HIGHER SECONDARY SUPPLEMENTARY ALLOTMENT
ഹയർസെക്കണ്ടറി പ്ലസ്‌വൺ രണ്ടാമത്തെ സപ്ലിമെൻററി അലോട്ട്മെൻറ്
+1 പ്രവേശനത്തിൻറ രണ്ടാമത്തെ സപ്ലിമെൻററി അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു.
ഏകജാലക സംവിധാനത്തിൻറെ വിവിധ അലോട്ട്മെൻറുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും സപ്ലിമെൻററി അലോട്ട്മെന്റിനായി അപേക്ഷിക്കാൻ 2025 ജൂലൈ 11 ന് വൈകിട്ട് 4 മണി വരെ അവസരം നൽകിയിരുന്നു. സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെന്റിന് പരിഗണിച്ചിട്ടുള്ളത്.
രണ്ടാം സപ്ലിമെൻററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം 2025 ജൂലൈ 16 ന് രാവിലെ 10 മണി മുതൽ 2025 ജൂലൈ 17 ന് വൈകിട്ട് 4 മണി വരെയുള്ള സമയ പരിധിയ്ക്കുള്ളിൽ നടത്തുന്നതാണ്. അലോട്ട്മെന്റ് വിവരങ്ങൾ (https://hscap.kerala.gov.in/) ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login-SWS ലെ Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം 2025 മേയ് 13 ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെൻറ് ലെറ്റർ അലോട്ട്മെൻറ് ലഭിച്ച സ്‌കുളിൽ നിന്നും പ്രിൻറ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെൻററി അലോട്ട്മെൻറും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ ലെ Candidate Login-MRS Supplementary Allot Results ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ
കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം 2025 മേയ് 13 ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെൻറ് ലഭിച്ച സ്കൂളിൽ നിന്നും പ്രിൻറ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്നവർ സ്‌ഥിരപ്രവേശനം 2025 ജൂലൈ 17 ന് വൈകിട്ട് 4 ന് മുൻപായി നേടണം.
തുടർ അലോട്ട്മെൻറുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ 2025 ജൂലൈ 18 ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: Hscap Portal
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Hscap Portal
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
PLUS ONE DATA COLLECTION FORM MALAYALAM
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








