SSLC REVALUATION SCRUTINY PHOTOCOPY APPLICATION

SSLC REVALUATION SCRUTINY PHOTOCOPY APPLICATION STARTED

SSLC Revaluation

SSLC : REVALUATION ,SCRUTINY ,PHOTOCOPY ,അപേക്ഷ 


025 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോ കോപ്പി, സ്കൂട്ടിണി അപേക്ഷ.

Join Kerala Online Services Update Community Group

kerala csc group

2025 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്‌മപരിശോധന (സ്ക്രട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാർത്ഥികൾക്ക് ആയതിനുള്ള ഓൺലൈൻ അപേക്ഷകൾ ഔദ്യോഗിക വെബ്സൈറ്റായ https://sscexam.kerala.gov.in ൽ 12.05.2025 മുതൽ 17.05.2025 വൈകിട്ട് 4.00 മണി വരെ Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.


രജിസ്റ്റർ നമ്പറും, ജനനതീയതിയും നൽകുമ്പോൾ വിദ്യാർത്ഥിയുടെ വിവരങ്ങളും നിലവിലെ ഗ്രേഡ് വിവരങ്ങളും കാണാവുന്നതാണ്. അപേക്ഷയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ നൽകി സേവ് ചെയ്യുമ്പോൾ അപേക്ഷയിൽ സമർപ്പിച്ച വിവരങ്ങൾ കാണാവുന്നതും, ഒരിക്കൽ കൂടി പരിശോധിച്ച് തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ EDIT ബട്ടൺ ഉപയോഗിച്ച് വിവരങ്ങൾ തിരുത്താവുന്നതും അല്ലെങ്കിൽ Confirmation ചെയ്യാവുന്നതുമാണ്. ഈ രീതിയിൽ Final Confirmation നടത്തുമ്പോൾ ലഭ്യമാകുന്ന പ്രിൻ്റൗട്ടും അപേക്ഷാഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രഥമാദ്ധ്യാപകന് മെയ് 17-ന് വൈകുന്നേരം 5.00 മണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണ്. പ്രസ്‌തുത അപേക്ഷകൾ 19.05.2025 (2025 മെയ് 19) വൈകുന്നേരം 4.00 മണിക്കുമുമ്പ് പ്രഥമാദ്ധ്യാപകൻ Confirmation പൂർത്തീകരിക്കേണ്ടതാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 400/-രൂപ, ഫോട്ടോകോപ്പിക്ക് 200/-രൂപ സ്ക്രട്ടിണിക്ക് 50/-രൂപ നിരക്കിലാണ് ഫീസ് അടക്കേണ്ടത്. പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകളുടെ സ്കൂട്ടിണിക്കുവേണ്ടി പ്രത്യേകം അപേക്ഷ രജിസ്റ്റർ ചെയ്യേണ്ടതില്ല. പ്രഥമാദ്ധ്യാപകർ പരീക്ഷാർത്ഥികളിൽ നിന്നും ലഭിച്ച അപേക്ഷയുടെ പ്രിൻ്റൗട്ട് ഓൺലൈനിൽ വെരിഫൈ ചെയ്യേണ്ടതും ഫീസ് പണമായി സ്വീകരിച്ച് അരപക്ഷകർക്ക് രസീത് നൽകേണ്ടതുമാണ്. 17.05.2025-ന് വൈകിട്ട് 5.00 മണിയ്ക്ക് ശേഷം ലഭിക്കുന്നതും അപൂർണ്ണവുമായ വിവരങ്ങൾ അടങ്ങിയതുമായ അപേക്ഷകൾ യാതൊരുകാരണവശാലും പ്രഥമാദ്ധ്യാപകൻ സ്വീകരിക്കുവാൻ പാടുള്ളതല്ല. 


എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം


Step :01

  • കേരള എസ്എസ്എൽസി ബോർഡിന്റെ https://sscexam.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
  • വെബ്സൈറ്റ് ഓപ്പൺ ചെയ്യുമ്പോൾ SSLC Examination MARCH - REVALUATION REGISTRATION എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Step :02

  • ശേഷം വരുന്ന വിൻഡോയിൽ കൊടുത്തിരിക്കുന്ന ഡീറ്റെയിൽസ് ഫിൽ ചെയ്യുക. 
  • പിന്നീട് (Revaluation/Photocopy/Scrutiny Applications) എന്നതിൽ ആവശ്യമുള്ളത് സെലക്ട് ചെയ്യുക 
  • വിൻഡോയിൽ അപ്പോൾ അമൗണ്ട് ഓപ്ഷൻ വരും, അതിന് ശേഷം Submit Application എന്നതിൽ ക്ലിക്ക് ചെയ്യുക.

Step :03 

  • ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ട് എടുത്ത് വെക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 17.05.2025 -ന് വൈകിട്ട് 5.00 മണിയ്ക്ക് ശേഷം ലഭിക്കുന്നതും അപൂർണ്ണവുമായ വിവരങ്ങൾ അടങ്ങിയതുമായ അപേക്ഷകൾ യാതൊരുകാരണവശാലും പ്രഥമാദ്ധ്യാപകൻ സ്വീകരിക്കുവാൻ പാടുള്ളതല്ല.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.


കൂടുതൽ വിവരങ്ങൾക്ക് : SSLC Revaluation Scrutiny Photocopy Application


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Revaluation/Photocopy/Scrutiny Applications


SSLC Revaluation Kerala Poster

Download Detiles 


SSLC Revaluation Poster


Download Detiles 


പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

sslc revaluation malayalam poster

Download Detiles 

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal