AIIMS RECRUITMENT
AIIMS : നഴ്സിങ് ഓഫീസർമാർക്കായി നോർസെറ്റ് 9 വിജ്ഞാപനം: ഒഴിവ് 3,500.
എയിംസിലും മറ്റ് കേന്ദ്ര സ്ഥാപനങ്ങളിലും നഴ്സിങ് ഓഫീസർമാരെ നിയമിക്കുന്നതിനായി നടത്തുന്ന അഖിലേന്ത്യാ പൊതു യോഗ്യതാ പരീക്ഷ നോർസെറ്റ് (നഴ്സിങ് ഓഫീസർ റിക്രൂട്ട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റ്)ന് ഇപ്പോൾ അപേക്ഷിക്കാം. ആകെ ഒഴിവ് : 3500. രണ്ട് ഘട്ടങ്ങളിലായാണ് നിയമനം നടത്തുക. സെപ്‌തംബർ 14ന് പ്രിലിമിനറി പരീക്ഷയും 27 ന് മെയിൻ പരീക്ഷയും നടക്കും.
യോഗ്യത: ഇന്ത്യൻ നഴ്സിങ് കൗൺസിൽ/ സംസ്ഥാന നഴ്സിങ് കൗൺസിൽ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/ യൂണിവേഴ്സിറ്റിയിൽനിന്ന് ബിഎസ്‌സി. (ഓണേഴ്സ്) നഴ്സിങ്/ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ഇന്ത്യൻ നഴ്സിങ് കൗൺസിൽ/ സംസ്ഥാന നഴ്സിങ് കൗൺസിൽ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/ യൂണിവേഴ്സിറ്റിയിൽനിന്ന് ബിഎസ്‌സി (പോസ്റ്റ്-സർട്ടിഫിക്കറ്റ്)/ പോസ്റ്റ്-ബേസിക് ബിഎസ്‌സി നഴ്സിങ്, സംസ്ഥാന / ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സുമാരായും മിഡ് വൈഫുകളായും രജിസ്റ്റർ ചെയ്തിരിക്കണം.
അല്ലെങ്കിൽ ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സംസ്ഥാന നഴ്സിങ് കൗൺസിൽ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/ബോർഡ് അല്ലെങ്കിൽ കൗൺസിൽ എന്നിവയിൽനിന്ന് ജനറൽ നഴ്സിങ് മിഡ്‌വൈഫറിയിൽ ഡിപ്ലോമ, സംസ്ഥാന/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സുമാരായും മിഡ് വൈഫുകളായും രജിസ്റ്റർ ചെയ്തിരിക്കണം, കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ 02 വർഷത്തെ പരിചയം. പ്രായപരിധി: ( 11‐08‐2025 പ്രകാരം ) : 18‐ 30 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്
- ഓപ്പൺ/ ഒബിസി : 3000 രൂപ.
- എസ്‌സി/എസ്ടി/ ഇഡബ്ല്യുഎസ് - 2400 രൂപ.
- പിഡബ്ല്യുബിഡി - ഫീസില്ല
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ https://rrp.aiimsexams.ac.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ഓഗസ്റ്റ് 11
കൂടുതൽ വിവരങ്ങൾക്ക് : Nursing Officer Recruitment Common Eligibility Test (NORCET) 9
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Nursing Officer Recruitment Common Eligibility Test (NORCET) 9
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."