SNEHAPOORVAM SCHEME

SNEHAPOORVAM SCHOLARSHIP MALAYALAM

Snehapoorvam scheme Malayalam

ധനസഹായം : സ്‌നേഹപൂർവ്വം പദ്ധതിയിൽ അപേക്ഷിക്കാം

സ്നേഹപൂർവ്വം സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ 30 വരെ നീട്ടി.   

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന ‘സ്നേഹപൂർവ്വം’ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം / പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 2024-25 അധ്യയന വർഷത്തെ അപേക്ഷകൾ വിദ്യാർഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30. 

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/ പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്നേഹപൂർവ്വം പദ്ധതി പ്രകാരം 2024-25 അദ്ധ്യയന വർഷത്തെ അപേക്ഷകൾ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈൻ ആയി 14/03/2025 മുതൽ സമർപ്പിക്കാവുന്നതാണ്. ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈൻ ആയി അ‌പ്ലോഡ് ചെയ്യേണ്ടതാണ്. സ്ഥാപന മേധാവികൾ മുഖേനയല്ലാതെ അപേക്ഷകൾ നേരിട്ടയയ്ക്കുന്ന യാതൊരു കാരണവശാലും ആനുകൂല്യത്തിനായി പരിഗണിക്കുന്നതല്ല. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 10.04.2025 ആകുന്നു.   

സ്നേഹപൂർവം സ്കോളർഷിപ്പ്     

മാതാവോ പിതാവോ രണ്ടു പേരുമോ  മരണപ്പെട്ട കുട്ടികൾക്ക്  കേരള സർക്കാരിന്റെ സാമൂഹ്യ | l സുരക്ഷ മിഷൻ വഴി നൽകുന്ന സ്‌കോളർഷിപ്പ് ആണ് സ്നേഹപൂർവ്വം

  • ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓരോ വർഷവും വർഷം 3000 രൂപ ലഭിക്കും
  •  ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓരോ വർഷവും  5000 രൂപ  ലഭിക്കും
  •  പ്ലസ്‌ വൺ, പ്ലസ്‌ ടു കുട്ടികൾക്ക് ഓരോ വർഷവും 7500 രൂപ ലഭിക്കും
  •  ഡിഗ്രിയ്ക്ക് പഠിക്കുന്ന കുട്ടികൾക്ക് ഓരോ വർഷവും 10,000 രൂപയും ലഭിക്കും

കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം വഴിയാണ്  അപേക്ഷ നൽകേണ്ടത്

സ്കൂളിൽ /കോളേജിൽ നൽകേണ്ടത്

1. അപേക്ഷ ഫോറം

2. കുട്ടിയുടെ ആധാർ കാർഡിന്റെ കോപ്പി

3. മരണമടഞ്ഞ രക്ഷിതാവിന്റെ മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി

4. കുട്ടിയും  ജീവിച്ചിരിക്കുന്ന രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിന്റെ കോപ്പി

( ഓർക്കുക ജോയിന്റ് അക്കൗണ്ട്  തന്നെ വേണം   സിംഗിൾ അക്കൗണ്ട് പറ്റില്ല  ബാങ്കിൽ ചിലപ്പോൾ സിംഗിൾ അക്കൗണ്ട് മതി എന്ന്  പറഞ്ഞാൽ  സ്നേഹപൂർവ്വം സ്‌കോളർഷിപ്പിന് വേണ്ടിയാണ് എന്ന് പ്രത്യേകം പറയണം  )

5. റേഷൻ കാർഡ് BPL ആണെങ്കിൽ അതിന്റെ കോപ്പി മതിയാകും  പിന്നെ വരുമാന സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല

കാർഡ് APL ആണെങ്കിൽ വില്ലേജ് ഓഫീസിൽ നിന്ന് വാങ്ങുന്ന വരുമാന സർട്ടിഫിക്കറ്റ്

(ഗ്രാമ പ്രദേശങ്ങളിൽ  20,000 രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ്/നഗരപ്രദേശമാണെങ്കിൽ 22,375 രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ് )

(ഓൺലൈൻ വഴി അപേക്ഷിച്ച ശേഷം വില്ലേജ് ഓഫീസിൽ പോയി സ്നേഹപൂർവ്വം സ്‌കോളർഷിപ്പിന് വേണ്ടിയാണെന്ന് പ്രത്യേകം പറയണം . കാരണം മിക്ക സ്ക്കോളർഷിപ്പിനും 1 ലക്ഷം മുതൽ  2.5 ലക്ഷം വരെയൊക്കെ ആണ് വരുമാന പരിധി.  നേരിട്ട് പറഞ്ഞില്ല എങ്കിൽ മുകളിൽ പറഞ്ഞിരിക്കുന്ന വരുമാന പരിധിയിൽ  താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ് കിട്ടിയെന്ന് വരില്ല . അപ്പോൾ പിന്നെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാനും കഴിയില്ല  )

ഇത്രയും കാര്യങ്ങൾപഠിക്കുന്ന സ്‌കൂളിന്റെ / കോളേജിന്റെ  സ്ഥാപന മേധാവിയ്ക്ക്  സമർപ്പിക്കണം

സ്‌കോളർഷിപ്പ്  ഓൺലൈൻ ആയി ചെയ്യേണ്ടത് വിദ്യാഭ്യാസ സ്ഥാപനം ആണ്.

 സ്നേഹപൂർവ്വം സ്‌കോളർഷിപ്പ് അക്ഷയ വഴിയോ മറ്റു ജന സേവന കേന്ദ്രങ്ങൾ വഴിയോ ചെയ്യാൻ കഴിയില്ല

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഏപ്രിൽ 30

Official Website : http://kssm.ikm.in/


ടോൾഫ്രീ നമ്പർ 1800-120-1001

സ്‌കോളർഷിപ്പ്  ഓൺലൈൻ ആയി ചെയ്യേണ്ടത് വിദ്യാഭ്യാസ സ്ഥാപനം ആണ്.

പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്

Snehapoorvam Scholarship Malayalam Poster

Download Detiles 

പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്

Snehapoorvam Scholarship poster

Download Detiles 

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal