INCOME TAX RETURN FILING
ഐടിആർ ഫയലിംഗ് (ആദായ നികുതി റിട്ടേൺ)
2025–26 സാമ്പത്തിക വർഷത്തിലെ (FY 2025–26) ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31
നിലവിലെ വർഷമായ 2026-ൽ (സാമ്പത്തിക വർഷം 2025-26 / അസ്സസ്‌മെന്റ് വർഷം 2026-27), ഇന്ത്യയിലെ നികുതിദായകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും ഐടിആർ ഫയൽ ചെയ്യേണ്ട വിധവും താഴെ വിശദീകരിക്കുന്നു.
ഐടിആർ ഫയൽ ചെയ്യുന്നതിന്റെ പ്രധാന നേട്ടങ്ങൾ
പലരും നികുതി അടയ്ക്കാൻ മാത്രമാണ് ഐടിആർ എന്ന് ചിന്തിക്കാറുണ്ട്. എന്നാൽ നികുതി ബാധ്യത ഇല്ലാത്തവർ പോലും വരുമാന സർട്ടിഫിക്കറ്റായി ഐടിആർ ഫയൽ ചെയ്യുന്നത് വഴി താഴെ പറയുന്ന ഗുണങ്ങൾ ലഭിക്കും:
ലോണുകൾ എളുപ്പത്തിൽ ലഭിക്കാൻ: ഹോം ലോൺ, കാർ ലോൺ, പേഴ്സണൽ ലോൺ എന്നിവയ്ക്ക് അപേക്ഷിക്കുമ്പോൾ ബാങ്കുകൾ പ്രധാനമായും ആവശ്യപ്പെടുന്നത് കഴിഞ്ഞ 2-3 വർഷത്തെ ITR രസീതുകളാണ്.
വിസ നടപടികൾക്ക് (Visa Processing): വിദേശയാത്രകൾക്കായി വിസയ്ക്ക് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ സാമ്പത്തിക ഭദ്രത തെളിയിക്കാൻ ITR കോപ്പികൾ നിർബന്ധമാണ്.
ടിഡിഎസ് റീഫണ്ട് (TDS Refund): ബാങ്ക് നിക്ഷേപങ്ങളുടെ പലിശയിൽ നിന്നോ മറ്റ് വരുമാനങ്ങളിൽ നിന്നോ അമിതമായി കുറച്ച നികുതി തുക (TDS) തിരികെ ലഭിക്കാൻ ഐടിആർ ഫയൽ ചെയ്തേ തീരൂ.
നഷ്ടങ്ങൾ നികത്താൻ (Carry Forward Losses): ബിസിനസ്സിലോ ഷെയർ മാർക്കറ്റിലോ ഉണ്ടായ നഷ്ടങ്ങൾ അടുത്ത വർഷങ്ങളിലെ ലാഭവുമായി അഡ്ജസ്റ്റ് ചെയ്യാൻ ഐടിആർ കൃത്യസമയത്ത് ഫയൽ ചെയ്യണം.
2026-ലെ പ്രധാന തീയതികൾ
സാധാരണയായി ശമ്പളവരുമാനക്കാരും ഓഡിറ്റിംഗ് ഇല്ലാത്തവരുമായ വ്യക്തികൾ ഐടിആർ ഫയൽ ചെയ്യേണ്ട അവസാന തീയതി അതത് അസ്സസ്‌മെന്റ് വർഷത്തെ ജൂലൈ 31 ആണ്.
അവസാന തീയതി: July 31, 2026
ഇതിനു ശേഷം ഫയൽ ചെയ്യുന്നവർക്ക് ലേറ്റ് ഫീ (Late Fee) നൽകേണ്ടി വരും എന്നതിനാൽ തീയതികൾ മുൻകൂട്ടി ഓർത്തു വെക്കുക.
അപേക്ഷിക്കാൻ ആവശ്യമായ പ്രധാന രേഖകൾ
ഓൺലൈനായി ഐടിആർ ഫയൽ ചെയ്യുന്ന വിധം
ആദായനികുതി വകുപ്പിന്റെ ഒഫീഷ്യൽ ഇ-ഫയലിംഗ് പോർട്ടൽ വഴി സ്വന്തമായി അല്ലെങ്കിൽ ഡിജിറ്റൽ സേവന കേന്ദ്രങ്ങൾ വഴി ഐടിആർ സമർപ്പിക്കാം:
e-Filing Portal (incometax.gov.in) സന്ദർശിച്ച് നിങ്ങളുടെ പാൻ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
നിങ്ങളുടെ വരുമാന സ്രോതസ്സിന് അനുയോജ്യമായ ITR ഫോം (ITR-1, ITR-2, ITR-3, ITR-4) തെരഞ്ഞെടുക്കുക.
വരുമാന വിവരങ്ങളും നികുതി കിഴിവുകളും (Deductions) ഉറപ്പുവരുത്തിയ ശേഷം പ്രൊഫൈൽ സമർപ്പിക്കുക.
ഫയൽ ചെയ്ത ശേഷം ഇ-വെരിഫിക്കേഷൻ (e-Verification) കൂടി പൂർത്തിയാക്കുമ്പോൾ മാത്രമേ ഐടിആർ നടപടികൾ പൂർണ്ണമാകൂ.
പ്രധാന ശ്രദ്ധയ്ക്ക്: നിലവിൽ പുതിയ ടാക്സ് റെജീം (New Tax Regime) ആണ് ഡിഫോൾട്ടായി ഉള്ളത്. ഇതിൽ ₹7 ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി ഇളവുകൾ ലഭ്യമാണ്. നിങ്ങളുടെ വരുമാന ഘടനയ്ക്ക് ഏത് ടാക്സ് റെജീം ആണ് ലാഭകരമെന്ന് വിദഗ്ധരുമായി ആലോചിച്ച ശേഷം മാത്രം ഐടിആർ ഫോം സബ്മിറ്റ് ചെയ്യുക.
അവസാന നിമിഷത്തെ വെബ്സൈറ്റ് തിരക്കുകളും പിഴകളും ഒഴിവാക്കാൻ നിങ്ങളുടെ ഐടിആർ ഫയലിംഗ് ഇപ്പോൾ തന്നെ സുരക്ഷിതമായി പൂർത്തിയാക്കൂ.
ചിലർക്ക് ഐടിആർ ഫയൽ ചെയ്യുന്ന പ്രക്രിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും. പ്രത്യേകിച്ച് ആദ്യമായി നികുതി ഫയൽ ചെയ്യുന്നവർക്ക്. ആദ്യമായി ഐടിആർ ഫയൽ ചെയ്യുന്നതിന് മുമ്പ് നികുതിദായകർ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
തൊഴിലുടമയിൽ നിന്ന് ഫോം 16 ശേഖരിക്കുക : ഒരു തൊഴിലുടമ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് നൽകുന്ന ടിഡിഎസ് സർട്ടിഫിക്കറ്റാണ് ഫോം 16. ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുമ്പോൾ രേഖപ്പെടുത്തേണ്ട ശമ്പളവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ ഫോമിൽ അടങ്ങിയിരിക്കുന്നു. നികുതിദയകർ പ്രയോജനപ്പെടുത്തിയ ഇളവുകൾ, ജീവനക്കാരുടെ ശമ്പളം, ക്ലെയിം ചെയ്ത കിഴിവ് എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഒരു ടിഡിഎസ് സർട്ടിഫിക്കറ്റിൽ ഉണ്ടായിരിക്കും.
മൊത്തം നികുതി വിധേയമായ വരുമാനം മനസ്സിലാക്കുക : നികുതിയുടെ ലാഭം കിഴിവുകൾ എന്നിവ ഒഴിവാക്കിയതിനു ശേഷമുള്ള ജീവനക്കാരുടെ മൊത്ത വരുമാനമാണ് (ശമ്പളത്തിൽ നിന്നും മറ്റ് സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്നത്) നികുതി വിധേയമായ വരുമാനം.
ഏത് നികുതി വ്യവസ്ഥ തിരഞ്ഞെടുക്കണമെന്ന് വിലയിരുത്തുക : പുതിയ നികുതി വ്യവസ്ഥയോ പഴയ നികുതി വ്യവസ്ഥയോ ഏത് തിരഞ്ഞെടുക്കണമെന്നത് പുതിയ നികുതിദായകർക്ക് ഏറ്റവും നിർണായകമായ തീരുമാനമായിരിക്കും. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ നികുതി നിരക്കുകൾ കുറവാണ്. എന്നാൽ, നികുതിദായകരുടെ പണം ലാഭിക്കാൻ അവസരമൊരുക്കുന്ന നിരവധി നികുതി കിഴിവുകളും ആനുകൂല്യങ്ങളും പഴയ വ്യവസ്ഥയ്ക്ക് കീഴിൽ ഉണ്ട്.
ഐടിആർ ഫയൽ ചെയ്യുമ്പോൾ ആവശ്യമായ രേഖകൾ : പാൻ കാർഡ്, ആധാർ കാർഡ് വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ശമ്പളമുള്ള വ്യക്തികൾക്കുള്ള ഫോം 16, നിക്ഷേപത്തിന്റെ രേഖകൾ, ഭവന വായ്പ പലിശ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് പ്രീമിയം പേയ്‌മെന്റ് രസീതുകൾ എന്നിങ്ങനെ നികുതിക്ക് വിധേയമായതും അല്ലാത്തതുമായ വരുമാനം കണക്കാക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും നികുതിദായകർ സമർപ്പിക്കേണ്ടതുണ്ട്.
ശരിയായ ഐടിആർ ഫോം തിരഞ്ഞെടുക്കാം : ആദായനികുതി വകുപ്പ് വിവിധ തരത്തിലുള്ള ഐടിആർ ഫോമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏത് ഐടിആർ ഫോമിലാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതെന്ന് കൃത്യമായി നികുതിദായകർ മനസ്സിലാക്കണം.
ഐടിആർ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം : ആദ്യമായി ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുകയാണെങ്കിൽ, ആദായ നികുതി പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. incometax.gov.in/iec/foportal എന്ന പോർട്ടൽ വഴി പുതിയ നികുതിദായകർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
നികുതി വിദഗ്ധരുടെ ഉപദേശം തേടുക : ആദ്യമായി ആദായ നികുതി ഫയൽ ചെയ്യുന്നവർക്ക് തെറ്റുകൾ വരാൻ സാധ്യത കൂടുതലാണ്. നികുതി വിദ്ഗധരുടെ ഉപദേശം തേടാൻ മടിക്കരുത്.
തൊഴിലുടമയിൽ നിന്ന് ഫോം 16 ശേഖരിക്കുക : ഒരു തൊഴിലുടമ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് നൽകുന്ന ടിഡിഎസ് സർട്ടിഫിക്കറ്റാണ് ഫോം 16. ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുമ്പോൾ രേഖപ്പെടുത്തേണ്ട ശമ്പളവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ ഫോമിൽ അടങ്ങിയിരിക്കുന്നു. നികുതിദയകർ പ്രയോജനപ്പെടുത്തിയ ഇളവുകൾ, ജീവനക്കാരുടെ ശമ്പളം, ക്ലെയിം ചെയ്ത കിഴിവ് എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഒരു ടിഡിഎസ് സർട്ടിഫിക്കറ്റിൽ ഉണ്ടായിരിക്കും. മൊത്തം നികുതി വിധേയമായ വരുമാനം മനസ്സിലാക്കുക : നികുതിയുടെ ലാഭം കിഴിവുകൾ എന്നിവ ഒഴിവാക്കിയതിനു ശേഷമുള്ള ജീവനക്കാരുടെ മൊത്ത വരുമാനമാണ് (ശമ്പളത്തിൽ നിന്നും മറ്റ് സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്നത്) നികുതി വിധേയമായ വരുമാനം. ഏത് നികുതി വ്യവസ്ഥ തിരഞ്ഞെടുക്കണമെന്ന് വിലയിരുത്തുക : പുതിയ നികുതി വ്യവസ്ഥയോ പഴയ നികുതി വ്യവസ്ഥയോ ഏത് തിരഞ്ഞെടുക്കണമെന്നത് പുതിയ നികുതിദായകർക്ക് ഏറ്റവും നിർണായകമായ തീരുമാനമായിരിക്കും. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ നികുതി നിരക്കുകൾ കുറവാണ്. എന്നാൽ, നികുതിദായകരുടെ പണം ലാഭിക്കാൻ അവസരമൊരുക്കുന്ന നിരവധി നികുതി കിഴിവുകളും ആനുകൂല്യങ്ങളും പഴയ വ്യവസ്ഥയ്ക്ക് കീഴിൽ ഉണ്ട്. ഐടിആർ ഫയൽ ചെയ്യുമ്പോൾ ആവശ്യമായ രേഖകൾ : പാൻ കാർഡ്, ആധാർ കാർഡ് വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ശമ്പളമുള്ള വ്യക്തികൾക്കുള്ള ഫോം 16, നിക്ഷേപത്തിന്റെ രേഖകൾ, ഭവന വായ്പ പലിശ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് പ്രീമിയം പേയ്‌മെന്റ് രസീതുകൾ എന്നിങ്ങനെ നികുതിക്ക് വിധേയമായതും അല്ലാത്തതുമായ വരുമാനം കണക്കാക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും നികുതിദായകർ സമർപ്പിക്കേണ്ടതുണ്ട്. ശരിയായ ഐടിആർ ഫോം തിരഞ്ഞെടുക്കാം : ആദായനികുതി വകുപ്പ് വിവിധ തരത്തിലുള്ള ഐടിആർ ഫോമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏത് ഐടിആർ ഫോമിലാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതെന്ന് കൃത്യമായി നികുതിദായകർ മനസ്സിലാക്കണം.
ഐടിആർ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം : ആദ്യമായി ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുകയാണെങ്കിൽ, ആദായ നികുതി പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. incometax.gov.in/iec/foportal എന്ന പോർട്ടൽ വഴി പുതിയ നികുതിദായകർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. നികുതി വിദഗ്ധരുടെ ഉപദേശം തേടുക : ആദ്യമായി ആദായ നികുതി ഫയൽ ചെയ്യുന്നവർക്ക് തെറ്റുകൾ വരാൻ സാധ്യത കൂടുതലാണ്. നികുതി വിദ്ഗധരുടെ ഉപദേശം തേടാൻ മടിക്കരുത്.
ആവശ്യമായ രേഖകൾ
- പാൻ കാർഡ്
- ആധാർ കാർഡ്
- ഉപഭോക്താവിന്റെ മൊബൈൽ നമ്പർ
- ഇ മെയിൽ ഐഡി
- ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് (ബാങ്ക് അക്കൗണ്ടുമായി പാൻ കാർഡ് ലിങ്ക് ആയിരിക്കണം)
നികുതി വിദഗ്ധരുടെ ഉപദേശം തേടുക : ആദ്യമായി ആദായ നികുതി ഫയൽ ചെയ്യുന്നവർക്ക് തെറ്റുകൾ വരാൻ സാധ്യത കൂടുതലാണ്. നികുതി വിദ്ഗധരുടെ ഉപദേശം തേടാൻ മടിക്കരുത്.
*ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്.
- പാൻ കാർഡ്
- ആധാർ കാർഡ്
- ഉപഭോക്താവിന്റെ മൊബൈൽ നമ്പർ
- ഇ മെയിൽ ഐഡി
- ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് (ബാങ്ക് അക്കൗണ്ടുമായി പാൻ കാർഡ് ലിങ്ക് ആയിരിക്കണം)
Official Website: https://www.incometax.gov.in/iec/foportal/
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








