CALICUT UNIVERSITY B.ED. ADMISSION REGISTRATION
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എഡ്. പ്രവേശനം രജിസ്ട്രേഷൻ
കാലിക്കറ്റ് സർവകലാശാല ബി.എഡ് 2026-27 പ്രവേശനത്തിനുള്ള ലേറ്റ് (വൈകിയ) രജിസ്ട്രേഷനും അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള വിൻഡോയും 2026 ജൂലൈ 16 വരെ.
കാലിക്കറ്റ് സർവ്വകലാശാല 2026-27 അധ്യയന വർഷത്തിലേക്കുള്ള ബി.എഡ്. & ബി.എഡ്. സ്പെഷ്യൽ എഡ്യൂക്കേഷൻ പ്രവേശനത്തിനുള്ള ലേറ്റ് (വൈകിയ) രജിസ്ട്രേഷനും അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള വിൻഡോയും 2026 ജൂലൈ 16 വരെ
അപേക്ഷകർ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മാർക്ക്/ഗ്രേഡ്, NSS NCC തുടങ്ങിയ വെയിറ്റേജ്, നോൺ-ക്രീമിലെയർ, സംവരണ വിവരങ്ങൾ എന്നിവ കൃത്യ മാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമേ എസ്.ഇ.ബി.സി. സംവരണം ലഭിക്കുകയുള്ളൂ. എസ്.ഇ.ബി.സി സംവരണത്തിന് അർഹരായവർ (ഇ.ടി.ബി., മുസ്ലീം, ഒ.ബി.എച്ച്., ധീവര, വിശ്വകർമ്മ, ഒ.ബി.എക്സ്., എൽ.സി., കുടുംബി തുടങ്ങിയവർ) രജിസ്ട്രേഷൻ സമയത്ത് Non Creamy Layer - YES എന്ന് നൽകണം. സംവരണാനുസൃതം പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവരും മറ്റു പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെടാത്തതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ വിഭാഗം (EWS) അർഹരായവർ പ്രാസ്പക്ടസിൽ നൽകിയിരിക്കുന്ന മാതൃകയിലുള്ള സർട്ടിഫിക്കറ്റ് പ്രവേശന സമയത്ത് ഹാജരാക്കേണ്ടതാണ്. ഭിന്നശേഷി, കമ്മ്യൂണിറ്റി, സ്പാർട്ട്സ്, ഡിഫൻസ്, ടീച്ചേർസ് എന്നീ റിസെർവഷനിൽ പ്രവേശനത്തിന് ഓൺലൈൻ അലാട്ട്മെന്റ്റ് ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതാത് കോളേജിലേക്ക് നൽകുന്നതും കോളേജ് പ്രസ്തുത റാങ്ക് ലിസ്റ്റിൽ നിന്നും പ്രവേശനം നടത്തുന്നതുമാണ്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്ഔട്ട് യൂണിവേഴ്സിറ്റിയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല. എന്നാൽ അഡ്മിഷൻ ലഭിക്കുന്ന അവസരത്തിൽ അപേക്ഷയുടെ പ്രിന്റ്ഔട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതാത് കാളേജുകളിൽ സമർപ്പി ക്കേണ്ടതാണ്. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (ജനറൽ, മാനേജ് മെന്റ്റ്, കമ്മ്യൂണിറ്റി ക്വാട്ട, സ്പാർട്ട്സ്, ഭിന്നശേഷി വിഭാഗക്കാർ, വിവിധ സംവരണം വിഭാഗക്കാർ ഉൾപ്പെടെ ) ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 ജൂൺ 03
Official Website: https://admission.uoc.ac.in
കൂടുതൽ വിവരങ്ങൾക്ക്: Calicut University B.Ed
ഫോൺ : 0494 2660600, 2407016, 2407017.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജ് ലിസ്റ്റ്: Calicut University College List
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply Calicut University B.Ed
JOIN eSevakan Whatsapp Update
DEGREE DATA COLLECTION FORM MALAYALAM
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."










