STATE BANK JOB VACANCIES

STATE BANK – VACANCIES IN KERALA : STATE BANK RECRUITMENT

RECRUITMENT OF JUNIOR ASSOCIATES (CUSTOMER SUPPORT & SALES) (Apply Online from 06.08.2025 TO 26.08.2025)

SBI Recruitment

സ്റ്റേറ്റ് ബാങ്കില്‍  – ഡിഗ്രിക്കാർക്ക് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 6500 ഒഴിവുകൾ; അപേക്ഷ ഓഗസ്‌റ്റ് 26 വരെ

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആയ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 6589 ഒഴിവുകൾ. ബിരുദധാരികൾക്ക് അപേക്ഷിക്കാം. ജൂനിയർ അസോസിയേറ്റ്സ് (ക്ലാർക്ക്) തസ്തികയിലെ ഇപ്പോഴത്തെയും നേരത്തെയുള്ളതും ചേർത്തുള്ള 6589 ഒഴിവുകളിലേക്ക് ഓഗസ്‌റ്റ് 26 നകം ഓൺലൈനായി അപേക്ഷിക്കാം. കേരളത്തിൽ 342 ഒഴിവുകൾ പ്രതീക്ഷിക്കുന്നു. ലക്ഷദ്വീപിൽ 10 എണ്ണവും.

യോഗ്യത

ഒരു അംഗീകൃത സർവകലാശാല ബിരുദം/തത്തുല്യമുള്ളവർക്ക് അപേക്ഷിക്കാം. 2025 ഡിസംബർ 31ന് അകം യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കുമെങ്കിൽ അതിനനുസരിച്ചു പഠനം പൂർത്തിയാർക്കുന്നവർക്കും അർഹതയുണ്ട്. പ്രായം 01-4-2025 കണക്കാക്കി 20 നും 28 വയസ്സിനുമിടയിൽ. പിന്നോക്കം/പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം മൂന്ന്/അഞ്ച്/ പത്ത് വർഷം ഇളവുണ്ട്. ഇത് പിന്നോക്ക ഭിന്നശേഷിക്കാർക്ക് 13 വർഷവും പട്ടികവിഭാഗം ഭിന്നശേഷിക്കാർക്ക് 15 വർഷവുമാണ്. വിധവകൾക്കും നിയമപരമായി വിവാഹ ബന്ധം വേർപ്പെടുത്തിയ വനിതകൾക്കും 35 വയസ്സുവരെയും ഇതിൽ പിന്നോക്കക്കാർക്ക് 38 വയസ്സുവരെയും പട്ടിക വിഭാഗത്തിലുള്ളവർക്ക് 40 വയസ്സുവരെയും. അപേക്ഷിക്കാം. വിമുക്‌തഭടന്മാർക്കും എസ്ബിഐയിലെ പരിശീലനം നേടിയ അപ്രൻ്റീസുമാർക്കും നിയമാനുസൃതമായ ഇളവു ലഭിക്കും.

തിരഞ്ഞെടുപ്പിനുള്ള പരീക്ഷ ഘടന

പ്രിലിമിനറി, മെയിൻ, പ്രാദേശിക ഭാഷ പരിജ്‌ഞാനം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായുള്ള പരീക്ഷകളിലൂടെയാണ് ജോലിയിലേക്കുള്ള തിരഞ്ഞെടുപ്പ്. ഓൺലൈൻ ആയി നടക്കുന്ന പ്രിലിമിനറി, ഫൈനൽ പരീക്ഷകളുടെ ചോദ്യങ്ങൾ ഒബ്‌ജക്റ്റീവ് ടൈപ്പ് മാതൃകയിലായിരിക്കും. പ്രിലിമിനറി പരീക്ഷയുടെ ദൈർഘ്യം ഒരു മണിക്കൂർ. 100 മാർക്കിനുള്ള 100 ചോദ്യങ്ങൾ. ഇംഗ്ലീഷ് ഭാഷ (30 ചോദ്യങ്ങൾ), ന്യൂമറിക്കൽ എബിലിറ്റി (35ചോദ്യങ്ങൾ), റീസണിങ് എബിലിറ്റി (35ചോദ്യങ്ങൾ) എന്നിങ്ങനെ 20 മിനിറ്റ് വീതമുള്ള മൂന്നു ഭാഗങ്ങൾ. ഈ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് മെയിൻ പരീക്ഷ എഴുതാൻ അവസരം ലഭിക്കും.

