STAFF SELECTION COMMISSION (SSC) CGL NOTIFICATION
SSC സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ CGL വിജ്ഞാപനം - 14,582 ഒഴിവുകള്‍, കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷയ്ക്ക് ജൂലൈ നാലു വരെ അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ വകുപ്പുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്സാമിനേഷന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ മൊത്തം 14,582 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ജൂലൈ 04 വരെ അപേക്ഷിക്കാം.
അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും അവസരമുണ്ട്. ഇതിനുള്ള തിരുത്തല്‍ വിന്‍ഡോ ജൂലൈ 9ന് തുറന്ന് ജൂലൈ 11ന് അവസാനിക്കും. ടയര്‍ I പരീക്ഷ ഓഗസ്റ്റ് 13 മുതല്‍ ഓഗസ്റ്റ് 30 വരെ നടക്കും.ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി ഇന്ത്യാ ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍/സംഘടനകള്‍, വിവിധ ഭരണഘടനാ സ്ഥാപനങ്ങള്‍/സ്റ്റാറ്റിയൂട്ടറി ബോഡികള്‍/ട്രിബ്യൂണലുകള്‍ എന്നിവയിലായി ഗ്രൂപ്പ് 'ബി', ഗ്രൂപ്പ് 'സി' തസ്തികകളിലെ ഒഴിവുകളാണ് നികത്തുക.
ടയര്‍ I, ടയര്‍ II എന്നിങ്ങനെ രണ്ട് തലങ്ങളിലായി കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്‍പ്പെടുക. ടയര്‍ I ഒബ്ജക്റ്റീവ് തരം, മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളും. ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍ ഒഴികെ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ചോദ്യങ്ങള്‍. ഓരോ തെറ്റായ ഉത്തരത്തിനും 0.50 മാര്‍ക്കിന്റെ നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും.അപേക്ഷാ ഫീസ് 100 രൂപ ആണ്. വനിതാ ഉദ്യോഗാര്‍ത്ഥികളെയും പട്ടികജാതി (എസ്സി), പട്ടികവര്‍ഗ (എസ്ടി), ഉദ്യോഗാര്‍ഥികളെയും ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ https://ssc.nic.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ജൂലൈ 04
കൂടുതൽ വിവരങ്ങൾക്ക്: Combined Graduate Level Examination
SSC രജിസ്‌ട്രേഷൻ : SSC Registration
HOW TO REGISTER SSC
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."