോളേജ് ഓപ് ഷൻ ലഭിച്ചവരും ലഭിച്ച ഓപ് ഷനിൽ തൃപ്തരായി ഹയർ ഓപ് ഷൻ ക്യാൻസൽ ചെയ്യുന്നവരും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തു സ്ഥിര പ്രവേശനം നേടേണ്ടതാണ്. ഒന്നാം അലോട്ട്മെന്റ് ലഭിക്കുകയും ഹയർ ഓപ് ഷൻ നിലനിർത്തുകയും ചെയ്യുന്നവർ മാൻഡേറ്ററി ഫീസ് അടച്ചു രണ്ടാം അല്ലോട് മെന്റ്റിന് കാത്തിരിക്കേണ്ടതാണ്.

ലഭിച്ച ഓപ് ഷനിൽ തൃപ്തരായവർ ഹയർ ഓപ് ഷൻ പരിഗണിക്കേണ്ടതില്ലെങ്കിൽ നിർബന്ധമായും ഹയർ ഓപ് ഷൻ ക്യാൻസൽ ചെയ്യേണ്ടതാണ്. ഹയർ ഓപ് ഷൻ നിലനിർത്തുന്നപക്ഷം പ്രസ്തുത ഹയർ ഓപ് ഷനിൽ ഏതെങ്കിലും ഒന്നിലേക്ക് തുടർന്നുള്ള അലോട്ട്മെന്റ്റ് ലഭിച്ചാൽ ആയതു നിർബന്ധമായും സ്വീകരിക്കേണ്ടതാണ്, ഇതോടെ മുൻപ് ലഭിച്ച അലോട്ട്മെൻ്റ് നഷ്ടമാവുന്നതും അത് യാതൊരു കാരണവശാലും പുനസ്ഥാപിച്ചു നൽകുന്നതുമല്ല.

ഹയർ ഓപ് ഷൻ ക്യാൻസൽ ചെയ്യുന്നതിന് വിദ്യാർത്ഥികൾ അവരുടെ ക്യാപ് ഐഡിയും സെക്യൂരിറ്റികിയും ഉപയോഗിച്ച് ലോഗിൻ ചെയ്തതിന് ശേഷം ആവശ്യമില്ലാത്ത ഓപ് ഷനുകൾ ക്യാൻസൽ ചെയ്യുകയും ശേഷം പുതിയ പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കേണ്ടതുമാണ്.

പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് സർവ്വകലാശാല വെബ്സൈറ്റും വാർത്തകളും ശ്രദ്ധിക്കേണ്ടതാണ്. അലാട്ട്മെന്റ്റ്/അഡ്മിഷൻ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിഗത അറിയിപ്പുകൾ സർവകലാശാല നൽകുന്നതല്ല.


Official Website: https://admission.uoc.ac.in


ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Centralised Admission Process - B.Ed 2025 - 26


പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

Calicut university FYUGP allotment update

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal