AFZAL UL ULAMA (PRELIMINARY) 2025-26 APPLICATION - CALICUT UNIVERSITY
അഫ്സൽ ഉൽ ഉലമ (പ്രിലിമിനറി) കോഴ്‌സ് പ്രവേശനം 2025
കാലിക്കറ്റ് സർവ്വകലാശാല 2025-26 അധ്യയന വർഷത്തിലേക്കുള്ള അഫ്‌സൽ -ഉൽ -ഉലമ (പ്രിലിമിനറി ) കോഴ്സിലേക്കുള്ള (പ്ലസ് ടു ഹ്യൂമാനിറ്റീസ് തത്തുല്യ കോഴ്‌സ്) ഓൺലൈൻ റെജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാനതിയ്യതി 05.06.2025. അപേക്ഷ ഫീസ്
SC/ST 205/- രൂപ, മറ്റുള്ളവർ 495/- രൂപ ഓൺലൈൻ അപേക്ഷ സമർപ്പണത്തിൻ്റെ ആദ്യ ഘട്ടത്തിൽ CAP ID യും പാസ്സ്‌വേർഡും മൊബൈൽ ഫോണിൽ ലഭ്യമാക്കുന്നതിന് വേണ്ടി അപേക്ഷകർ Centralised Admission Process : Afzal - Ul - Ulama (Preliminary)l Ul Ulama (Preliminary)/ -Apply Now എന്ന ലിങ്കിൽ അവരുടെ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷൻ്റെ തുടക്കത്തിൽ മൊബൈൽ ഫോൺ നമ്പർ ശരിയായി നൽകാത്തതിനാൽ CAP ID, സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈൽ ഫോൺ നമ്പർ ഓ ടി പി (One Time Password) വെരിഫിക്കേഷൻ നടപ്പിലാക്കിയിട്ടുണ്ട്. ആയതിനാൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ അവരുടേതോ, അല്ലെങ്കിൽ രക്ഷിതാവിന്റെയോ മൊബൈൽ ഫോൺ നമ്പർ മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ സമയത്തു് നൽകാവൂ തുടർന്ന് മൊബൈൽ ഫോണിൽ ലഭിച്ച CAP ID യും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്‌തു അപേക്ഷ പൂർത്തീകരിക്കേണ്ടതാണ്. അപേക്ഷ ഫീസ് അടച്ചതിനു ശേഷം പ്രിൻ്റൗട്ട് എടുക്കേണ്ടതാണ്, പ്രിൻ്റൗട്ട് എടുക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാവുകയുള്ളു. ശേഷം എന്തെങ്കിലും തിരുത്തലുകൾ വരുത്തുന്നതിന് വേണ്ടി Edit സൗകര്യം ഉപയോഗിക്കുന്നവർ വീണ്ടും വിവരങ്ങൾ നൽകി അപേക്ഷ പൂർത്തീകരിച്ചു പുതിയ പ്രിൻ്റൗട്ട് എടുക്കേണ്ടതാണ്, അല്ലാത്ത പക്ഷം അലോട്ട്മെന്റ്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതാണ്. പ്രിൻ്റൗട്ട് സർവ്വകലാശാലയിലേക്ക് അയക്കേണ്ടതില്ല.
പ്രവേശന യോഗ്യത -
എസ്.എസ്.എൽ.സി. ടി.എച്ച്.എസ്. എൽ.സി. (കേരള സിലബസ്), സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. തുടങ്ങിയ സ്ക്രീമുകളിൽ പരീക്ഷ ജയിച്ചവർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും എസ്.എസ്.എൽ.സി.ക്ക് തുല്യമായ പരീക്ഷ വിജയിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാം. പൊതുപരീക്ഷയിലെ ഓരോ പേപ്പറിനും കുറഞ്ഞത് ഡി+ ഗ്രേഡോ തത്തുല്യമായ മാർക്കോ വാങ്ങി ഉന്നതപഠനത്തിനു യോഗ്യത നേടിയിരിക്കണം. എസ്.എസ്.എൽ.സി. പഴയ സ്ക്രീമിൽ പരീക്ഷ എഴുതിയവരുടെയും, ഗ്രേഡിങ് രീതിയിലുള്ള മൂല്യനിർണ്ണയം നിലവിലില്ലാത്ത മറ്റു സ്ക്രീമുകളിൽ പരീക്ഷ എഴുതിയവരുടേയും മാർക്കുകൾ ഗ്രേഡാക്കി മാറ്റിയ ശേഷമായിരിക്കും പ്രവേശനത്തിനു പരിഗണിക്കുന്നത്. കേരള സിലബസിനു പുറമെയുള്ള അപേക്ഷകർ വിവിധ വിഷയങ്ങളുടെ ഓരോ പേപ്പറിനും അതാത് ബോർഡുകൾ വിജയിക്കാൻ നിശ്ചയിച്ചിട്ടുള്ള മിനിമം മാർക്ക് നേടിയിരിക്കണം.
അപേക്ഷകർക്ക് 2025 ജൂൺ മാസം ഒന്നിന് പതിനഞ്ച് വയസ് പൂർത്തിയായിരിക്കണം. എന്നാൽ ഇരുപത് വയസ് കഴിയാൻ പാടില്ല. കേരളത്തിലെ പൊതുപരീക്ഷാ ബോർഡിൽ നിന്ന് എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. പരീക്ഷ വിജയിക്കുന്ന അപേക്ഷകർക്ക് കുറഞ്ഞ പ്രായപരിധിയില്ല. മറ്റു ബോർഡുകളുടെ പരിക്ഷകൾ വിജയിച്ച അപേക്ഷകർക്ക് കുറഞ്ഞ പ്രായപരിധിയിലും ഉയർന്ന പ്രായപരിധിയിലും ആറുമാസം വരെ ഇളവ് അനുവദിക്കുന്നതാണ്. കേരളത്തിലെ പൊതുപരീക്ഷ ബോർഡിൽ നിന്ന് എസ്.എസ്.എൽ.സി വിജയിച്ച അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയിൽ ആറുമാസം വരെ ഇളവ് അനുവദിക്കുന്നതാണ്. പട്ടിക ജാതി/പട്ടിക വർഗവിഭാഗത്തിൽപെട്ട അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയിൽ രണ്ടു വർഷം വരെ ഇളവ് അനുവദിക്കും. അന്ധരോ, ബധിരരോ, ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവരോ ആയവർക്ക് ഇരുപത്തിയഞ്ച് വയസ് വരെ അപേക്ഷിക്കാം.
രജിസ്ട്രേഷനും, പ്രവേശന വിഞ്ജാപനത്തിനും, പ്രോസ്പെക്ട്സിനും https://admission.uoc.ac.in കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജൂൺ 05
ഫോൺ : 0494 2407016, 2407017, 2660600
Official Website: https://admission.uoc.ac.in
കൂടുതൽ വിവരങ്ങൾക്ക്: Centralised Admission Process : Afzal - Ul - Ulama (Preliminary)
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Centralised Admission Process : Afzal - Ul - Ulama (Preliminary)
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."