CENTRAL SECTOR SCHEME OF SCHOLARSHIPS FOR COLLEGE AND UNIVERSITY STUDENTS

CENTRAL SECTOR SCHEME OF SCHOLARSHIPS FOR COLLEGE AND UNIVERSITY STUDENTS

Central sector scheme of scholarships

സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്

രാജ്യത്തെ കോളേജ്, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കുള്ള സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് സ്‌കീമിന് ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് https://scholarships.gov.in/ വഴി 2025 ഒക്ടോബർ 31 വരെ അപേക്ഷ സമർപ്പിക്കാം. കേന്ദ്ര ധനസഹായമുള്ള സ്‌കോളർഷിപ്പാണിത്. പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നൽകുന്നതാണ് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്. 

ഡിഗ്രി തലത്തിൽ പ്രതിവർഷം 12,000 രൂപയും PG തലത്തിൽ പ്രതിവർഷം 20,000 രൂപയും ലഭിക്കുന്നതാണ്.

കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം  കോളേജ് / സർവകലാശാല തുടങ്ങിയ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് കേരള സ്റ്റേറ്റ് ഹയർ സെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി ബോർഡുകൾ നടത്തിയ പ്ലസ് ടു പരീക്ഷയിൽ 80% മാർക്ക് വാങ്ങി വിജയിച്ചവരും ഏതെങ്കിലും ബിരുദ കോഴ്‌സിന് ഒന്നാം വർഷം പഠിക്കുന്നവരുമായിരിക്കണം അപേക്ഷകർ. 

സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് തുക

  • ബിരുദം

ബിരുദത്തിന്റെ ആദ്യ മൂന്ന് വർഷത്തെ വാർഷിക സ്‌കോളർഷിപ്പ് തുക 12,000 രൂപ.

5 വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സിന്റെ കാര്യത്തിൽ (പ്രൊഫഷണൽ സ്റ്റഡീസ്), 4-ഉം 5-ഉം വർഷത്തെ പഠനകാലത്ത് വിദ്യാർത്ഥികൾക്ക് പ്രതിവർഷം 20,000 രൂപ നൽകും. വിദ്യാർത്ഥികൾ ബി.ടെക്., ബി.ഇംഗ്ലീഷ് തുടങ്ങിയ സാങ്കേതിക കോഴ്‌സുകൾ പഠിക്കുന്നുണ്ടെങ്കിൽ, ബിരുദതലം വരെ സ്കോളർഷിപ്പ് നൽകും.

  • ബിരുദാനന്തര ബിരുദം

ബിരുദാനന്തര ബിരുദ തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 20,000 രൂപ നൽകും.

ഇന്ത്യ ഗവൺമെൻറ് നിർദ്ദേശിക്കുന്ന താഴെ പറയുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും സ്കോളർഷിപ്പ് അനുവദിക്കുന്നത്.

സ്കോർഷിപ്പ് ഫ്രഷായി അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ :-

  • അപേക്ഷകർ യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 80% മാർക്ക് നേടിയവരും കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപ കവിയാത്തവരുമായിരിക്കണം.
  • അപേക്ഷകർ അംഗീകൃത സ്ഥാപനങ്ങളിൽ അംഗീകൃത കോഴ്‌സിന് പഠിക്കുന്നവരായിരിക്കണം. പ്ലസ് ടു കഴിഞ്ഞ് തുടർപഠനം നടത്തുന്നവരായിരിക്കണം.
  • മറ്റേതെങ്കിലും സ്കോളർഷിപ്പ് വാങ്ങുന്നവർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല.
  • ആകെ സ്കോളര്ഷിപ്പിൻറെ 50% പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു.
  • 15% സ്കോളർഷിപ്പുകൾ SC വിഭാഗത്തിനും 75% സ്കോളർഷിപ്പുകൾ ST വിഭാഗത്തിനും 27% സ്കോളർഷിപ്പുകൾ OBC വിഭാഗത്തിനും ഓരോ വിഭാഗത്തിലും  5% ഭിന്നശേഷി വിഭാഗത്തിനും നീക്കി വെച്ചിരിക്കുന്നു.
  • അപേക്ഷകർ 18 - 25 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.
യോഗ്യത (Fresh)
  • +2 ഇൽ അതത് ബോർഡിൽ 80% ഇൽ അധികം മാർക്ക് നേടിയിരിക്കണം. (80% എന്നത് കേരള സിലബസിൽ 90% ന് മുകളിൽ വരാറുണ്ട്.)
  •  കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപ കവിയാത്തവരുമായിരിക്കണം..
  • UG ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് മാത്രമേ ഫ്രഷ് വിഭാഗത്തിൽ അപേക്ഷിക്കാൻ സാധിക്കുകയുള്ളു.
  • പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
  • റെഗുലർ കോഴ്സുകളിൽ പഠിക്കുന്നവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
  • +2 കഴിഞ്ഞു ഇയർ ഗ്യാപ് ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
യോഗ്യത (Renewal)
  • മുൻ വർഷങ്ങളിൽ സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് ലഭിച്ചവർക്കാണ് സ്കോളർഷിപ്പ് പുതുക്കാൻ സാധിക്കുക.
  • മുൻ വർഷം 50% മാർക്കും 75% അറ്റെൻഡൻസും ഉണ്ടായിരിക്കണം.

ആവശ്യമായ രേഖകൾ :-

  • വരുമാന സർട്ടിഫിക്കറ്റ്. (ഫ്രഷ് വിഭാഗത്തിൽ മാത്രം)
  • ഹയർ സെക്കൻഡറി / വെക്കേഷണൽ ഹയർ സെക്കൻഡറിയുടെ മാർക്ക് ലിസ്റ്റിൻറെ അസ്സൽ പകർപ്പ്. (+2 മാർക്ക്‌ ലിസ്റ്റ്)
  • ജാതി സർട്ടിഫിക്കറ്റ് (SC,ST,OBC,PH വിദ്യാർഥികൾ)
  • PwD സർട്ടിഫിക്കറ്റ് ( ഭിന്നശേഷി വിദ്യാർത്ഥികൾക്ക് )
  • ബോണഫൈഡ് സർട്ടിഫിക്കറ്റ്.
  • വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവിയിൽ നിന്നുള്ള പ്രവേശന റിപ്പോർട്ട്.

എങ്ങനെ അപേക്ഷിക്കാം?

  • കേന്ദ്ര സർക്കാർ സ്കോളർഷിപ്പുകളുടെ പൊതു പോർട്ടൽ ആയ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ മുഖേനെ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.
  • ആദ്യമായി NSP മുഖേനെ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർ One Time Registration (OTR) ചെയ്യുക.
  • OTR ലഭിച്ച ശേഷം അത് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • തുടർന്ന്, നിങ്ങളുടെ പേർസണൽ, അക്കാഡമിക വിവരങ്ങൾ നൽകിയാൽ നിങ്ങൾക്ക് അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ കാണാവുന്നതാണ്.
  • അതിൽ നിന്ന് പ്രസ്തുത സ്കോളർഷിപ്പ് തിരഞ്ഞെടുത്ത ശേഷം ആവിശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
  • സ്കോളർഷിപ്പ് സബ്‌മിറ്റ് ചെയ്ത ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിക്കുക.

സെൻട്രൽ സെക്ടർ സ്കോളർഷിപ്പിനുള്ള അപേക്ഷാ പ്രക്രിയ

അപേക്ഷകർക്ക് അപേക്ഷാ പ്രക്രിയ എളുപ്പവും ആക്സസ് ചെയ്യാവുന്നതുമാക്കുന്നതിന്, സർക്കാർ സ്കോളർഷിപ്പ് പോർട്ടലായ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) വഴി സ്കോളർഷിപ്പ് അപേക്ഷാ ഫോം ഓൺലൈനായി പൂരിപ്പിക്കാൻ MHRD വിദ്യാർത്ഥികളെ അനുവദിക്കുന്നു. സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക.
  • എൻഎസ്പിയിലേക്ക് ആദ്യമായി അപേക്ഷിക്കുന്ന അപേക്ഷകർ പുതിയ ഉപയോക്താക്കളായി എൻഎസ്പിയിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
  • രജിസ്റ്റർ ചെയ്യുന്നതിനായി ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിച്ച് 'രജിസ്റ്റർ' ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു വിദ്യാർത്ഥി ആപ്ലിക്കേഷൻ ഐഡിയും പാസ്‌വേഡും ജനറേറ്റ് ചെയ്യുന്നു.
  • അപേക്ഷകർ പുതുതായി സൃഷ്ടിച്ച ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് എൻഎസ്‌പിയിലേക്ക് ലോഗിൻ ചെയ്യേണ്ടതുണ്ട്. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP അയയ്ക്കുന്നു, അത് ഉപയോഗിച്ച് സ്ഥാനാർത്ഥി അവന്റെ / അവളുടെ പാസ്‌വേഡ് മാറ്റണം.
  • ആപ്ലിക്കേഷൻ ഐഡിയും പാസ്‌വേഡും നൽകുക.
  • പാസ്‌വേഡ് മാറ്റിക്കഴിഞ്ഞാൽ, അപേക്ഷകന്റെ ഡാഷ്‌ബോർഡ് പേജിലേക്ക് ഉദ്യോഗാർത്ഥികളെ നയിക്കും, അവിടെ അപേക്ഷകർ അപേക്ഷാ പ്രക്രിയ ആരംഭിക്കുന്നതിന് 'അപേക്ഷാ ഫോമിൽ' ക്ലിക്കുചെയ്യേണ്ടതുണ്ട്.
  • രജിസ്ട്രേഷൻ വിശദാംശങ്ങൾ, അക്കാദമിക് വിശദാംശങ്ങൾ, അടിസ്ഥാന വിശദാംശങ്ങൾ, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ, സ്കീം വിശദാംശങ്ങൾ എന്നിങ്ങനെ ആവശ്യമായ എല്ലാ വിശദാംശങ്ങളും അപേക്ഷകർ നൽകേണ്ടതുണ്ട്.
  • ഐഡന്റിറ്റിയും അക്കാദമിക് യോഗ്യതയും പിന്തുണയ്ക്കുന്ന ആവശ്യമായ എല്ലാ രേഖകളും അപേക്ഷകർ അപ്‌ലോഡ് ചെയ്യണം.
  • ഇപ്പോൾ, പൂരിപ്പിച്ച അപേക്ഷാ ഫോം ഒരു ഡ്രാഫ്റ്റായി സേവ് ചെയ്യണം, അതുവഴി അപേക്ഷകന് എല്ലാ വിശദാംശങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്താൻ ഒരിക്കൽ കൂടി പരിശോധിക്കാനാകും.
  • അവസാനമായി, പൂരിപ്പിച്ച സ്കോളർഷിപ്പ് അപേക്ഷാ ഫോം സമർപ്പിക്കുന്നതിന് സ്ഥാനാർത്ഥി 'സമർപ്പിക്കുക' ബട്ടണിൽ ക്ലിക്ക് ചെയ്യണം.
  • കുറിപ്പ്: ഉദ്യോഗാർത്ഥികൾ സമർപ്പിച്ച ഈ ഓൺലൈൻ സ്കോളർഷിപ്പുകൾ രണ്ട് തലങ്ങളിൽ പരിശോധിച്ചുറപ്പിക്കുന്നു - ഒന്ന് ഉദ്യോഗാർത്ഥി പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് തലത്തിലും മറ്റൊന്ന് വിദ്യാർത്ഥി അവന്റെ/അവളുടെ ക്ലാസ് പരീക്ഷ പാസായ വിദ്യാഭ്യാസ ബോർഡ് തലത്തിലും.

സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന്റെ പുതുക്കൽ നയം

ഈ മെറിറ്റ്-കം-മീൻസ് സ്കോളർഷിപ്പിന്റെ ഗുണഭോക്താക്കൾക്ക് ബിരുദവും ബിരുദാനന്തര കാലയളവും ഉൾപ്പെടുന്ന പരമാവധി 5 വർഷത്തേക്ക് സ്കോളർഷിപ്പ് ലഭിക്കാൻ അർഹതയുണ്ട്. ഉദ്യോഗാർത്ഥികൾ ഒരേ സ്ട്രീമിൽ ബിരുദവും ബിരുദാനന്തര ബിരുദവും പഠിക്കുന്നവരായിരിക്കണം. മാത്രമല്ല, സ്കോളർഷിപ്പ് പുതുക്കുന്നതിന് അപേക്ഷകർ നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കണം.
  • വിദ്യാർത്ഥികൾ മുൻ പരീക്ഷയിൽ കുറഞ്ഞത് 50% അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്ക് നേടിയിരിക്കണം.
  • അവർ കുറഞ്ഞത് 75% ഹാജർ നിലനിറുത്തണം.
  • ഉദ്യോഗാർത്ഥികൾ റാഗിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ല.
  • ഈ മെറിറ്റ്-കം-മീൻസ് സ്കോളർഷിപ്പ് പുതുക്കുന്നതിന് അവർക്ക് NSP-യിൽ അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി :- 2025 ഒക്ടോബർ 31


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: National Scholarship Portal

Central sector scheme of scholarship Poster


Download Detiles 

പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

Central Sector Scholarships csc poster malayalam

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal