PROPERTY TAX NEWS

PROPERTY UPDATE TAX NEWS









Property Tax News

വസ്തുനികുതി കുടിശ്ശികയുടെ പിഴപ്പലിശ 2026 മാർച്ച് 31 വരെ ഒഴിവാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടയ്‌ക്കേണ്ട വസ്തുനികുതി കുടിശ്ശികയുടെ പിഴപ്പലിശ 2026 മാർച്ച് 31 വരെ ഒഴിവാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട വസ്തുനികുതി കുടിശ്ശികയുടെ പിഴപ്പലിശ 2026 മാർച്ച് 31 വരെ ഒഴിവാക്കിയതായി തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി അറിയിച്ചു. പിഴപ്പലിശ ഉൾപ്പെടെ നികുതി അടച്ചവർക്ക് പിഴപ്പലിശയ്ക്ക് തുല്യമായ തുക അടുത്ത വർഷത്തെ നികുതിയിൽ വരവ് ചെയ്തുനൽകും. പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായ ഒരു തീരുമാനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മാർച്ച് 31നകം നികുതിയും കുടിശ്ശികയും അടച്ച് ഈ ആനുകൂല്യം പരമാവധി പേർ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. കെ സ്മാർട്ട് നടപ്പിലാക്കി കെട്ടിടങ്ങളുടെ നികുതി കൃത്യമായും സുതാര്യമായും നിർണയിക്കാനും, ലോകത്ത് എവിടെയിരുന്നും ഏത് സമയത്തും അടയ്ക്കാനും നിലവിൽ സംവിധാനമുണ്ട്. മാത്രമല്ല ഏപ്രിൽ മാസത്തിൽ മുൻകൂറായി അതാത് വർഷത്തെ നികുതി ഒടുക്കിയാൽ 5% നികുതിയിളവും സർക്കാർ നൽകുന്നുണ്ട്. ഈ നടപടികളിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നികുതി വരുമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു



കൂടുതൽ വിവരങ്ങൾക്ക്:


ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Property Tax Ksmart (Municipality / Corporation / Panchayat)


പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

Property tax Malayalam Poster


Land Tax Payment Malayalam Poster


Building Tax Malayalam Poster


Building Tax Payment Malayalam poster csc


ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal