BANK OF BARODA RECRUITMENT

JOB VACANCY IN BANK OF BARODA

Bank Of Baroda Recruitment

ബാങ്ക് ഓഫ് ബറോഡയില്‍ ജോലി

ക്രെഡിറ്റ് അനലിസ്റ്റ് മുതൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വരെയുള്ള വിഭാഗങ്ങളിൽ ആണ് ഒഴിവുകൾ. ബന്ധപ്പെട്ട മേഖലകളിൽ പ്രവൃത്തി പരിചയം ആവശ്യമാണ്. രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ വിവിധ തസ്തികകളിലായി സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 150 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്രെഡിറ്റ് അനലിസ്റ്റ് മുതൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വരെയുള്ള വിഭാഗങ്ങളിൽ ആണ് ഒഴിവുകൾ. ബന്ധപ്പെട്ട മേഖലകളിൽ പ്രവൃത്തി പരിചയം ആവശ്യമാണ്. മികച്ച ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും ലഭിക്കും. വിശദമായി പരിശോധിക്കാം.

തസ്തികകളും ഒഴിവുകളും:

  • മാനേജർ – ക്രെഡിറ്റ് അനലിസ്റ്റ്: 4 ഒഴിവ്
  • സീനിയർ മാനേജർ – ക്രെഡിറ്റ് അനലിസ്റ്റ്: 38 ഒഴിവ്
  • ചീഫ് മാനേജർ – ക്രെഡിറ്റ് അനലിസ്റ്റ്: 1 ഒഴിവ്
  • സീനിയർ മാനേജർ – C&IC റിലേഷൻഷിപ്പ്: 36 ഒഴിവ്
  • ചീഫ് മാനേജർ – C&IC റിലേഷൻഷിപ്പ്: 7 ഒഴിവ്
  • വൈസ് പ്രസിഡന്റ് – റിലേഷൻഷിപ്പ് ഹെഡ്: 3 ഒഴിവ്
  • ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് : 14 ഒഴിവ്
  • അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് II : 37 ഒഴിവ്
  • അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് I–വിവിധ വിഭാഗങ്ങൾ: 11 ഒഴിവ്

യോഗ്യത:

ബിരുദം, ഫിനാൻസിൽ പി.ജി ഡിഗ്രി/ഡിപ്ലോമ, എംബിഎ, പി.ജി.ഡി.എം, സി.എ, സി.എം.എ, സി.എസ്, സി.എഫ്.എ തുടങ്ങിയ യോഗ്യതകൾ വിവിധ തസ്തികകൾക്കനുസരിച്ച് ആവശ്യമാണ്. ബന്ധപ്പെട്ട ബാങ്കിംഗ്, ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ, എൻ.ബി.എഫ്.സി മേഖലകളിൽ 3 വർഷം മുതൽ 15 വർഷം വരെ പ്രവൃത്തിപരിചയം വേണം.

പ്രായപരിധി:

തസ്തിക അനുസരിച്ച് 25 മുതൽ 52 വയസ്സ് വരെയാണ് പ്രായപരിധി.

ശമ്പളം

  • തസ്തിക അനുസരിച്ച് മികച്ച ശമ്പളമാണ് ലഭിക്കുക. ഏറ്റവും കുറഞ്ഞ ശമ്പളം മാനേജർ – ക്രെഡിറ്റ് അനലിസ്റ്റ് (MMG/S-II) തസ്തികയ്ക്കാണ്.
  • അലവൻസുകൾ ഉൾപ്പെടെ ഏകദേശം പ്രതിമാസം 80,000 മുതൽ 1 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കാം.
  • ഏറ്റവും ഉയർന്ന ശമ്പളം വൈസ് പ്രസിഡന്റ് – റിലേഷൻഷിപ്പ് ഹെഡ് തസ്തികയ്ക്കാണ്.
  • പരിചയവും ആനുകൂല്യങ്ങളും ഉൾപ്പെടെ പ്രതിമാസം ഏകദേശം 1.5 ലക്ഷം മുതൽ 2.5 ലക്ഷത്തിലധികം രൂപ വരെ ശമ്പളം ലഭിക്കാനുള്ള സാധ്യതയുണ്ട്.
  • വിവിധ തസ്തികകളിൽ ശമ്പളവും ആനുകൂല്യങ്ങളും ബാങ്കിന്റെ ചട്ടങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടും.

ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം 

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.bankofbaroda.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 ജൂലൈ 6

Official Website : https://www.bankofbaroda.in/

കൂടുതൽ വിവരങ്ങൾക്ക് :  Bank Of Baroda Recruitment Website


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Bank Of Baroda Recruitment Website

പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്


Bank Of Baroda Job Malayalam Poster

Download Detiles 

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal