AIRPORTS AUTHORITY OF INDIA RECRUITMENT -MALAYALAM
എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ്
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) - ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) റിക്രൂട്ട്മെന്റ്.
ഭാരത സർക്കാരിൻ്റെ പൊതുമേഖലാ സ്ഥാപനമായ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI), ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തസ്തികയിലേക്ക് യോഗ്യരായ ഇന്ത്യൻ പൗരന്മാരിൽ നിന്ന് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.
പരസ്യ നമ്പർ : 02/2025/CHQ
ആകെ ഒഴിവുകൾ : 309
(UR-125, OBC(NCL)-72, EWS-30, SC-55, ST-27).
ഒഴിവുകളുടെ എണ്ണം താൽക്കാലികമാണ്.
വിദ്യാഭ്യാസ യോഗ്യത : ഫിസിക്സും മാത്തമാറ്റിക്സും വിഷയങ്ങളായുള്ള റെഗുലർ ഫുൾ ടൈം സയൻസ് ബിരുദം (3 വർഷം) (B.Sc) അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഫിസിക്സും മാത്തമാറ്റിക്സും ഒരു സെമസ്റ്ററിൽ പഠിച്ച് നേടിയ റെഗുലർ ഫുൾ ടൈം എഞ്ചിനീയറിംഗ് ബിരുദം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നിർബന്ധമാണ് (10-ാം ക്ലാസ്സിലോ 12-ാം ക്ലാസ്സിലോ ഒരു വിഷയമായി പഠിച്ച് പാസായിരിക്കണം).
പ്രായപരിധി : 24.05.2025 തീയതിയിൽ പരമാവധി 27 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് ചട്ടങ്ങൾക്കനുസൃതമായി പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
ശമ്പള സ്കെയിൽ : രൂ. 40000-3%-140000 (IDA) [ഗ്രൂപ്പ്-ബി: ഇ-1 ലെവൽ], ഏകദേശം സി.ടി.സി പ്രതിവർഷം 13 ലക്ഷം രൂപ.
അപേക്ഷിക്കേണ്ട തീയതികൾ :
അപേക്ഷ ആരംഭിക്കുന്ന തീയതി: 25.04.2025, അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 24.05.2025
അപേക്ഷാ ഫീസ് : രൂ. 1000/- (SC/ST/PwBD/വനിതകൾ/AAI അപ്രന്റീസുകൾ എന്നിവർക്ക് ഫീസ് ബാധകമല്ല.)
അപേക്ഷ
- ഔദ്യോഗിക വെബ്സൈറ്റായ https://www.aai.aero/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
- ഔദ്യോഗിക വെബ്സൈറ്റായ https://www.aai.aero/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 മെയ് 24
Official Website : https://www.aai.aero/
കൂടുതൽ വിവരങ്ങൾക്ക്: Advertisement No. 02/2025/CHQ
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply AIR TRAFFIC CONTROL Recruitment
Official Website : https://www.aai.aero/
കൂടുതൽ വിവരങ്ങൾക്ക്: Advertisement No. 02/2025/CHQ
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply AIR TRAFFIC CONTROL Recruitment
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."