മെയിൻ പരീക്ഷയുടെ ദൈർഘ്യം 2 മണിക്കൂർ 40 മിനിറ്റ്. 190 ചോദ്യങ്ങൾ. 200 മാർക്ക്. ജനറൽ - ഫിനാൻഷ്യൽ അവേർനസ്സ് (50 ചോദ്യങ്ങൾ - 50 മാർക്ക് - 35 മിനിറ്റ്), ജനറൽ ഇംഗ്ലീഷ് (40 ചോദ്യങ്ങൾ - 40 മാർക്ക് - 35 മിനിറ്റ്), റീസണിങ് എബിലിറ്റി ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് (50 ചോദ്യങ്ങൾ - 60 മാർക്ക് - 45 മിനിറ്റ്), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (50 ചോദ്യങ്ങൾ - 50 മാർക്ക് - 45 മിനിറ്റ്). രണ്ടു പരീക്ഷകൾക്കും ഓരോ തെറ്റുത്തരത്തിനും ചോദ്യത്തിനു നേരേയുള്ള മാർക്കിൻ്റെ 0.25 മാർക്ക് നെഗറ്റീവ് ആകും. മെയിൻ പരീക്ഷയിലെ ആകെ മാർക്കിൻ്റെ അടിസ്‌ഥാനത്തിലാണ് സിലക്ഷൻ ലിസ്‌റ്റ് തയാറാക്കുന്നത്. തുടർന്ന് ഉദ്യോഗാർത്ഥി അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ പ്രാദേശിക ഭാഷ പരിജ്‌ഞാന ടെസ്‌റ്റ് നടക്കും. 50 മാർക്ക്. ഇതിന് വിവരണാത്മക ചോദ്യങ്ങളും ഉണ്ടാകും. എസ്എസ്എൽസി/ഹയർ സെക്കണ്ടറി പരീക്ഷയിൽ പ്രസ്തുത ഭാഷ വിഷയം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഈ ടെസ്‌റ്റ് എഴുതേണ്ടതില്ല.

മറ്റു വിവരങ്ങൾ

പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക് കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ കേന്ദ്രങ്ങൾ ഉണ്ട്. മംഗളൂരു, ഉഡുപ്പി, കോയമ്പത്തൂർ, നാഗർകോവിൽ, തിരുനൽവേലി, സേലം, കവരത്തി തുടങ്ങിയ സ്‌ഥലങ്ങളിലും പരീക്ഷ എഴുതാം.

പ്രിലിമിനറി പരീക്ഷ സെപ്റ്റംബറിലും മെയിൻ പരീക്ഷ നവംമ്പറിലും നടക്കും. അപേക്ഷ ഫീസ് ജനറൽ/ പിന്നോക്കം/സാമ്പത്തിക പിന്നോക്കം ഉദ്യോഗാർത്ഥികൾക്ക് 750 രൂപ. മറ്റുള്ളവർക്ക് ഫീസ് ഇല്ല. : https://sbi.co.in/web/careers/current-openings ഫോൺ: 022/22820427 (രാവിലെ 11 മുതൽ 5 മണി വരെ ബാങ്ക് പ്രവൃത്തിദിനങ്ങളിൽ)

ഓൺലൈൻ അപേക്ഷിക്കേണ്ടതെങ്ങനെ?

  1. താഴെ നൽകിയ ജോബ് ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
  2. അക്കൗണ്ട് സൈൻ അപ് ചെയ്യുക
  3. അപേക്ഷ പൂർത്തിയാക്കുക
  4. ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  5. ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ഓഗസ്‌റ്റ് 26 


Official Website: https://sbi.co.in/


കൂടുതൽ വിവരങ്ങൾക്ക്: Recruitment of Junior Associates (Customer Support & Sales) (Advertisement No. CRPD/CR/2025-26/06)


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Recruitment of Junior Associates (Customer Support & Sales) (Advertisement No. CRPD/CR/2025-26/06)


പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

SBI Recruitment Kerala

Download Detiles 

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal