APPRENTICE JOB VACANCY IN CENTRAL BANK OF INDIA MALAYALAM

APPRENTICE JOB VACANCY IN CENTRAL BANK OF INDIA MALAYALAM

Central Bank of India job vacancy malayalam posters


സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 5000 അപ്രന്റിസ് ഒഴിവ് 

പൊതുമേഖലാ ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ബിരുദ ധാരികള്‍ക്കാണ് അവസരം. മൊത്തം  5000 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഇതില്‍ 136 ഒഴിവ് കേരളത്തിലാണ്. ബ്രാഞ്ചുകളിലും ഓഫീസുകളിലുമായി ഒരു വര്‍ഷമായിരിക്കും പരിശീലനം. രാജ്യത്തെ 90 റീജണുകളിലായി 5000 ഒഴിവുകളാണുള്ളത്. ജനറല്‍-2159, എസ്.സി.-763, എസ്.ടി.-416, ഒ.ബി.സി.-1162, ഇ.ഡബ്ല്യു.എസ്.-500 എന്നിങ്ങനെയാണ് സംവരണം. 200 ഒഴിവ് ഭിന്നശേഷിക്കാര്‍ക്ക് നീക്കിവെച്ചതാണ്കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നീ രണ്ട് റീജണുകളാണുള്ളത്. കൊച്ചിയില്‍ 65 ഒഴിവും തിരുവനന്തപുരത്ത് 71 ഒഴിവുമുണ്ട്. കൊച്ചി റീജണിന് കീഴില്‍ എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളും തിരുവനന്തപുരം റീജണിന് കീഴില്‍ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളും ഉള്‍പ്പെടുന്നു. ഒരാള്‍ക്ക് മൂന്ന് ജില്ലകള്‍ വരെ മുന്‍ഗണനാക്രമത്തില്‍ തിരഞ്ഞെടുക്കാം.

അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം/ തത്തുല്യം, 31.03.2023-നകം നേടിയതായിരിക്കണം യോഗ്യത. അപേക്ഷിക്കുന്നത് എവിടേക്കാണോ അവിടെയുള്ള പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. എട്ട്/ പത്ത്/ പന്ത്രണ്ട് / ബിരുദതലത്തില്‍ ഈ ഭാഷ പഠിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 20-28 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് പത്ത് വര്‍ഷത്തെയും ഇളവ് ലഭിക്കും. വിധവകള്‍ക്കും പുനര്‍വിവാഹം ചെയ്യാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സ് വരെ (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 40 വയസ്സ് വരെ) അപേക്ഷിക്കാം.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓണ്‍ലൈനായി ഒബ്ജക്ടീവ് മാതൃകയിലുള്ള എഴുത്തു പരീക്ഷ നടത്തും. വിവിധ വിഷയങ്ങളുള്‍പ്പെട്ട അഞ്ച് പാര്‍ട്ടുകളായിട്ടായിരിക്കും പരീക്ഷ. 1. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറല്‍ ഇംഗ്ലീഷ്, റീസണിങ് ആപ്റ്റിറ്റിയൂഡ്, കംപ്യൂട്ടര്‍ നോളജ്. 2. ബേസിക് റീട്ടെയില്‍ ലയബിലിറ്റി പ്രോഡക്ട്സ്. 3. ബേസിക് റീട്ടെയില്‍ അസെറ്റ് പ്രോഡക്ട്സ്. 4. ബേസിക് ഇന്‍വെസ്റ്റ്മെന്റ് പ്രോഡക്ട്സ്. 5. ബേസിക് ഇന്‍ഷുറന്‍സ് പ്രോഡക്ട്സ്.

പരീക്ഷയുടെ സമയദൈര്‍ഘ്യം കോള്‍ ലെറ്ററില്‍ വ്യക്തമാക്കിയിരിക്കും. ഏപ്രില്‍ രണ്ടാംവാരത്തില്‍ പരീക്ഷ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. പരീക്ഷയില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കാറ്റഗറിയും ജില്ലയും തിരിച്ച് ലിസ്റ്റ് തയ്യാറാക്കും.സ്‌റ്റൈപ്പെന്‍ഡ്: ഗ്രാമങ്ങളിലെയും അര്‍ധ നഗരങ്ങളിലെയും (സെമി-അര്‍ബന്‍) ബ്രാഞ്ചുകളില്‍ 10,000 രൂപയും നഗര ബ്രാഞ്ചുകളില്‍ 12,000 രൂപയും മെട്രോ ബ്രാഞ്ചുകളില്‍ 15,000 രൂപയുമാണ് സ്‌റ്റൈപ്പെന്‍ഡ്. ഓഫീസ് ആവശ്യാര്‍ഥമുള്ള യാത്രാ അലവന്‍സായി ഗ്രാമങ്ങളിലെയും അര്‍ധ നഗരങ്ങളിലെയും (സെമി-അര്‍ബന്‍) ബ്രാഞ്ചുകളില്‍ 225 രൂപയും നഗര ബ്രാഞ്ചുകളില്‍ 300 രൂപയും മെട്രോ ബ്രാഞ്ചുകളില്‍ 350 രൂപയും നല്‍കും.അപേക്ഷാഫീസ്: ഭിന്നശേഷിക്കാര്‍ക്ക് 400 രൂപ, വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും 600 രൂപ, മറ്റുള്ളവര്‍ക്ക് 800 രൂപ എന്നിങ്ങനെയാണ് ഫീസ്. പുറമേ ജി.എസ്.ടി.യും അടയ്ക്കണം. അപേക്ഷ: അപ്രന്റിസ്ഷിപ്പ് പോര്‍ട്ടലായ www.apprenticeshipindia.gov.in -ല്‍ രജിസ്റ്റര്‍ ചെയ്യണം.ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 3 ആണ്. 

Official Website: www.centralbankofindia.com

കൂടുതൽ വിവരങ്ങൾക്ക്: PDF

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE


"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal