CISF RECRUITMENT

CISF RECRUITMENT CISF JOBS MALAYALAM

CISF Jobs Malayalam

CISF റിക്രൂട്ട്മെൻ്റ്

സി.ഐ.എസ്.എഫ്.: 1161 കോൺസ്റ്റബിൾ/ ട്രേഡ്സ്‌മാൻ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സി.ഐ.എസ്.എഫ്.) കോൺസ്റ്റബിൾ/ട്രേഡ്സ്‌മാൻ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിന് അപേക്ഷിക്കാം.

1161 ഒഴിവുണ്ട്. ഇതിൽ 103 ഒഴിവിൽ വനിതകൾക്ക് മുൻഗണനയുണ്ടാവും.

ട്രേഡുകളും ഒഴിവും: കുക്ക്-493, കോബ്ലർ-9, ടെയ്‌ലർ-23, ബാർബർ-199, വാഷർമാൻ-262, സ്വീപ്പർ-152, പെയിന്റർ-2, കാർപ്പെന്റർ-9, ഇലക്‌ട്രീഷ്യൻ-4, മാലി-4, വെൽഡർ-1, ചാർജ് മെക്കാനിക്-1, മോേട്ടാർ പമ്പ് അറ്റെൻഡന്റ്-2. ഒഴിവുകൾ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് പട്ടിക കാണുക.

വിദ്യാഭ്യാസയോഗ്യത: പത്താംക്ലാസ് വിജയം/ തത്തുല്യം. സ്വീപ്പർ ഒഴികെയുള്ള ട്രേഡുകളിൽ ഐ.ടി.ഐ.ക്കാർക്ക് മുൻഗണന ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം നേടിയതായിരിക്കണം യോഗ്യത.

പ്രായം: 2025 ഓഗസ്റ്റ് ഒന്നിന് 18-23 വയസ്സ്. അപേക്ഷകർ 02.08.2002-ന് മുൻപോ 01.08.2007-ന് ശേഷമോ ജനിച്ചവരാവാൻ പാടില്ല. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

തസ്തികയുടെ പേര്  : സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സി.ഐ.എസ്.എഫ്.) കോൺസ്റ്റബിൾ/ട്രേഡ്സ്‌മാൻ 

ഒഴിവുകളുടെ എണ്ണം : 1161

ജോലി സ്ഥലം :  All Over India

ജോലിയുടെ ശമ്പളം :  Rs.21,700-69,100/-

പ്രായപരിധി :   18 - 23 വയസ്സ് (നിയമ പ്രകാരം ബാധകമായ പ്രായ ഇളവ് ബാധകം)

എങ്ങനെ അപേക്ഷിക്കാം
  1. ഔദ്യോ​ഗിക വെബ്സൈറ്റായ https://cisfrectt.cisf.gov.in/ സന്ദർശിക്കുക
  2. ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  3. ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  4. അക്കൗണ്ട് സൈൻ അപ് ചെയ്യുക
  5. അപേക്ഷ പൂർത്തിയാക്കുക
  6. ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  7. ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
കാറ്റഗറിഅപേക്ഷ ഫീസ്
മറ്റുള്ളവർRs.100/-
SC, ST, ExSMNIL

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഏപ്രിൽ 3

Official Website : https://cisfrectt.cisf.gov.in/


കൂടുതൽ വിവരങ്ങൾക്ക് : Notification for recruitment of Constable/Tradesman in CISF - 2024 (English)


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: CISF Recruitment Portal

CISF Constable Recruitment Malayalam Poster


പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്


CISF Jobs Malayalam Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal