CUSAT COMMON ADMISSION TEST CAT APPLICATION MALAYALAM
കുസാറ്റ് കോമൺ അഡ്മിഷൻ ടെസ്റ്റ് 2025 അപേക്ഷ
CAT 2025 ഓൺലൈൻ രജിസ്‌ട്രേഷനുള്ള അവസാന തീയതി 2025 മാർച്ച് 23 വരെ നീട്ടി
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വിവിധ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശനപരീക്ഷ (CAT 2025) മെയ് 10, 11, 12 തീയതികളിൽ നടക്കും.
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലേക്കുള്ള (CUSAT) വിവിധ പ്രവേശന പരീക്ഷകളിൽ പ്രധാനപ്പെട്ട ഒന്നാണ് കുസാറ്റ് കോമൺ അഡ്മിഷൻ ടെസ്റ്റ് (CUSAT CAT).
കുസാറ്റ് ക്യാറ്റ് 2025: വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷയാണിത്. എഞ്ചിനീയറിംഗ്, സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്, ലോ, മെഡിക്കൽ സയൻസസ് തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്ക് ഈ പരീക്ഷയിലൂടെ പ്രവേശനം നേടാം.
ഓരോ കോഴ്സിനും യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ രീതി എന്നിവയിൽ മാറ്റങ്ങളുണ്ടാകാം
പ്രോഗ്രാമുകൾ
▪️ബിടെക്
▪️ഇന്റഗ്രേറ്റഡ് എംഎസ്സി
▪️ബികോം എൽഎൽബി
▪️ബിബിഎ എൽഎൽബി
▪️മൂന്നു വർഷ എൽഎൽബി
▪️എൽഎഎം
▪️ ബിവോക്
▪️എംഎസ്സി
▪️എംഎ
▪️എംസിഎ
▪️എംബിഎ
▪️എംഎഫ്എസ്സി
▪️എംവോക്
പ്രവേശനം 5 തരം മുഖ്യമായും അഞ്ചു രീതികളിലാണ് പ്രവേശനം
1) സർവകലാശാല നടത്തുന്ന ഓൺലൈൻ കോമൺ അഡ്മിഷൻ ടെസ്റ്റ് (കുസാറ്റ്–ക്യാറ്റ് 2025).
2) ഡിപ്പാർട്‌മെന്റൽ അഡ്‌മിഷൻ ടെസ്‌റ്റ് (DAT): പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ, ഡിപ്ലോമ, സർട്ടിഫിക്കറ്റ്, ഗേറ്റ് സ്കോറില്ലാത്തവരുടെ എംടെക് എന്നീ പ്രോഗ്രാമുകൾക്ക് അതതു വകുപ്പുകളിൽ
3) ബിടെക് ലാറ്ററൽ എൻട്രി ടെസ്‌റ്റ് (LET)
4) എംബിഎയ്‌ക്ക് ഐഐഎം ക്യാറ്റ് (2024 നവംബർ) / ശേഷം) എന്നിവയിലൊന്നു നിർബന്ധം.
5) സിയുഇടി പിജി ഡിപ്പാർട്മെന്റൽ ടെസ്റ്റ് യൂണിവേഴ്സിറ്റിയിൽ മാത്രം.
മറ്റുള്ളവയ്ക്ക് കേരളത്തിലെ എല്ലാ ജില്ലങ്ങളിലും കേരളത്തിനു പുറത്തെ വിവിധ നഗരങ്ങളിലും പരീക്ഷാകേന്ദ്രമുമുണ്ട്. കേരളത്തിലെ പട്ടികവിഭാഗക്കാർക്കു പല പ്രോഗ്രാമുകൾക്കും യോഗ്യതാപരീക്ഷയിൽ പാസ്മാർക്ക് മതി. ക്രീമിലെയറിൽപ്പെടാത്ത പിന്നാക്കവിഭാഗക്കാർക്ക് പൊതുവേ 5% മാർക്കിളവുണ്ട്. കൂസാറ്റ് ടെസ്റ്റിൽ റാങ്കുള്വർക്ക് ഓപ്ഷൻ റജിസ്ട്രേഷൻ സമയത്ത് സ്വന്തം മുൻഗണനാക്രമമനുസരിച്ച് പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാം.
ഓൺലൈനിൽ അപേക്ഷകൾ സമർപ്പിക്കേണ്ട വിധം
അപേക്ഷാഫീ കുസാറ്റ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പ്രോഗ്രാമുകളെ 19 കോഡുകളായി വിഭജിച്ചിട്ടുണ്ട്.
പ്രോസ്പെക്ടസിന്റെ 71–73 പേജുകൾ നോക്കി കോഡുകൾ മനസ്സിലാക്കാം. ഉദാഹരണത്തിന് 5–വർഷ എൽഎൽബിക്ക് ടെസ്റ്റ് കോഡ് 201. അപേക്ഷിക്കുന്ന പ്രോഗ്രാമുകൾ അടിസ്ഥാനമാക്കിയാണ് അപേക്ഷാഫീ.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 മാർച്ച് 13
Official Website : https://admissions.cusat.ac.in/
കൂടുതൽ വിവരങ്ങൾക്ക്: CAT - UG and PG Application Prospectus 2025
ഫോൺ : +91 484 2577100, +91 484 2577159
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: CUSAT CAT Candidate Registration
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."