PRAVASI WELFARE FUND MOBILE NUMBER UPDATE - MALAYALAM
പ്രവാസി ക്ഷേമനിധി അംഗങ്ങൾ മൊബൈൽ നമ്പർ ജനുവരി 31 നകം അപ്‌ഡേറ്റ് ചെയ്യണം
പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളും അവരുടെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യണം. ബോർഡിൽ നിന്ന് നൽകുന്ന വിവരങ്ങൾ ക്ഷേമനിധി അംഗങ്ങൾക്ക് കൃത്യമായി ലഭിക്കുന്നില്ലെന്നും രജിസ്റ്റർ ചെയ്ത സമയത്ത് അംഗങ്ങൾ നൽകിയ മൊബൈൽ നമ്പറിലേക്ക് ബോർഡിൽ നിന്ന് വിളിക്കുമ്പോൾ മറുപടി ലഭിക്കാത്ത സാഹചര്യം മനസ്സിലാക്കിയാണ് മൊബൈൽ ഫോൺ അപ്‌ഡേറ്റ് ചെയ്യാനുള്ള നിർദ്ദേശം നൽകുന്നത്. ആദ്യകാലങ്ങളിൽ മൊബൈൽ നമ്പർ നൽകാതെ അംഗത്വം എടുത്തിട്ടുള്ളവർക്ക് www.pravasikerala.org എന്ന വെബ്‌സൈറ്റിൽ കയറി ' നിലവിലുള്ള അംഗങ്ങളുടെ രജിസ്‌ട്രേഷൻ' എന്ന ലിങ്കിലൂടെ പുതിയ നമ്പർ രജിസ്റ്റർ ചെയ്യാവുന്നതാണ്. അംഗത്വ രജിസ്‌ട്രേഷൻ സമയത്ത് നൽകിയ മൊബൈൽ നമ്പർ മാറിയിട്ടുള്ളവർ വെബ്‌സൈറ്റിലൂടെ സ്വന്തം പ്രൊഫൈലിൽ കയറി ' മൊബൈൽ നമ്പർ അപ്‌ഡേഷൻ' എന്നതിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനു സാധിക്കാതെ വരുന്നവർ info@keralapravasi.org എന്ന മെയിലിൽ അപേക്ഷ നൽകേണ്ടതാണെന്നും സി ഇ ഒ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക : 0471 2465500 , info@keralapravasi.org
Official Website : https://pravasikerala.org/
കൂടുതൽ വിവരങ്ങൾക്ക് : Kerala Pravasi Welfare Fund Fine Reduced
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Kerala Pravasi Welfare Board
Download Detiles
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."