RECRUITMENT OF WOMEN MILITARY POLICE MALAYALAM
വനിത മിലിട്ടറി പൊലീസ് റിക്രൂട്ട്മെന്റ്
ആർമി അപേക്ഷകൾ ഏപ്രിൽ 25 നീട്ടിയിട്ടുണ്ട്.
അവിവാഹിതരായ വനിതകൾക്ക് അഗ്നിവീർ ജനറൽ ഡെപ്യൂട്ടി (വനിത മിലിട്ടറി പൊലീസ്) റിക്രൂട്ട്മെന്റിൽ പങ്കെടുക്കാം. ബാംഗ്ലൂർ മേഖലാ റിക്രൂട്ടിങ് ഓഫിസ് ഇതിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. വിജ്ഞാപനം https://www.joinindianarmy.nic.in/ -ൽ ലഭിക്കും. ഓൺലൈനിൽ ഏപ്രിൽ 10 വരെ രജിസ്റ്റർ ചെയ്യാം. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ സ്ഥിരതാമസമുള്ളവർക്കാണ് അവസരം.
യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ മൊത്തം 45 ശതമാനം (ഓരോ വിഷയത്തിനും 33 ശതമാനം മാർക്കിൽ കുറയരുത്) മാർക്കോടെ പാസായിരിക്കണം. തത്തുല്യ ഗ്രേഡ് ഉള്ളവരെയും പരിഗണിക്കും. ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഡ്രൈവർ തെരഞ്ഞെടുപ്പിന് മുൻഗണന. പ്രായപരിധി പതിനേഴര-21 വയസ്സ്. പ്രതിരോധസേനയിൽ മരണമടഞ്ഞ ജീവനക്കാരുടെ വിധവകൾക്ക് 30 വയസ്സുവരെയാകാം.
വിധവകൾക്കും നിയമപരമായി വിവാഹബന്ധം വേർപെടുത്തി കുട്ടികളിലാത്തവർക്കും അപേക്ഷിക്കാം. പുനർവിവാഹം ചെയ്തവരാകരുത്. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. 2004 ഒക്ടോബർ ഒന്നിനും 2008 ഏപ്രിൽ ഒന്നിനും മധ്യേ ജനിച്ചവരാകണം. 162 സെ.മീറ്റർ ഉയരവും അഞ്ചു സെ.മീറ്ററിൽ കുറയാതെ നെഞ്ച് വികസനശേഷിയുമുണ്ടായിരിക്കണം.
വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും വിജ്ഞാപനത്തിലുണ്ട്. അപേക്ഷ/പരീക്ഷ ഫീസ് 250 രൂപ. വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ചുവേണം രജിസ്റ്റർ ചെയ്യേണ്ടത്. കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, കായികക്ഷമത പരീക്ഷ അടക്കമുള്ള റിക്രൂട്ട്മെന്റ് റാലി, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാലുവർഷത്തേക്കാണ് നിയമനം.
അപേക്ഷ
അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഏപ്രില്‍ 25
Official Website : https://www.joinindianarmy.nic.in/
കൂടുതൽ വിവരങ്ങൾക്ക്: Invites Online Applications From Unmarried Female Candidates For Selection Test For Agniveer General Duty Intake For Recruiting Year 2025-26 Under Agnipath Scheme
How to Register & Apply (English) Video
ഫോണ്‍: 0495 2383953
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Indian Army Online Application Portal for Recruitment
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."