KERALA TEACHER ELIGIBILITY TEST – SERVICE TEACHERS

KERALA TEACHER ELIGIBILITY TEST – SERVICE TEACHERS ONLY

Kerala Teacher Eligibility Test

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്‌ (KTET) - സർവീസ് അധ്യാപകർക്ക് മാത്രം

കെ-ടെറ്റ് പരീക്ഷ ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 21/03/2026 വരെ ദീർഘിപ്പിച്ച്' നൽകുന്നു. കൂടാതെ നിലവിൽ ജോലി ചെയ്യുന്ന സർക്കാർ/എയ്‌ഡഡ് സ്‌കൂളുകളിലെ പ്രമോഷൻ ലഭിയ്ക്കേണ്ട അധ്യാപകർക്ക് കൂടി പ്രസ്തുത കാറ്റഗറിയിൽ കെ-ടെറ്റ് എഴുതാവുന്നതാണ് എന്ന് അറിയിക്കുന്നു.

അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് https://ktet.kerala.gov.in/ ലെ CANDIDATE LOGIN വഴി തിരുത്തലുകളും നടത്താം. അപേക്ഷ പരിപൂർണ്ണമായി സമർപ്പിച്ച എല്ലാവരും ആപ്ലിക്കേഷൻ നമ്പറും ഐഡിയും നൽകി CANDIDATE LOGIN ചെയ്ത് നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും APPLICATION EDIT ലിങ്കിലൂടെ പരിശോധിക്കണം. നിർദ്ദിഷ മാതൃകയിലുള്ള ഫോട്ടോ ഉൾപ്പെടുത്തുന്നത് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുളള ലാംഗ്വേജ്, ഓപ്ഷണൽ സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർത്ഥികളുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയും തിരുത്താം.

സർക്കാർ/എയ്‌ഡഡ് സ്‌കൂളുകളിൽ നിയമിക്കപ്പെട്ട് സേവനത്തിൽ തുടരുന്ന അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത നേടുന്നതിന് പ്രത്യേക പരീക്ഷകൾ 2023, 2025 വർഷങ്ങളിൽ നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായി സംസ്ഥാനത്തെ സർക്കാർ/ എയ്‌ഡഡ് സ്‌കൂളുകളിൽ 2025-26 അധ്യയന വർഷം വരെ നിയമനം ലഭിച്ച അധ്യാപകർക്കും, ബൈട്രാൻസ്‌ഫർ പ്രമോഷൻ ലഭിക്കേണ്ട അനധ്യാപക ജീവനക്കാർക്കും അതാത് കാറ്റഗറിയിലുള്ള കെ-ടെറ്റ് യോഗ്യത നേടുന്നതിന് 2026 ഫെബ്രുവരിയിൽ പ്രത്യേക പരീക്ഷ നടത്തുന്നതിന് അനുമതി നൽകി മേൽ സൂചന (12) ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിൻ്റെ അടിസ്ഥാനത്തിലാണ് ഈ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.

2009-6 വിദ്യാഭ്യാസ അവകാശ നിയമം (ആർ.ടി.ഇ.ആക്ട്) അധ്യാപകരുടെ നിയമനകാര്യത്തിൽ നിലവാരം ഉറപ്പുവരുത്തുന്നതിന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അധ്യാപകരായി നിയമിക്കപ്പെടുന്ന വ്യക്തികൾക്ക് അധ്യയനത്തിൻ്റെ എല്ലാ നിലയിലുമുള്ള വെല്ലുവിളികളെ സമർത്ഥമായി നേരിടുവാനുള്ള അത്യാവശ്യ അഭിരുചിയും കഴിവും ഉണ്ടാകേണ്ടതുണ്ട്. കേരളത്തിൽ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ തലങ്ങളിൽ അധ്യാപകരായി നിയമിക്കപ്പെടാനുള്ള നിലവാരം നിർണ്ണയിക്കുന്നതിനായി നടത്തപ്പെടുന്ന യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ്.

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2026 മാർച്ച് 21

Official Website: https://ktet.kerala.gov.in/

കൂടുതൽ വിവരങ്ങൾക്ക്: KTET Notification


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്:
KTET Website

പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്


Ktet exam malayalam poster


Download Detiles 


പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്


KTET November 2024 Malayalam Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal