SSC CHSL (COMBINED HIGHER SECONDARY LEVEL) EXAMINATION
SSC CHSL കംബൈൻഡ് ഹയർ സെക്കന്ററി ലെവൽ പരീക്ഷ
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ CHSL (കംബൈൻഡ് ഹയർ സെക്കന്ററി ലെവൽ) ഒഴിവുകൾക്കായി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ദേശീയ തലത്തിലുള്ള യോഗ്യതാ പരീക്ഷയാണിത്. ലോവർ ഡിവിഷണൽ ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്/സോർട്ടിംഗ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ തുടങ്ങിയ വിവിധ സർക്കാർ ഉദ്യോഗസ്ഥരുടെ റിക്രൂട്ട്‌മെന്റിനായി സ്റ്റാഫ് സെലക്ഷൻ കമ്മിഷനാണ് ഇത് നടത്തുന്നത്.
- അപേക്ഷ ആരംഭിക്കുന്ന തീയതി : ജൂൺ 23, 2025
- അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 18, 2025
- ഫീസ് അടയ്ക്കേണ്ട അവസാന തീയതി ജൂലൈ 19, 2025
- ടയർ-1 പരീക്ഷാ തീയതികൾ 2025 സെപ്റ്റംബർ 8 മുതൽ സെപ്റ്റംബർ 18 വരെ
- ഉൾപ്പെടുത്തിയ പോസ്റ്റുകൾ എൽഡിസി, ജെഎസ്എ, പിഎ, എസ്എ, ഡിഇഒ
- യോഗ്യത – പ്രായപരിധി 18 മുതൽ 27 വയസ്സ് വരെ (2025 ജനുവരി 1 മുതൽ)
- യോഗ്യത - വിദ്യാഭ്യാസം പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം (നിയമ പ്രകാരം ബാധകമായ പ്രായ ഇളവ് ബാധകം.)
- അപേക്ഷ ഫീസ് ₹100 (ജനറൽ/ഒബിസി പുരുഷന്മാർ); മറ്റുള്ളവർക്ക് ഒന്നുമില്ല.
- ഒഴിവ് 3131,
- തിരഞ്ഞെടുക്കൽ പ്രക്രിയ ടയർ-I , ടയർ-II
- പരീക്ഷാ പാറ്റേൺ ഒബ്ജക്റ്റീവ് തരത്തിലുള്ള ചോദ്യങ്ങൾ; ടയർ-II-ൽ സ്കിൽ/ടൈപ്പിംഗ് ടെസ്റ്റ് ഉൾപ്പെടുന്നു.
- സിലബസ് ഹൈലൈറ്റുകൾ ജനറൽ ഇന്റലിജൻസ്, ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ അവയർനെസ്
മൊത്തം 3131 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ടയർ 1, ടയർ 2 എന്നിങ്ങനെയാണ് പരീക്ഷ നടത്തുന്നത്. CBT (Computer Based Test) മോഡിലാണ് പരീക്ഷ. ടയർ 1 പരീക്ഷ ഓഗസ്റ്റ് മാസം ആയിരിക്കും, ടയർ 1 പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കുന്നതാണ്.
അപേക്ഷാ ഫീസ് : 100 രൂപ ആണ്. വനിതാ ഉദ്യോഗാര്‍ത്ഥികളെയും പട്ടികജാതി (എസ്സി), പട്ടികവര്‍ഗ (എസ്ടി), ഉദ്യോഗാര്‍ഥികളെയും ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ യോഗ്യത :
ലോവർ ഡിവിഷണൽ ക്ലാർക്ക് (എൽഡിസി)/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെഎസ്എ), ഡാറ്റ എൻട്രി ഓപ്പറേറ്റർ (ഡിഇഒ) : അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ 12-ാം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത നേടിയിരിക്കണം.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO) ഗ്രേഡ് എ : അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്നോ തത്തുല്യമായതോ ആയ വിഷയത്തിൽ സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി 2025 ജൂലൈ 18 വരെയാണ്.
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ https://ssc.nic.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ജൂലൈ 18
കൂടുതൽ വിവരങ്ങൾക്ക്: Combined Higher Secondary (10+2) Level Examination, 2025
SSC രജിസ്‌ട്രേഷൻ : SSC Registration
HOW TO REGISTER SSC
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."