UNIVERSITY OF CALICUT MBA REGISTRATION

UNIVERSITY OF CALICUT MBA REGISTRATION 2025 - 26 MALAYALAMcalicut university mba

കാലിക്കറ്റ് സര്‍വ്വകലാശാലാ എം.ബി.എ 2025 ഫുൾ ടൈം / പാർട്ട് ടൈം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കാലിക്കറ്റ് സർവ്വകലാശാല കോമേഴ്സ് ആൻ്റ് മാനേജ് മെൻ്റ് സ്റ്റഡീസ് പഠനവകുപ്പ്, സർവ്വകലാശാല സ്വാശ്രയ സെന്ററുകൾ (ഫുൾ ടൈം / പാർട്ട് ടൈം), സ്വാശ്രയ കോളേജുകൾ എന്നിവയിൽ 2025 വർഷത്തെ എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സർവ്വകലാശാലാ ഫണ്ടിലേക്ക് ഇ-പെയ്മെൻ്റായി 920/- രൂപ (SC/ST 310/-രൂപ) ഫീസടച്ച് 2025, ഏപ്രിൽ 10 ന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

സ്വാശ്രയ കോളേജുകളിലെ മാനേജ് മെൻ്റ് കോട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓൺലൈൻ രജിസ്റ്റർ ചെയ്യണം. ബിരുദഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ബിരുദ യോഗ്യത മാർക്ക് ലിസ്റ്റ് / ഗ്രേഡ് കാർഡിൻ്റെ ഒറിജിനൽ പ്രവേശനം അവസാനിക്കുന്നതിനു മുമ്പായി സമർപ്പിക്കേണ്ടതാണ്. അപേക്ഷകർ KMAT 2025, CMAT 2025, CAT November 2024 യോക്യത നേടിയിരിക്കണം 

ഓൺലൈൻ അപേക്ഷ സമർപ്പണത്തിൻ്റെ ആദ്യ ഘട്ടത്തിൽ CAP IDയും പാസ്വേഡും മൊബൈലിൽ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകർ https://admission.uoc.ac.in/ MBA-> Apply Now എന്ന ലിങ്കിൽ അവരുടെ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷൻ്റെ തുടക്കത്തിൽ മൊബൈൽ നമ്പർ ശരിയായി നൽകാത്തതിനാൽ CAP ID, സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈൽ നമ്പർ ഓ.ടി.പി (One Time Password) വെരിഫിക്കേഷൻ നടപ്പിലാക്കിയിട്ടുണ്ട്. ആയതിനാൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ അവരുടെതോ, അല്ലെങ്കിൽ രക്ഷിതാവിൻ്റെയോ ഫോൺ നമ്പർ മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകാവൂ. തുടർന്ന് മൊബൈലിൽ ലഭിച്ച CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കേണ്ടതാണ്. അപേക്ഷകർക്ക് ഓൺലൈൻ അപേക്ഷാ സമർപ്പണ വേളയിൽ ലഭിക്കുന്ന പാസ്സ്വേർഡിൻ്റെ രഹസ്യ സ്വഭാവം വെളിപ്പെടുത്താൻ പാടില്ലാത്തതും പ്രവേശനപ്രക്രിയ അവസാനിക്കുന്നതു വരെ സുരക്ഷിതമായി സൂക്ഷിക്കേണ്ടതുമാണ്. അപേക്ഷയുടെ അവസാനമാണ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടത്. Save & Proceed എന്ന ബട്ടൺ ക്ലിക് ചെയ്യുന്നതിന് മുൻപേ അപേക്ഷയിൽ നൽകിയ വിവരങ്ങൾ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം വീണ്ടും ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രൻ്റ് ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളൂ. അപേക്ഷയുടെ പ്രിന്റൗട്ട് സർവ്വകലാശാലയിലേക്ക് അയക്കേണ്ടതില്ല.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഏപ്രില്‍ 10

Official Website : https://admission.uoc.ac.in/


കൂടുതൽ വിവരങ്ങൾക്ക്: Calicut University MBA Notification


Calicut University MBA Notification-cum-Prospectus


ഫോൺ : 0494 2407017, 2407016, 2660600.


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Calicut University MBA Admission


Calicut university MBA Malayalam Poster



Download Detiles 

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal